തിരുവനന്തപുരം : കോവിഡ് - 19ന്‍റെ ഭാഗമായുള്ള ലോക്ഡൗണിനെത്തുടര്‍ന്ന് നഷ്ടം നേരിടേ ണ്ടി വന്ന കുടുംബശ്രീ സംരംഭകര്‍ക്കും കൃഷിസംഘങ്ങള്‍ക്കും ആശ്വാസമേകുന്നതിനായി നടപ്പിലാക്കിയ കരുതല്‍ ക്യാമ്പെയ്ന്‍ മുഖേന 6,44,97,299 രൂപയുടെ വിറ്റുവരവ്. സംരംഭ കരെ/കൃഷിസംഘാംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രശ്നങ്ങള്‍ നേരിട്ട സംരംഭങ്ങള്‍ പുരനരുജ്ജീവിപ്പിക്കുന്നതിനുമായി നടത്തിയ ഈ ഉത്പന്ന- വിപണന ക്യാമ്പെയ്ന്‍ മുഖേന ഉത്പന്നങ്ങളടങ്ങിയ കിറ്റ് അയല്‍ക്കൂട്ടാംഗങ്ങളിലേക്ക് എത്തിച്ച് നല്‍കുകയാണ് ചെയ്തത്. ഓണക്കാലത്ത് നടത്തിയ ക്യാമ്പെയ്ന്‍ സെപ്റ്റംബര്‍ 30 വരെയായിരുന്നു.
അതാത് ജില്ലയിലെ സംരംഭകരില്‍ നിന്ന് ഉത്പന്നങ്ങളുടെ വിലവിവരവും മറ്റും കുടുംബശ്രീ ജില്ലാ ടീമുകള്‍ ശേഖരിക്കുകയും ഇക്കാര്യം തദ്ദേശ സ്ഥാപന തലത്തിലുള്ള കുടുംബശ്രീയുടെ സംഘടനാ സംവിധാനമായ സിഡിഎസിനെ (കമ്മ്യൂണിറ്റി ഡെവലപ്പ്മെന്‍റ് സൊസൈറ്റി) അറിയിക്കുകയും ചെയ്യുന്നു. കിറ്റ് വേണ്ട അയല്‍ക്കൂട്ടാംഗങ്ങളുടെ പട്ടിക അതാ ത് അയല്‍ക്കൂട്ടങ്ങള്‍ തയാറാക്കുന്നു. അയല്‍ക്കൂട്ടങ്ങളില്‍ നിന്ന് സിഡിഎസുകള്‍ ഈ പട്ടിക ശേഖരിച്ച് അന്തിമ പട്ടിക തയാറാക്കി ജില്ലാ ടീമിനെ അറിയിക്കുകയും ചെയ്യുന്നു. സൂക്ഷ്മ സംരംഭങ്ങളില്‍ നിന്നും കൃഷിസംഘങ്ങളില്‍ നിന്നുമുള്ള വിവിധ കാര്‍ഷിക, കാര്‍ഷികേതര ഉത്പന്നങ്ങള്‍ തെരഞ്ഞെടുത്ത് ശേഖരിച്ച് ജില്ലാ ടീമുകളുടെയും സിഡിഎസുകളുടെയും നേതൃത്വത്തില്‍ ഉത്പന്ന കിറ്റുകള്‍ തയാറാക്കുന്നു. ഈ കിറ്റുകള്‍ സിഡിഎസുകള്‍ മുഖേന അയല്‍ക്കൂട്ടങ്ങളിലേക്ക് എത്തിക്കുന്നു. അയല്‍ക്കൂട്ടങ്ങളുടെ ആന്തരിക സമ്പാദ്യത്തില്‍ നിന്ന് സിഡിഎസിന് കിറ്റുകളുടെ തുക നല്‍കുന്നു. കിറ്റുകള്‍ വാങ്ങിയ അയല്‍ക്കൂട്ടാംഗങ്ങള്‍ പരമാ വധി 20 തവണകളായി കിറ്റിന്‍റെ തുക അതാത് അയല്‍ക്കൂട്ടത്തില്‍ തിരികെ അടയ്ക്കുന്നു. ഈ രീതിയിലായിരുന്നു ക്യാമ്പെയ്ന്‍റെ സംഘാടനം. ചില ജില്ലകളില്‍ ക്യാമ്പെ യ്ന്‍ പ്രവര്‍ത്തനം ഇപ്പോഴും തുടരുന്നുണ്ട്.
കോവിഡ് പ്രതിസന്ധിക്കിടയിലും 3574 സംരംഭ യൂണിറ്റുകളും 656 കൃഷി സംഘങ്ങളും ക്യാമ്പെയ്നിന്‍റെ ഭാഗമായി പങ്കെടുത്തു. 1,48,853 കിറ്റുകളാണ് ഇത്തരത്തില്‍ ഇതുവരെ വിതരണം ചെയ്തു കഴിഞ്ഞത്.
- 152 views