കുടുംബശ്രീ മുഖേന സംസ്ഥാനത്തെ കോളേജുകളിൽ നടപ്പാക്കുന്ന "വിമൻ പവർ' പദ്ധതിയുടെ ലോഗോ, സ്ത്രീശാക്തീകരണവുമയി ബന്ധപ്പെട്ട് കുടുംബശ്രീ തയ്യാറാക്കിയ "സമതയുടെ നാളേയ്ക്ക്'-സുവനീർ എന്നിവയുടെ പ്രകാശനം തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പാലക്കാട് കോസ്മോ പൊളിറ്റൻ ക്ളബ്ബിൽ സംഘടിപ്പിച്ച "വിഷൻ 2031' സംസ്ഥാനതല സെമിനാർ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു ലോഗോയുടെയും സുവനീറിന്റെയും പ്രകാശനം.
സംസ്ഥാനത്തിന്റെ കഴിഞ്ഞ കാല വളർച്ചയെ വിലയിരുത്തുന്നതിനും ഭാവിവികസന ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനും 2031ൽ കേരളം എങ്ങനെ ആയിരിക്കണമെന്നും എന്ന വിപുലമായ കാഴ്ചപ്പാട് രൂപീകരിക്കുന്നതിനും വേണ്ടിയാണ് സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുന്നത്.
ടി.ശാന്ത കുമാരി എം.എൽ.എ, കൊച്ചി മേയർ അഡ്വ. എം അനിൽ കുമാർ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, സ്പെഷൽ സെക്രട്ടറി ടി.വി അനുപമ, മുൻ ചീഫ് സെക്രട്ടറിമാരായ ഡോ.കെ വേണു, ശാരദാ മുരളീധരൻ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ്, കുടുംബശ്രീ എക-്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ, സന്തോഷ് ജോർജ് കുളങ്ങര, ഹരീഷ് വാസുദേവൻ, കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ ഡോ.ബി ശ്രീജിത്ത്, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ജസ്റ്റിൻ മാത്യു, സിനിമാ താരം സരയൂ മോഹൻ എന്നിവർ പങ്കെടുത്തു. വിവിധ കോർപ്പറേഷൻ മേയർമാർ, നഗരസഭാ ചെയർമാൻമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ, സി.ഡി.എസ് അധ്യക്ഷമാർ, ജില്ലാ മിഷൻ കോർഡിനേറ്റർമാർ എന്നിവരും പങ്കെടുത്തു.
- 49 views



