കുടുംബശ്രീയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിന്റെ സബ്‌സ്‌ക്രിപ്ഷന് വര്ദ്ധിപ്പിക്കുന്നതിനായുള്ള പ്രത്യേക ക്യാമ്പെയിന് കുടുംബശ്രീ യൂട്യൂബ് മില്യണ് പ്ലസ് സബ്‌സ്‌ക്രിപ്ഷന് ക്യാമ്പെയിന് തുടക്കം. തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.ബി. രാജേഷ് ക്യാമ്പെയിന് സംബന്ധിച്ച പ്രഖ്യാപനം മെയ് 3ന് തിരുവനന്തപുരത്ത് നിര്വഹിച്ചു.
46 ലക്ഷം കുടുംബശ്രീ കുടുംബങ്ങളെയും പൊതുജനങ്ങളെയും കുടുംബശ്രീ യൂട്യൂബ് ചാനലിന്റെ സബ്‌സ്‌ക്രൈബേഴ്‌സാക്കി മാറ്റി അതുവഴി സംസ്ഥാന ദാരിദ്ര്യ നിര്മ്മാര്ജ്ജന ദൗത്യമായ കുടുംബശ്രീയുടെ വിവിധ പദ്ധതി പ്രവര്ത്തനങ്ങളും മറ്റും ഫലപ്രദമായ രീതിയില് താഴേത്തട്ടിലേക്ക് എത്തിക്കുകയാണ് ക്യാമ്പെയിനിലൂടെ ലക്ഷ്യമിടുന്നത്.
നിലവില് 1.39 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സാണ് കുടുംബശ്രീയുടെ യൂട്യൂബ് ചാനലിനുള്ളത്. കുടുംബശ്രീയുടെ വിവിധ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ഗുണമേന്മയുള്ള വീഡിയോകൾ തയാറാക്കി യൂട്യൂബ് വഴി പങ്കുവയ്ക്കൽ, കുടുംബശ്രീ അയൽക്കൂട്ടങ്ങളെ കേന്ദ്രീകരിച്ചിട്ടുള്ള പ്രത്യേക പരിപാടികൾ തുടങ്ങിയവ ക്യാമ്പയിൻ്റെ ഭാഗമായി നടത്തും. കൂടാതെ കുടുംബശ്രീയുടെ ഇരുപത്തഞ്ചാം വാർഷികം പ്രമാണിച്ച് ഈ മാസം 15,16,17 തീയതികളിലായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വിപുലമായ ആഘോഷ പരിപാടികൾ യൂട്യൂബ് ചാനൽ വഴി പരമാവധി ജനങ്ങളിലേക്ക് എത്തിക്കും.
തിരുവനന്തപുരത്ത് സംഘടിപ്പിച്ച വാര്ത്താസമ്മേളനത്തില് അയല്ക്കൂട്ടാംഗങ്ങള്ക്കുള്ള കുടുംബശ്രീ ജീവന് ദീപം ഒരുമ ഇന്ഷ്വറന്സ് പദ്ധതിയില് പത്ത് ലക്ഷം കുടുംബശ്രീ വനിതകള് അംഗങ്ങളായതിന്റെ പ്രഖ്യാപനവും മന്ത്രി നടത്തി. ഇതുവരെ 11,28,381 വനിതകളാണ് പദ്ധതിയില് അംഗങ്ങളായിട്ടുള്ളത്. ഈ ഇന്ഷുറന്സ് പദ്ധതിയില് ഏറ്റവും കൂടുതല് അംഗങ്ങളെ ചേര്ത്ത കൊച്ചി വെസ്റ്റ് സി.ഡി.എസിനും അംഗത്വമെടുത്തവരില് ഏറ്റവും കൂടുതല് ശതമാനം കൈവരിച്ച എറണാകുളം ജില്ലയിലെ എടയ്ക്കാട്ടുവയല് ഗ്രാമപഞ്ചായത്തിനും 15,000 രൂപ കാഷ് അവാര്ഡും സര്ട്ടിഫിക്കറ്റും ഒപ്പം ഏറ്റവും കൂടുതല് പേരെ ചേര്ത്ത എറണാകുളം ജില്ലയ്ക്കുള്ള സര്ട്ടിഫിക്കറ്റും മന്ത്രി ചടങ്ങില് വിതരണം ചെയ്തു.
കൂടാതെ ദേശീയ നഗര ഉപജീവന ദൗത്യം (എന്.യു.എല്.എം) പദ്ധതി നിര്വഹണത്തിന്റെ മികവ് വിലയിരുത്തുന്നതിനായുള്ള കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ഏര്പ്പെടുത്തിയിട്ടുള്ള സ്പാര്ക്ക് റാങ്കിങ്ങില് കേരളം തുടര്ച്ചയായ ആറാം തവണ അംഗീകാരം നേടിയ കാര്യവും മന്ത്രി ചടങ്ങില് പ്രഖ്യാപിച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര് ജാഫര് മാലിക് ഐ.എ.എസ്, കുടുംബശ്രീ പ്രോഗ്രാം ഓഫീസര് ജഹാംഗീര്.എ, എല്.ഐ.സി റീജിയണല് മാനേജര് പി.രാധാകൃഷ്ണന്, എല്.ഐ.സി, സീനിയര് ഡിവിഷണല് മാനേജര് പ്രേംകുമാര്.എസ്, സ്റ്റേറ്റ് ഇന്ഷുറന്സ് ഡയറക്ടര് ഷാജി വില്സണ് എന്നിവരും വാര്ത്താ സമ്മേളനത്തില് പങ്കെടുത്തു.
- 102 views
Content highlight
Kudumbashree million plus campaign starts