കുടുംബശ്രീ മലപ്പുറം ജില്ലാ മിഷനും പെരിന്തല്‍മണ്ണ നഗരസഭയും സംയുക്തമായി ഒക്ടോബര്‍ 30ന് പെരിന്തല്‍മണ്ണ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ജോബ് എക്സ്പോ 2022 വന്‍ വിജയം. രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെയുള്ള എട്ട് മണിക്കൂറുകള്‍ക്കൊണ്ട് 521 പേര്‍ക്ക് തൊഴില്‍ ലഭിച്ചു. 1200 പേരെ വിവിധ കമ്പനികള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു. കൂടാതെ 318 പേര്‍ക്ക് കുടുംബശ്രീ നടത്തുന്ന നൈപുണ്യ പരിശീലന കോഴ്സുകളിലേക്കുള്ള പ്രവേശനവും ലഭിച്ചു!
സ്പോട്ട് രജിസ്ട്രേഷന്‍ നടത്തുന്നതിന് നാല് കൗണ്ടറുകളുണ്ടായിരുന്നു. കൂടാതെ ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക കൗണ്ടറും പരിഭാഷകനെയും ഒരുക്കിയിരുന്നു. തീര്‍ത്തും പ്രകൃതി സൗഹൃദമായാണ് എക്സ്പോ സംഘടിപ്പിച്ചതെന്നതാണ് മറ്റൊരു പ്രത്യേകത.
വാര്‍ഡ് കൗണ്‍സിലര്‍മാരായ മന്‍സൂര്‍ നെച്ചിയില്‍, സീനത്ത് പി, സാറ സലിം, ഷെര്‍ലിജ, പ്രവീണ്‍. എ, സുനില്‍ കുമാര്‍, നിഷ സുബൈര്‍, ഹുസൈന്‍ റിയാസ് കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി ആരിഫാ ബീഗം, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ വിജയ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ രാകേഷ് സി.ആര്‍ നന്ദി പറഞ്ഞു.
- 31 views