news

ജനപ്രതിനിധികള്‍ക്കുള്ള പരിശീലനങ്ങള്‍ ജനുവരി 13 മുതല്‍ 16 വരെ

Posted on Tuesday, January 12, 2021

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ചുമതലയേറ്റ ജനപ്രതിനിധികള്‍ക്കുള്ള പരിശീലനങ്ങള്‍ കിലയുടെ നേതൃത്വത്തില്‍ ജനുവരി 13 മുതല്‍ 16 വരെയുള്ള തീയതികളിലായി സംഘടിപ്പിക്കുന്നു. കൊവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് അതതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജനപ്രതിനിധികള്‍ പങ്കടുക്കുന്ന രീതിയിലാണ് ഈ പരിശീലനങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഗ്രാമ പഞ്ചായത്തുകള്‍ക്കും നഗര സഭകള്‍ക്കും ബ്ലോക്ക്‌ പഞ്ചായത്തുകള്‍ക്കും പ്രത്യേക സമയം നിശ്ചയിച്ച് കേന്ദ്രീകൃതമായ വീഡിയോ സെഷനുകള്‍ അവതരിപ്പിച്ചാണ് പരിശീലനം നടത്തുന്നത്. ഈ സമയത്ത് ഓരോ തദ്ദേശഭരണ സ്ഥാപനങ്ങളിലും കില ചുമതലപ്പെടുത്തിയ റിസോഴ്സ് ടീമും ഉണ്ടാകും. ലൈവ് സ്ട്രീം ചെയ്യുന്ന വീഡിയോ സെഷനുകള്‍ക്കുശേഷം ചോദ്യോത്തരങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമുള്ള സമയമുണ്ടാകും. പരിശീലനത്തില്‍ പൊതുഭരണം, ആസൂത്രണം, ധനകാര്യ പരിപാലനം, പൊതുമരാമത്ത്, സാമൂഹ്യ ക്ഷേമ പദ്ധതികള്‍, സാമൂഹ്യ നീതി, സ്ത്രീ ശാക്തീകരണം, മാലിന്യ പരിപാലനം തുടങ്ങിയ വിഷയങ്ങളിലുള്ള ക്ലാസ്സുകളാണ് നടക്കുന്നത്. പ്രാഥമിക ഘട്ടമെന്ന നിലയില്‍ ഇവയുടെ എല്ലാം അടിസ്ഥാന വിവരങ്ങളാണ് പ്രതിപാദിക്കുക. തുടര്‍ന്ന് ഓരോ വിഷയ മേഖലകള്‍ക്കും വിശദമായ പരിശീലനങ്ങള്‍ ഉണ്ടാകും. പരിശീലനത്തിന് ആവശ്യമായ എട്ട് കൈപ്പുസ്തകങ്ങള്‍ അടങ്ങിയ പുസ്തക സഞ്ചയമാണ് പുതിയ ജനപ്രതിനിധികള്‍ക്കായി കില തയ്യാറാക്കി നല്‍കിയിരിക്കുന്നത്. പരിശീലന വീഡിയോകളും പുസ്തകങ്ങളുടെ സോഫ്റ്റ് കോപ്പിയും ഓണ്‍ലൈനിലും ലഭ്യമാക്കുന്നതാണ്. പ്രാഥമിക ഘട്ട പരിശീലനങ്ങള്‍ പൂര്‍ത്തീകരിച്ചാല്‍ ഉടന്‍ തന്നെ 2021-22 ലേക്കുള്ള വാര്‍ഷിക പദ്ധതി തയ്യാറാക്കുവാനും ബജറ്റ് തയ്യാറാക്കാനുമുള്ള പരിശീലനവും, തുടര്‍ന്ന് വിവിധ സ്റ്റാന്റിംഗ്കമ്മിറ്റി അംഗങ്ങള്‍ക്കു വേണ്ടിയുള്ള വിശദമായ പരിശീലനവും, വനിതാ ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക പരിശീലനവും ആരംഭിക്കുന്നതാണ്. ഇവയെ തുടര്‍ന്ന്, പ്രത്യേക വിഷയമേഖലകളില്‍ വിശദമായ പരിശീലനങ്ങള്‍ സംഘടിപ്പിക്കുന്നതാണ്. സമഗ്ര മാലിന്യ നിര്‍മ്മാര്‍ജ്ജനം, സ്ഥലമാനപരമായ ആസൂത്രണം, ദുരന്ത നിവാരണ പദ്ധതിയും കാലാവസ്ഥാ വ്യതിയാനത്തിനായുള്ള പ്രാദേശിക കര്‍മ പദ്ധതിയും, ലിംഗനീതി അടിസ്ഥാനത്തിലുള്ള തദ്ദേശ ഭരണം, പട്ടിക ജാതി പട്ടിക വര്‍ഗ സൌഹൃദ തദ്ദേശ ഭരണം, കൃഷി അനുബന്ധ മേഖലകള്‍, ബാലസൗഹൃദ തദ്ദേശഭരണം, വയോജനസൗഹൃദ തദ്ദേശഭരണം, ഭിന്നശേഷിസൗഹൃദ തദ്ദേശഭരണം, സ്വാന്ത്വന ചികിത്സയും പരിചരണവും, സേവനങ്ങളിലെ ഗുണമേന്മ തുടങ്ങിയ വിഷയങ്ങളില്‍ ആണ് അവ. ഇതിനു ശേഷം ഇവയെല്ലാം പൊതുജനങ്ങള്‍ക്കു കൂടി ലഭ്യമാക്കാന്‍ സംവിധാനം ഒരുക്കുന്നുണ്ട് കില. കോവിഡ് 19 കാലത്ത് സജ്ജമാക്കിയ ecourses.kila.ac.in എന്ന പോര്‍ട്ടലിലൂടെ നൂറോളം ഓണ്‍ലൈന്‍ കോഴ്സുകള്‍ക്ക് തയ്യാറെടുത്തതിന്റെ അനുഭവം ഈ പരിശീലനങ്ങള്‍ ചിട്ടപ്പെടുത്താന്‍ കിലയെ സഹായിക്കുന്നു.

ഗ്രാമപഞ്ചായത്തുകള്‍ക്ക് കാലത്ത് 10 മണി മുതല്‍ 1.30 മണി വരേയും , നഗരസഭകൾ, കോർപ്പറേഷനുകള്‍ എന്നിവയ്ക്ക് ഉച്ചയ്ക്ക് 02.00 മണി മുതല്‍ 05.00 മണിവരേയും ആണ് ക്ലാസുകള്‍ നടക്കുന്നത് . 

Live Streaming ന് ശേഷം സംശയ ദുരീകരണത്തിന് Zoom Meeting ഉം ഉണ്ടായിരിക്കുന്നതാണ്. അതത് സെന്‍റെറുകളിലെ കില കോഡിനേറ്റര്‍മ്മാര്‍ Live Streaming ന് ശേഷം Zoom Meeting ലിങ്ക് നല്‍കുന്നതായിരിക്കും. ഈ മീറ്റിങ്ങിലൂടെ ജന പ്രതിനിധികള്‍ക്ക് സംശയ നിവാരണം നടത്താവുന്നതാണ്. 

ബ്ളോക്ക് പഞ്ചായത്തുകളുടെ പരിശീലനവും സംശയ ദുരീകരണവും പൂര്‍ണ്ണമായും Zoom Meeting വഴിയാണ് സജ്ജീകരിച്ചിരിക്കുന്നത് ആയതിനുള്ള ലിങ്ക് അതത് സെന്‍റെറുകളിലെ കില കോഡിനേറ്റര്‍മ്മാര്‍ നല്‍കുന്നതായിരിക്കും.

https://www.facebook.com/kilatcr

https://www.youtube.com/kilatcr

പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കുള്ള പരിശീലന കൈപുസ്തക പ്രകാശനം

Posted on Friday, January 8, 2021

പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കുള്ള പരിശീലന കൈപുസ്തക പ്രകാശനം ബഹു : തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി  ശ്രീ. എ സി മൊയ്ദീന്‍ 07.01.2021 ന് നിര്‍വ്വഹിച്ചു.

പതിനായിരം സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിതചട്ടത്തിലേക്ക്, ഔദ്യോഗിക പ്രഖ്യാപനം ജനുവരി 26 ന്

Posted on Tuesday, January 5, 2021

സംസ്ഥാനത്തെ പതിനായിരം സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിതചട്ടത്തിലേക്ക് മാറുന്നു. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ജനുവരി 26 ന് ബഹു: മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. രാവിലെ 11.30 ന് ഓണ്‍ലൈനായി നടക്കുന്ന ചടങ്ങില്‍ ബഹു: തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എ.സി. മൊയ്തീന്‍ അധ്യക്ഷത വഹിക്കും. പ്രഖ്യാപനത്തെത്തുടര്‍ന്ന് ശുചിത്വ പദവി നേടിയ തദ്ദേശ സ്ഥാപനങ്ങളിലെ ഹരിതകര്‍മ്മസേനകള്‍ ശേഖരിച്ച പുനചംക്രമണത്തിനുതകുന്ന അജൈവ മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് നല്‍കിയ വകയിലെ തുകയ്ക്കുള്ള ചെക്ക് കരാറനുസരിച്ച് അതത് തദ്ദേശ സ്ഥാപനങ്ങളില്‍ നടക്കുന്ന ചടങ്ങില്‍ സ്ഥാപന അധ്യക്ഷന്‍മാര്‍ ഹരിതകര്‍മ്മസേനയ്ക്ക് കൈമാറും. തുടര്‍ന്ന് വിവിധ ഓഫീസുകളില്‍ നടക്കുന്ന പരിപാടിയില്‍ ഹരിതചട്ടം പാലിച്ച ഓഫീസിനുള്ള സാക്ഷ്യപത്രം തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ അധ്യക്ഷരോ, വാര്‍ഡുമെമ്പര്‍/കൗണ്‍സിലറോ ഹരിതകര്‍മ്മസേനാംഗവും ചേര്‍ന്ന് ഓഫീസ് മേധാവികള്‍ക്ക് സമര്‍പ്പിക്കും. ഗ്രീന്‍ പ്രോട്ടോക്കോള്‍ പരിശോധനാ സൂചികയിലെ ഘടകങ്ങള്‍ ഉറപ്പുവരുത്തിയാണ് ഓഫീസുകള്‍ ഹരിതചട്ടത്തിലേക്ക് മാറുന്നത്. സര്‍ക്കാരിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ച് ഹരിതകേരളം മിഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ രൂപീകരിച്ച സമിതി ഇതുസംബന്ധിച്ച പരിശോധനകള്‍ നടത്തി വരികയാണ്. ഹരിതചട്ടപാലനത്തിന്റെ നിലവാരമനുസരിച്ച് എ, ബി, സി എന്ന് മൂന്ന് കാറ്റഗറികളിലായാണ് ഓഫീസുകളെ ഗ്രീന്‍ പ്രോട്ടോക്കോള്‍ ഓഫീസുകളായി ഉള്‍പ്പെടുത്തുന്നത്. ഹരിതചട്ടം പാലിക്കുന്ന ഓഫീസുകളില്‍ ഇതുസംബന്ധിച്ച് ജീവനക്കാരും സന്ദര്‍ശകരും പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ എഴുതി പ്രദര്‍ശിപ്പിക്കും. പ്ലാസ്റ്റിക്കിലും തെര്‍മോക്കോളിലും നിര്‍മ്മിതമായ എല്ലാത്തരം ഡിസ്‌പോസബിള്‍ വസ്തുക്കളുടെയും ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കിയും മാലിന്യം രൂപപ്പെടുന്നതിന്റെ അളവ് പരമാവധി കുറച്ചും ജൈവ മാലിന്യവും അജൈവമാലിന്യവും വെവ്വേറെ ശാസ്ത്രീയമായി സംസ്‌കരിച്ചുമാണ് പ്രധാനമായും ഓഫീസുകള്‍ ഹരിതചട്ടത്തിലേക്ക് മാറുന്നതെന്ന് ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍.സീമ അറിയിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുമായി ബഹു.മുഖ്യമന്ത്രി 06.01.2021 രാവിലെ 11.30 ന് ഓൺലൈനായി സംസാരിക്കുന്നു 

Posted on Monday, January 4, 2021

പുതുതായി തെരഞ്ഞെടുക്കപ്പെട്ട തദ്ദേശഭരണ ജനപ്രതിനിധികളെ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അഭിസംബോധന ചെയ്യുന്നു. ജനുവരി 6 ന് രാവിലെ 11.30 ന് ഓൺലൈനായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി  ശ്രീ. എ.സി. മൊയ്തീന്‍ , ബഹു. ധനം, കയർ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്, ആസൂത്രണ ബോർഡ് അംഗം ഡോ. കെ.എൻ.ഹരിലാൽ തുടങ്ങിയവരും ഉദ്യേഗസ്ഥ പ്രമുഖരും പരിപാടിയിൽ പങ്കെടുക്കും. 

 

സ്വാഗതം:     ശ്രീമതി ശാരദാ മുരളീധരന്‍
അഡീഷണല്‍ ചീഫ് സെക്രട്ടറി തദ്ദേശ സ്വയംഭരണ വകുപ്പ് 

അധ്യക്ഷന്‍:  ശ്രീ എ.സി.മൊയ്തീന്‍
ബഹു: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി

ഉത്ഘാടനം:  ശ്രീ. പിണറായി വിജയന്‍
ബഹു: മുഖ്യമന്ത്രി

മുഖ്യപ്രഭാഷണം: ഡോ തോമസ്‌ ഐസക്
ബഹു: ധനകാര്യ വകുപ്പ് മന്ത്രി

നന്ദി: ശ്രീ ബിശ്വനാഥ് സിന്‍ഹ
പ്രിന്‍സിപ്പല്‍ സെക്രട്ടറി തദ്ദേശ സ്വയംഭരണ വകുപ്പ്

സര്‍ക്കുലര്‍ ഇഎം3/212/2020/തസ്വഭവ Dated 04/01/2021

സ.ഉ(ആര്‍.ടി) 11/2021/തസ്വഭവ Dated 01/01/2021

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ കരാർ ജീവനക്കാരുടെ നിയമനത്തിൽ സംവരണ തത്വം പാലിക്കുന്നതിൽ സ്പഷ്ടീകരണം നൽകിയ നിർദ്ദേശം സംബന്ധിച്ച്

Posted on Monday, December 28, 2020
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ കരാർ ജീവനക്കാരുടെ നിയമനത്തിൽ സംവരണ തത്വം പാലിക്കുന്നതിൽ സ്പഷ്ടീകരണം നൽകിയ നിർദ്ദേശം സംബന്ധിച്ച്

പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റ് - ഗ്രാമപഞ്ചായത്ത് തലത്തില്‍ ശുചിത്വ മാലിന്യ പദ്ധതിയുടെ നിര്‍വ്വഹണ ഉദ്യോഗസ്ഥരായി വില്ലജ് എക്സ്റ്റന്‍ഷന്‍ ഓഫീസ്സര്‍

Posted on Monday, December 14, 2020

സര്‍ക്കുലര്‍ എ2-254/2020/പിഡി-എൽ എസ് ജി ഡി Dated 11/12/2020

പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റ്  - ശുചിത്വ-മാലിന്യ-സംസ്കരണ ഉപദൌത്യം-ഗ്രാമപഞ്ചായത്ത് തലത്തിൽ ശുചിത്വ-മാലിന്യ സംസ്കരണ പദ്ധതിയുടെ നിർവ്വഹണ ഉദ്യോഗസ്ഥരായി വില്ലേജ് എക്സറ്റൻഷൻ ഓഫീസർമാരെ ചുമതലപ്പെടുത്തുന്നത് സംബന്ധിച്ച്