തിരുവനന്തപുരം: കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന തെരുവുനായ നിയന്ത്രണ പദ്ധതിയുടെ പ്രാധാന്യവും ആവശ്യകതയും കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കുന്നതിന്‍റെ ഭാഗമായി ഫോട്ടോഗ്രാഫി, ലോഗോ രൂപകല്‍പന- സംസ്ഥാനതല മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തില്‍ ആര്‍ക്കും പങ്കെടുക്കാം. ഫോട്ടോഗ്രാഫി മത്സരത്തിന് 'തെരുവുനായപ്രശ്നം' എന്നതാണ് വിഷയം. ഒരാള്‍ ഒരു എന്‍ട്രി മാത്രമേ അയക്കാവൂ. .jpeg ഫോര്‍മാറ്റില്‍ തയ്യാറാക്കിയ ഫോട്ടോകള്‍ abcphotospem@gmail.com എന്ന ഇ-മെയിലിലേക്കാണ് അയക്കേണ്ടത്. മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് രണ്ടു വിഭാഗത്തിലും യഥാക്രമം ഒന്നാം സമ്മാനം 10,000 രൂപയും മൊമന്‍റോയും രണ്ടാം സമ്മാനം 5,000 രൂപയും മെമന്‍റോയും നല്‍കും.
തെരുവുനായ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി നടത്തുന്ന ബോധവല്‍ക്കരണ ക്യാമ്പെയ്ന്‍ 'സുരക്ഷ-2018' നു വേണ്ടിയാണ് ലോഗോ രൂപകല്‍പന ചെയ്യേണ്ടത്. ഒരാള്‍ക്ക് പരമാവധി മൂന്നു ലോഗോ വരെ സമര്‍പ്പിക്കാം. ലോഗോ .jpeg ഫോര്‍മാറ്റില്‍ 300dpi റെസൊല്യൂഷനുള്ള 3*3" സൈസിലുള്ള ഫയലുകളായി abclogospem@gmail.com എന്ന ഇ-മെയിലിലേക്കാണ് അയക്കേണ്ടത്. എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തീയതി 2018 ജൂലൈ ഒന്ന്. മത്സരാര്‍ത്ഥികള്‍ അവരുടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, പേര്, മേല്‍വിലാസം, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ അഡ്രസ് സഹിതമാണ് എന്‍ട്രികള്‍ അയക്കേണ്ടത്. രണ്ടു വിഭാഗത്തിലും എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തീയതി 2018 ജൂലൈ 5.
സംസ്ഥാനത്ത് കുടുംബശ്രീ മുഖേന 556 പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതുവഴി 16216 തെരുവുനായ്ക്കളെ ഇതിനകം വന്ധ്യംകരിച്ചിട്ടുണ്ട്.
- 138 views