scroll news

തദ്ദേശഭരണസ്ഥാപനങ്ങൾ (2020-21) വാർഷിക പദ്ധതി തയ്യാറാക്കി അംഗീകാരം നേടുന്നതിനുള്ള അധിക മാർഗങ്ങളും നിർദേശങ്ങളും സമയക്രമവും നിശ്ചയിച്ച ഉത്തരവ്

Posted on Thursday, December 5, 2019

സ.ഉ(എം.എസ്) 157/2019/തസ്വഭവ Dated 05/12/2019

പതിമൂന്നാം പഞ്ചവത്സര പദ്ധതി -നവകേരളത്തിന് ജനകീയാസൂത്രണം- തദ്ദേശഭരണസ്ഥാപനങ്ങൾ (2020-21) വാർഷിക പദ്ധതി തയ്യാറാക്കി അംഗീകാരം നേടുന്നതിനുള്ള അധിക മാർഗങ്ങളും നിർദേശങ്ങളും സമയക്രമവും നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

ഒറ്റ തവണ മാത്രംഉപഭോഗം ഉള്ള (ഒരു തവണ മാത്രം ഉപയോഗിച്ചശേഷം കളയുന്നവ) പ്ലാസ്റ്റിക് വസ്തുക്കള്‍ 2020 ജനുവരി ഒന്ന് മുതല്‍ സംസ്ഥാനത്ത് പൂര്‍ണ്ണമായും നിരോധിച്ച് ഉത്തരവാകുന്നു

Posted on Saturday, November 30, 2019

സ.ഉ(എം.എസ്) 6/2019/പരി Dated 27/11/2019

ഒറ്റ തവണ മാത്രംഉപഭോഗം ഉള്ള (ഒരു തവണ മാത്രം ഉപയോഗിച്ചശേഷം കളയുന്നവ) പ്ലാസ്റ്റിക് വസ്തുക്കള്‍ 2020 ജനുവരി ഒന്ന് മുതല്‍ സംസ്ഥാനത്ത് പൂര്‍ണ്ണമായും നിരോധിച്ച ഉത്തരവ്.

പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാനും ബദല്‍ മാര്‍ഗ്ഗങ്ങളുടെ പ്രചാരണത്തിനും ഹരിതകേരളം മിഷന്‍ കാമ്പയിന്‍ സംഘടിപ്പിക്കുന്നു

Posted on Saturday, November 23, 2019

പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാനും ബദല്‍ മാര്‍ഗ്ഗങ്ങളുടെ പ്രചാരണത്തിനും ഹരിതകേരളം മിഷന്‍ കാമ്പയിന്‍ സംഘടിപ്പിക്കുന്നു
ഒരു തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിര്‍മ്മാണവും വില്പനയും സൂക്ഷിക്കലും 2020 ജനുവരി ഒന്നു മുതല്‍ സംസ്ഥാനത്ത് നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന്‍റെ പശ്ചാത്തലത്തില്‍ നിരോധന നടപടികള്‍ കര്‍ശനമായി പാലിക്കാനും ബദല്‍ ഉല്പന്നങ്ങള്‍ പരിചയപ്പെടുത്താനും അവ ഉപയോഗിക്കാനുമായി ഹരിതകേരളം മിഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് വിപുലമായ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു. ഉപയോഗശേഷം പുറന്തള്ളുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക - ആരോഗ്യ- മാലിന്യ പ്രശ്നങ്ങള്‍ ഹരിതകേരളം മിഷന്‍ ഗവണ്‍മെന്‍റിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. ഇപ്പോള്‍ പ്രഖ്യാപിച്ച പ്ലാസ്റ്റിക് നിരോധനം പൂര്‍ണമായി അനുവര്‍ത്തിച്ച് പ്രകൃതി സൗഹൃദ ബദല്‍ ഉല്പന്നങ്ങളുടെ ഉപയോഗത്തിന് പ്രചാരം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ഇതോടൊപ്പം കുടുംബശ്രീ, മററ് സ്വയംതൊഴി സംരംഭകര്‍ എന്നിവരെ പങ്കെടുപ്പിച്ച് ബദല്‍ ഉല്പന്ന നിര്‍മ്മാണം വ്യാപകമാക്കാനും ത്വരിതപ്പെടുത്താനുമുള്ള നടപടികളും സ്വീകരിക്കും. ഹരിതകേരളം മിഷന്‍റെ നേതൃത്വത്തില്‍ നടന്നുവരുന്ന ഹരിതനിയമ ബോധവല്‍ ക്കരണ പരിപാടികള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കും. സംസ്ഥാനത്ത് ഹരിതനിയമങ്ങളെ സംബന്ധിച്ചുള്ള അവബോധം ജനങ്ങളില്‍ വ്യാപകമാക്കാന്‍ ലക്ഷ്യമിട്ട് ഇതുവരെ 20 ലക്ഷം പേര്‍ക്ക് ഹരിതനിയമാവലി പരിശീലനം നല്‍കിയിട്ടുണ്ട്. പരിശീലനം നേടിയവരിലൂടെ സംസ്ഥാന വ്യാപകമായി പരിസ്ഥിതി സംരക്ഷണ നിയമവും ഹരിതനിയമവും പ്രചരിപ്പിക്കും. നിയമലംഘനങ്ങള്‍ക്ക് ലഭിക്കുന്ന ശിക്ഷയും തുടര്‍ നടപടികളും കാമ്പയിന്‍ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബോധവല്‍ ക്കരണ സന്ദേശവും പ്രകൃതി സൗഹൃദ ബദല്‍ ഉല്പന്ന ഉപയോഗത്തിന്‍റെ സാധ്യതകളും സംബന്ധിച്ച് എല്ലാ വീടുകളിലേക്കും കുട്ടികള്‍ മുഖേന ആരംഭിക്കുന്ന കാമ്പയിന്‍ പരിപാടികള്‍ക്ക് ജനുവരി ഒന്നിന് തുടക്കമാവും. 

എക്സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍
ഹരിതകേരളം മിഷന്‍

ഇടുക്കി ജില്ല- പട്ടയം അനുവദിച്ചിട്ടുള്ള ഭൂമിയിൽ വാണിജ്യ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ബിൽഡിംഗ്‌ പെർമിറ്റ്‌ അനുവദിക്കുന്നത് സംബന്ധിച്ച ഭേദഗതി

Posted on Monday, October 28, 2019

ഇടുക്കി ജില്ലയിൽ പട്ടയം അനുവദിച്ചിട്ടുള്ള ഭൂമിയിൽ വാണിജ്യ നിർമ്മാണ പ്രവർത്തനങ്ങൾക്ക്  ബിൽഡിംഗ്‌ പെർമിറ്റ്‌ അനുവദിക്കുന്നതിന്  ഏതാവശ്യത്തിനാണ്  പ്രസ്തുത  പട്ടയം  അനുവദിച്ചതെന്ന    വില്ലേജാഫീസറുടെ   സർട്ടിഫിക്കറ്റ് നിർബന്ധമാക്കി പുറപ്പെടുവിച്ച ഉത്തരവിൽ ഭേദഗതി വരുത്തിയ ഉത്തരവ് 

സ.ഉ(സാധാ) 2398/2019  Dated 28/10/2019

പദ്ധതി ഭേദഗതി നടപടിക്രമങ്ങള്‍ ചെയ്യുന്നതിന് അവസരം

Posted on Friday, October 25, 2019

24/10/2019 -ലെ കോര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനപ്രകാരം തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിന്നിരുന്ന പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം, കാസറഗോഡ് എന്നീ ജില്ലകള്‍ക്കും തിരുവന്തപുരം കോര്‍പ്പറേഷനും, ഇടുക്കി ജില്ലാപഞ്ചായത്തിനും,മഞ്ചേരി മുനിസിപ്പാലിറ്റിക്കും 25/10/2019 മുതല്‍ റിവിഷന്‍ എനേബിള്‍ ചെയ്തിട്ടുണ്ട്.മേല്‍പ്പറഞ്ഞ  ജില്ലകള്‍ക്ക്  25/10/2019 മുതല്‍ 15 ദിവസത്തേയ്ക്കും, തിരുവന്തപുരം കോര്‍പ്പറേഷന്‍, ഇടുക്കി ജില്ലാപഞ്ചായത്ത്,മഞ്ചേരി മുനിസിപ്പാലിറ്റി എന്നീ ലോക്ക‍ല്‍ബോഡികള്‍ക്ക് 10 ദിവസത്തേയ്ക്കുമായിരിക്കും ഭേദഗതി അവസരം ലഭ്യമാകുക.

അക്കൗണ്ട്സ് ഓഫീസർ, ഐ റ്റി ഓഫീസർ, അക്കൗണ്ട്സ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിലേക്ക്  നഗരകാര്യ വകുപ്പ് അപേക്ഷ ക്ഷണിക്കുന്നു

Posted on Friday, October 11, 2019

പുതുതായി രൂപീകരിക്കപ്പെട്ട  നഗരസഭകളിലേക്കും കണ്ണൂർ കോർപ്പറേഷനിലേക്കും ഡബിൾ എൻട്രി അക്കൗണ്ടിംഗ് നവീകരണ പ്രവർത്തികൾ നടപ്പിലാക്കുന്നതിലേക്ക് അക്കൗണ്ട്സ് ഓഫീസർ, ഐ റ്റി ഓഫീസർ, അക്കൗണ്ട്സ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ആറ് മാസത്തേക്ക് താൽക്കാലിക നിയമനം നടത്തുന്നതിലേക്ക് അനുയോജ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകൾ ലഭിക്കേണ്ട അവസാന ദിവസം 26.10.2019. 

നോട്ടിഫിക്കേഷൻ

സംസ്ഥാനത്ത് പി.വി.സി. ഫ്ലെക്സ് നിരോധിച്ചിരിക്കുന്നു

Posted on Friday, August 30, 2019

സംസ്ഥാനത്ത് പി.വി.സി. ഫ്ലെക്സ് നിരോധിച്ചിരിക്കുന്നു.

സ.ഉ.(കൈ) നം. 111/2019/തസ്വഭവ 29 ഓഗസ്റ്റ്‌ 2019

സംസ്ഥാനത്തെ മുഴുവന്‍ പരസ്യ പ്രിന്‍റിംഗ് സ്ഥാപനങ്ങളിലും പുന:ചംക്രമണം ചെയ്യാവുന്ന വസ്തുക്കള്‍ ഉപയോഗിച്ചുള്ള പ്രിന്റിംഗ് ജോലികള്‍ മാത്രമേ ഏറ്റെടുക്കുകയുള്ളൂ എന്ന് പൊതുജനശ്രദ്ധ വരത്തക്കവിധം പ്രദര്‍ശിപ്പിക്കേണ്ടതാണ്. ഉത്തരവില്‍ പറഞ്ഞിരിക്കുന്ന നടപടിക്രമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാര്‍ ഉറപ്പുവരുത്തേണ്ടതാണ്

ജനകീയാസൂത്രണം-2019-20 വാര്‍ഷിക പദ്ധതി ഭേദഗതി അറിയിപ്പ്

Posted on Wednesday, August 21, 2019

ജനകീയാസൂത്രണം-2019-20 വാര്‍ഷിക പദ്ധതി ഭേദഗതി സംബന്ധിച്ച  അറിയിപ്പ്

ജനകീയാസൂത്രണ പദ്ധതിയില്‍ 17 തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഒഴികെ മറ്റുള്ളവര്‍ 2019-20 ലെ അന്തിമ വാര്‍ഷിക പദ്ധതി ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിച്ചിട്ടുണ്ട് .ഈ മാസമുണ്ടായ പ്രളയമടക്കമുള്ള പ്രശ്നങ്ങള്‍ കണക്കിലെടുത്ത് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് വാര്‍ഷിക പദ്ധതിയില്‍ ചില ഭേദഗതികള്‍ അനിവാര്യമായി വന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നടപ്പുവര്‍ഷത്തെ പദ്ധതി താഴെപ്പറയുന്ന നിബന്ധനകളോടെ ഭേദഗതി ചെയ്യാവുന്നതാണ് . 21.08.2019 മുതല്‍ 05.09.2019 വരെ സുലേഖ സോഫ്റ്റ്‌വെയറില്‍ ഇതിനുള്ള ക്രമീകരണമുണ്ട്.