സേവന മേഖലയിലെ വിവിധ തൊഴിലവസരങ്ങള്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനും അതുവഴി സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം വളര്‍ത്തുന്നതിനുമായി കുടുംബശ്രീ രൂപീകരിച്ച കുടുംബശ്രീ ഇനീഷ്യേറ്റീവ് ഫോര്‍ ബിസിനസ് സൊലൂഷന്‍സ് (കിബ്‌സ്) സൊസൈറ്റിക്ക് വേണ്ടി ലോഗോ ക്ഷണിക്കുന്നു. ലോഗോ കിബ്‌സിന്റെ ലക്ഷ്യങ്ങളുമായി ചേര്‍ന്നു പോകുന്നതായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന എന്‍ട്രിക്ക് 5,000 രൂപ സമ്മാനം നല്‍കും. ഇന്നു (12-7-2022 ചൊവ്വ) മുതല്‍ എന്‍ട്രികള്‍ അയക്കാം. അവസാന തീയതി ജൂലൈ 27.
പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, കുടുംബശ്രീ സംസ്ഥാന മിഷന്‍, ട്രിഡ റീഹാബിലിറ്റേഷന്‍ ബില്‍ഡിങ്, മെഡിക്കല്‍ കോളേജ് പി.ഒ, തിരുവനന്തപുരം- 695011 എന്ന വിലാസത്തിലാണ് എന്‍ട്രികള്‍ അയക്കേണ്ടത്. കവറിന്റെ പുറത്ത് 'കിബ്‌സ് ലോഗോ മത്സരം' എന്ന് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. kudumbashreeprcontest@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്കും എന്‍ട്രികള്‍ അയച്ചു നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ വെബ്‌സൈറ്റ് www.kudumbashree.org/kibs സന്ദര്‍ശിക്കുക.
സ്വകാര്യ/സര്‍ക്കാര്‍/പൊതുമേഖല സ്ഥാപനങ്ങളില്‍ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തവും സംരംഭകത്വവും വളര്‍ത്തുന്നതിനും അതുവഴി ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന രൂപീകരിച്ച സൊസൈറ്റിയാണ് കിബ്‌സ്. സേവന മേഖലയിലെ ഒരു പ്രധാന പങ്കാളിയാകാനും ശ്രമിക്കുന്നു.
- 227 views