ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഗ്രാമീണ സംരംഭകര്‍ ഒരുക്കുന്ന വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളും ഇന്ത്യയുടെ രുചിവൈവിധ്യങ്ങളും കലാസാംസ്‌ക്കാരിക പരിപാടികളും സെമിനാറുകളും എല്ലാം ഉള്‍ക്കൊള്ളുന്ന കുടുംബശ്രീ ദേശീയ സരസ് മേള പാലക്കാട് സംഘടിപ്പിക്കുന്നു. 2026 ജനുവരിയില്‍ തൃത്താല ചാലിശ്ശേരിയിലാകും മേള സംഘടിപ്പിക്കുക.
മേളയുടെ മുന്നൊരുക്കങ്ങളും പുരോഗതിയും വിലയിരുത്തുന്നതിനായുള്ള ജില്ലാതല ദ്വിദിന അവലോകന യോഗം 17,19 തീയതികളിലായി പാലക്കാട് സംഘടിപ്പിച്ചു. യോഗത്തില്‍ കുടുംബശ്രീ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ നവീന്‍.സി, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ ഷൈജു ആര്‍. എസ്, പാലക്കാട് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അനുരാധ. എസ്, അസിസ്റ്റന്റ് ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ സുഭാഷ് പി.ബി, കോഴിക്കോട് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കവിത പി. സി, അസിസ്റ്റന്റ് ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ സൂരജ്. പി, തൃശൂര്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ (ഇന്‍ ചാര്‍ജ്ജ്) രാധാകൃഷ്ണന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സന്മാര്‍, അക്കൗണ്ടന്റുമാര്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍, ആനിമേറ്റര്‍മാര്‍, മെമ്പര്‍ സെക്രട്ടറിമാര്‍, കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
- 95 views



