കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം പൈലറ്റ് അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പൈലറ്റ് പദ്ധതിയായ പ്രധാനമന്ത്രി യുവയോജന 2.0 (പി.എം യുവ) പുരസ്‌ക്കാര പ്രഖ്യാപന ചടങ്ങ് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. യുവജനങ്ങളെ തൊഴില്‍ തേടുക എന്ന സ്ഥിതിയില്‍ നിന്നും സംരംഭകത്വത്തിലേക്കും അതുവഴി തൊഴില്‍ നല്‍കാന്‍ പ്രാപ്തരായ സംരംഭകര്‍ എന്ന നിലയിലേക്കും എത്തിക്കുക ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ കേരളത്തിലെ നിര്‍വ്വഹണ ഏജന്‍സി കുടുംബശ്രീയാണ്. പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മികച്ച പ്രകടനം കാഴ്ച്ചവച്ചവര്‍ക്കാണ് പുരസ്‌ക്കാരങ്ങള്‍.
കമ്മ്യൂണിറ്റി തലം, സ്ഥാപന തലം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് പദ്ധതി നടപ്പിലാക്കിയത്. കമ്മ്യൂണിറ്റി തലത്തില്‍ സംരംഭകത്വ ബോധവല്‍ക്കരണം, സംരംഭകത്വ വികസനത്തിനുതകുന്ന ത്രിദിന ബൂട്ട് ക്യാമ്പ് എന്നിവ സംഘടിപ്പിച്ചപ്പോള്‍ സ്ഥാപനതലത്തില്‍ പി.എം യുവ വഴി തിരഞ്ഞെടുക്കുന്ന തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ (പോളിടെക്‌നിക്, ജെ.എസ്.എസ്, ഐ.ടി.ഐ, പി.എം.കെ.വി.വൈ) തല്പരരായ വിദ്യാര്‍ത്ഥികള്‍ക്ക് സംരംഭകത്വ വികസന പരിശീലനം, ആ സ്ഥാപനങ്ങളിലെ തെരഞ്ഞെടുത്ത അധ്യാപകര്‍ക്കു ആവശ്യമായ പരിശീലനങ്ങള്‍ നല്‍കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളും നടപ്പിലാക്കി.
കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ കമ്മ്യൂണിറ്റി, സ്ഥാപനതല പ്രവര്‍ത്തനങ്ങള്‍ നടത്തി. പാലക്കാട് ജില്ലയില്‍ സ്ഥാപന തലവും ആലപ്പുഴ ജില്ലയില്‍ കമ്മ്യൂണിറ്റി തലവും നടപ്പിലാക്കി. കുടുംബശ്രീയുടെ പദ്ധതി നിര്‍വഹണ ഏജന്‍സികളായ ഏക്‌സാത് സ്ഥാപനങ്ങള്‍ വഴിയാണ് അതാത് ജില്ലാ മിഷനുകള്‍ പദ്ധതി നിര്‍വ്വഹണം നടപ്പിലാക്കിയത്.
ഈ രണ്ട് വിഭാഗ പദ്ധതി പ്രവര്‍ത്തനങ്ങളിലൂടെ വിദ്യാഭ്യാസ സ്ഥാപനതലത്തില്‍ 1607 വിദ്യാര്‍ഥികള്‍ സംരംഭകത്വ പരിശീലനം പൂര്‍ത്തീകരിച്ചു. കമ്മ്യുണിറ്റിതല പരിശീലനങ്ങളുടെ ഭാഗമായി 154 പുതിയ സംരംഭകര്‍ക്കും 131 നിലവിലുള്ള സംരംഭകര്‍ക്കും പ്രയോജനം ലഭിക്കുകയും ചെയ്തു.
പുരസ്‌ക്കാര പ്രഖ്യാപന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ഐ.എ.എസ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ ഐ.എ.എസ് സ്വാഗതമാശംസിക്കുകയും പുരസ്‌ക്കാര പ്രഖ്യാപനം നടത്തുകയും ചെയ്തു.
ഡോ. പൂനം സിന്‍ഹ (ഡയറക്ടര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ആന്‍ഡ് സ്‌മോള്‍ ബിസിനസ് ഡെവലപ്പ്‌മെന്റ്), സോമേഷ് ആനന്ദ് (സീനിയര്‍ മാനേജര്‍, പി.എം യുവ നാഷണല്‍ ഇ-ഹബ് നോയിഡ), ബിന്ദു വി.സി (മാനേജിങ് ഡയറക്ടര്‍, കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍), അജില്‍ കോവിലന്‍ (നോഡല്‍ കോര്‍ഡിനേറ്റര്‍ പി.എം. യുവ കേരള) തുടങ്ങിയവരും ചടങ്ങില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ രഘുറാം നന്ദി അറിയിച്ചു.
കുടുംബശ്രീ പി.എം യുവ നോഡല്‍ ഓഫീസര്‍, ജൂറി അംഗങ്ങള്‍ എന്നിവര്‍ അപേക്ഷകള്‍ വിലയിരുത്തിയാണ് പുരസ്‌ക്കാര ജേതാക്കളെ കണ്ടെത്തിയത്.
പുരസ്‌ക്കാരങ്ങള്‍ :
മികച്ച പുതിയ സംരംഭങ്ങള്‍ -
1. ശ്യാമ സുരേഷ് (തൃശ്ശൂര്‍) 2. റസീനാബി (തൃശ്ശൂര്‍) 3. ബിദുന്‍ പി.കെ (കോഴിക്കോട്).
പ്രത്യേക ജൂറി പരാമര്‍ശം- ധന്യ എം.എസ് (തൃശ്ശൂര്‍), ഫഹദ് അഷ്‌റഫ് പി.കെ/മുഹമ്മദ് യാസിര്‍ വി.കെ (കോഴിക്കോട്)
മികച്ച സ്‌കെയില്‍ അപ് സംരംഭങ്ങള്‍ -
1. സിബിജ (കോഴിക്കോട്) 2. ശരണ്യ സനീഷ് (തൃശ്ശൂര്‍) 3. സിന്ധു (മലപ്പുറം), ശരത് വി.എ (തൃശ്ശൂര്‍).
പ്രത്യേക ജൂറി പരാമര്‍ശം- സുമിത സി.സി. (ആലപ്പുഴ), ആശ. ടി (ആലപ്പുഴ), സിനി നിധിന്‍ (തൃശ്ശൂര്‍)
മികച്ച ബിസിനസ് പ്ലാന്‍ -
1. അബ്ദുല്‍ സുകൂര്‍ (ഗവണ്‍മെന്റ്. ഐ.ഐ.ടി മലമ്പുഴ, പാലക്കാട്) 2. മുഹമ്മദ് യാസിര്‍ വി.കെയും ഫഹദഷ്‌റഫ് പി.കെ (വേയ്‌ലൈന്‍, പി.എം.കെ.വി.വൈ, കോഴിക്കോട്) 3. ഷമീം (വി.ബി.വൈ, മലപ്പുറം)
മികച്ച പ്രെസന്റേഷന്‍ - മെഹ്‌രാജ് (ജെ.എസ്.എസ് പാലക്കാട്)
മികച്ച പ്രെസന്റേഷന്‍ - ടിന്റു ബിജു (ജെ.എസ്.എസ്. പാലക്കാട്)
ബെസ്റ്റ് ഇന്നൊവേഷന്‍ - മുഹമ്മദ് സഹല്‍ (വി.ബി.വൈ, മലപ്പുറം)
ബെസ്റ്റ് മാര്‍ക്കറ്റ് സ്റ്റഡി - അബ്ദുല്‍ ബാസിത്. സി (വേയ്‌ലൈന്‍, പി.എം.കെ.വി.വൈ, കോഴിക്കോട്).
ബെസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് -
വളവന്നൂര്‍ ബഫഖി യത്തീംഖാന പ്രൈവറ്റ് ഐ.ടി.ഐ
ജെ.എസ്.എസ് പാലക്കാട്
വേയ്‌ലൈന്‍, കോഴിക്കോട്
ബെസ്റ്റ് ഫാക്കല്‍റ്റി ഫെസിലിറ്റേറ്റേഴ്‌സ് -
വിറോഷ് (അമീന ഐ.ടി.ഐ, കാടാമ്പുഴ, മലപ്പുറം)
ഇറാഷ് (വേയ്‌ലൈന്‍ പി.എം.കെ.വി.വൈ, കോഴിക്കോട്)
അര്‍സല്‍ ബാബു (ഗവ. ഐ.ടി.ഐ, മലമ്പുഴ, പാലക്കാട്)
മികച്ച പ്രകടനം കാഴ്ച്ചവച്ച മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍ ജില്ലാ മിഷനുകളെയും ഏക്‌സാത് ആലപ്പുഴ, ഏക്‌സാത് കോഴിക്കോടിനെയും പുരസ്‌ക്കാരങ്ങള്‍ നല്‍കി ആദരിച്ചു.
- 117 views