കുടുംബശ്രീ കേരള ചിക്കന്‍ പദ്ധതി: കര്‍ഷകര്‍ക്ക് 10 ലക്ഷം വരെ ഈടില്ലാതെ വായ്പ നല്‍കാന്‍ ബാങ്ക് ഓഫ് ഇന്ത്യയുമായി ധാരണ
കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന 'കേരള ചിക്കന്‍' പദ്ധതിയുടെ ഭാഗമാ യി പ്രവര്‍ത്തിക്കുന്ന കര്‍ഷകര്‍ക്ക് പത്ത് ലക്ഷം രൂപ വരെ ഈടില്ലാതെ ബാങ്ക് വായ്പ നല്‍കുന്നതിന് കുടുംബശ്രീയും ബാങ്ക് ഓഫ് ഇന്ത്യയും കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡും (കെബിഎഫ്പിസിഎല്‍) തമ്മില്‍ ത്രികക്ഷി കരാറിലെത്തി. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, ബാങ്ക് ഓഫ് ഇന്ത്യ കേരള സോണല്‍ മാനേജര്‍ വി. മഹേഷ് കുമാര്‍ കെബിഎഫ്പിസിഎല്‍ സിഇഒയും കുടുംബശ്രീ പ്രോഗ്രാം ഓഫീസറുമായ ഡോ. നികേഷ് കിരണ്‍ എന്നിവര്‍ ചേര്‍ന്ന് കരാറിലൊപ്പുവച്ചു. ഗുണമേന്മയേറിയ ഇറച്ചിക്കോഴി മിതമായ നിരക്കില്‍ കേരളത്തിലെവിടെയും ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തില്‍ 1000 കര്‍ഷകര്‍ക്കാകും വായ്പ നല്‍കുക. പൗള്‍ട്രി ഫാമുകള്‍ ആരംഭിക്കാനോ വിപുലീകരിക്കാനോ ഈ തുക ഉപയോഗിക്കാം. മൂന്ന് ലക്ഷം രൂപ വരെ 9.95% പലിശനിരക്കിലും മൂന്ന് ലക്ഷത്തിന് മുകളില്‍ പത്ത് ലക്ഷം രൂപ വരെ 10.1% പലിശ നിരക്കിലുമാകും വായ്പ നല്‍കുക.
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളില്‍ ആധുനിക പൗള്‍ട്രി പ്രോസ സിങ് പ്ലാന്‍റുകളും ബ്രോയിലര്‍ സ്റ്റോക്ക് പേരന്‍റ് ഫാമുകളും ആരംഭിക്കും. തിരുവനന്തപുര ത്തെ മേഖലാ കേന്ദ്രത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. എല്ലാ ജില്ലകളി ലും കേരള ചിക്കന്‍ വിപണന കേന്ദ്രങ്ങളും ആരംഭിക്കും. 1100 പേര്‍ ഇതുവരെ സംരംഭം തുടങ്ങാന്‍ മുന്നോട്ടു വന്നിട്ടുണ്ട്. 1000 കോഴികളെ വളര്‍ത്താന്‍ കഴിയുന്ന 5000 കര്‍ഷകരെ ഈ മേഖലയിലേക്ക് എത്തിച്ച് അവരെ മികച്ച സംരംഭകരാക്കി മാറ്റുകയാണ് കുടുംബശ്രീ ലക്ഷ്യമി ടുന്നത്. നിരവധി പേര്‍ക്ക് ഇതുവഴി ഉപജീവന മാര്‍ഗ്ഗം നല്‍കാനും കഴിയും. 150 ഫാമു കളിലായി 1.50 ലക്ഷത്തോളം കോഴിക്കുഞ്ഞുങ്ങളെ പദ്ധതിയുടെ ഭാഗമായി വളര്‍ത്തിത്തുട ങ്ങിക്കഴിഞ്ഞു. സെപ്റ്റംബറോടെ കേരള ചിക്കന്‍ ബ്രാന്‍ഡില്‍ ഇറച്ചിക്കോഴി വിപണിയിലെ ത്തിക്കും. ഉത്പാദനം വര്‍ദ്ധിക്കുന്നതോടെ ക്രമേണ ഇതര സംസ്ഥാനത്തു നിന്നെത്തുന്ന ഇറച്ചിക്കോഴിയുടെ ഉപഭോഗം പൂര്‍ണ്ണമായും കുറയ്ക്കാനാകും.
കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായ ഫാമുകളില്‍ നിന്ന് ഇറച്ചിക്കോഴികളെ വാങ്ങി പ്രോസസ് ചെയ്ത് ഫ്രോസണ്‍ ഇറച്ചിയായി വില്‍ക്കുന്നതിന് കെപ്കോ (കേരള പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍)യും മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യ(എംപിഐ)യുമായി കുടുംബശ്രീ ധാരണയിലെത്തിയിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ 55 യൂണിറ്റു കളില്‍ നിന്നാണ് കെപ്കോ ഇറച്ചിക്കോഴികളെ വാങ്ങുക. എറണാകുളം, കോട്ടയം ജില്ലകളില്‍ നിന്നുള്ള 100 യൂണിറ്റുകളില്‍ നിന്നാണ് എംപിഐ ഇറച്ചിക്കോഴികളെ വാങ്ങുന്നത്.
ചടങ്ങില്‍ കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍മാരായ അരുണ്‍ പി. രാജന്‍, അനന്തു മാത്യു ജോര്‍ജ്ജ്, ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം ഏരിയ മാനേജര്‍ ജോര്‍ജ്ജ് വര്‍ഗ്ഗീസ്, സീനിയര്‍ മാനേജര്‍ ആര്‍. രാജേഷ്, കെബിഎഫ്പിസിഎല്‍ മാര്‍ക്കറ്റിങ് മാനേജ ര്‍മാരായ കിരണ്‍ എം സുഗതന്‍, രമ്യ ശ്യാം, ചീഫ് അക്കൗണ്ടന്‍റ് സിറില്‍ കമല്‍, പ്രോസസിങ് മാനേജര്‍ ഡോ. ശില്‍പ്പ ശശി എന്നിവരും പങ്കെടുത്തു.