കോഴിക്കോട് ജില്ലയിൽ കുടുംബശ്രീ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയുടെ സ്വാഗതസംഘം ഓഫീസ് ബീച്ച് പോർട്ട് ബംഗ്ലാവിൽ ബഹു. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി. ശ്രീ. പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ബീച്ചിൽ ഏപ്രിൽ 19 മുതൽ മേയ് ഒന്ന് വരെയാണ് മേള.
മാര്‍ച്ച് 16ന് സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങില്‍ അഹമ്മദ് ദേവർകോവിൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. അഡ്വ. കെ. എം. സച്ചിൻ ദേവ് എം. എൽ.എ, കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, എടച്ചേരി പഞ്ചായത്ത് പ്രസിഡന്റ് എൻ. പദ്മിനി, സബ്ബ് കളക്ടർ ഹർഷിൽ ആർ. മീണ ഐ.എ.എസ് എന്നിവർ ആശംസകൾ നേർന്നു.
കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷൻ കോർഡിനേറ്റർ കവിത പി.സി സ്വാഗതവും അഴിയൂർ സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു ജെയ്സൺ നന്ദിയും പറഞ്ഞു.
ഇത് പന്ത്രണ്ടാം തവണയാണ് കുടുംബശ്രീ ദേശീയ സരസ് മേള സംഘടിപ്പിക്കുന്നത്.
ഇന്ത്യയിലെ ഗ്രാമീണ സംരംഭകരുടെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്ന വിപണന സ്റ്റാളുകളും വിവിധ സംസ്ഥാനങ്ങളിലെ രുചികൾ വിളമ്പുന്ന ഫുഡ്കോർട്ടും എല്ലാ ദിനവും അരങ്ങേറുന്ന കലാസാംസ്കാരിക പരിപാടികളും മേളയിലുണ്ടാകും.
- 190 views
Content highlight
National Saras Mela Kozhikode: Reception Committee Office inaugurated ml