സാധാരണക്കാര്‍ക്ക് ലാപ്‌ടോപ്പ് ലഭ്യമാക്കാന്‍ 'കെഎസ്എഫ്ഇ വിദ്യാശ്രീ സ്‌കീം'- ഭാഗമാകാന്‍ താത്പര്യം അറിയിച്ച് 6.7 ലക്ഷം കുടുംബശ്രീ അംഗങ്ങള്‍

Posted on Wednesday, August 12, 2020

·    ആദ്യ മൂന്ന് തവണകള്‍ അടച്ചു കഴിയുമ്പോള്‍ ലാപ്‌ടോപ്പ് ലഭിക്കും

തിരുവനന്തപുരം:  ഓണ്‍ലൈന്‍ മുഖേനയുള്ള വിദ്യാഭ്യാസ രീതി പിന്തുടരുന്നതിന് അനിവാ ര്യമായ പഠനോപകരണമായ ലാപ്‌ടോപ്പുകള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യ ത്തോടെ കെഎസ്എഫ്ഇ (കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസ് ലിമിറ്റഡ്)യുമായി ചേര്‍ന്ന് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന വിദ്യാശ്രീ സ്‌കീമില്‍ ചേരുന്നത് 6,70,156 അയല്‍ക്കൂട്ടാംഗങ്ങള്‍. ഇവരില്‍ 5,12,561 പേരും ലാപ്‌ടോപ്പ് വേണമെന്ന ആവശ്യവും അറിയിച്ചു കഴിഞ്ഞു. സംസ്ഥാനത്ത് ആകെയുള്ള 2,90,886 അയല്‍ക്കൂട്ടങ്ങളില്‍ 1,12,564 അയല്‍ക്കൂട്ടങ്ങളും വിദ്യാശ്രീ സ്‌കീമിന്റെ ഭാഗമാകും. 500 രൂപ വീതം 30 മാസത്തവണകളായി അടച്ച് ആകെ 15,000 രൂപ അടങ്കല്‍ തുക വരുന്ന ഈ സൂക്ഷ്മ സമ്പാദ്യ പദ്ധതിയില്‍ ചേരുന്നവര്‍ക്ക് ആദ്യ മൂന്ന് തവണകള്‍ അടച്ചു കഴിയുമ്പോള്‍ ലാപ്‌ടോപ്പ് ലഭിക്കും.

   സംസ്ഥാനത്താകെ 6നും 17നും ഇടയില്‍ പ്രായമുള്ള ഭൂരിഭാഗം കുട്ടികള്‍ക്കും ഗുണം ലഭിക്കുന്നത് ലക്ഷ്യമിട്ടാണ് കുടുംബശ്രീ മുഖേന ഇങ്ങനെയൊരു സ്‌കീം ഏര്‍പ്പെടുത്തിയി രിക്കുന്നത്. കേരളത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 75 ശതമാനം കുടുംബ ങ്ങളും കുടുംബശ്രീ സംവിധാനത്തിന്റെ ഭാഗമായതിനാലാണ് 1500 രൂപ അടച്ച് കഴിയുമ്പോള്‍ ഒരു ലാപ്‌ടോപ്പ് ലഭിക്കുമെന്ന പ്രത്യേകതയുള്ള ഈ സ്‌കീം കുടുംബശ്രീ മുഖേന നടപ്പാക്കാന്‍ പ്രധാന കാരണം. മൂന്നാമത്തെ തവണ അടച്ചതിന് ശേഷം ലാപ്‌ടോപ്പ് ആവശ്യമെങ്കില്‍ ഈ വിവരം അയല്‍ക്കൂട്ടത്തെ അറിയിക്കാം. ഇതനുസരിച്ച് വിദ്യാഭ്യാസ വകുപ്പ് നിഷ്‌കര്‍ഷിച്ചിട്ടുള്ള സ്‌പെസിഫിക്കേഷന്‍ പ്രകാരമുള്ള ലാപ്‌ടോപ്പ് ഐടി വകുപ്പ് എംപാനല്‍ ചെയ്യുന്ന ഏജന്‍ സികളില്‍ നിന്ന് ലഭ്യമാക്കുന്നു. 15,000 രൂപയില്‍ താഴെയാകും ഈ ലാപ്‌ടോപ്പിന് വിലവരു ന്നത്. ലാപ്‌ടോപ്പിന്റെ വില കഴിഞ്ഞുള്ള ശേഷിച്ച തുകയും പലിശയും ചേര്‍ത്ത് ചിട്ടിയുടെ അടവ് തീരുമ്പോള്‍ അംഗങ്ങള്‍ക്ക് ലഭിക്കുന്നതാണ്.

   ചിട്ടി കൃത്യമായി അടക്കുന്നവര്‍ക്ക് പത്താം തവണയും ഇരുപതാം തവണയും തവണത്തു കയായ 500 രൂപ വീതം അടയ്‌ക്കേണ്ടതില്ല. ഇത് കെഎസ്എഫ്ഇ തന്നെ അടയ്ക്കും. കൂടാതെ ഒന്ന് മുതല്‍ 30 വരെയുള്ള തവണസംഖ്യ കൃത്യമായി അടയ്ക്കുന്നവര്‍ക്ക് പുതുതായി ആരംഭിക്കുന്ന സമാനമായ പദ്ധതിയില്‍ ചേരാന്‍ ആദ്യതവണ സംഖ്യയായ 500 രൂപ കെഎസ്എഫ്ഇ വരവ് വച്ച് കൊടുക്കുകയും ചെയ്യും. തിരിച്ചടവ് മുടക്കാതെ തവണ അടയ്ക്കുന്നവര്‍ക്ക് ആകെ 1500 രൂപയുടെ ലാഭം ഇത്തരത്തില്‍ ഉറപ്പാക്കുന്നു. ലാപ്‌ടോപ്പ് ആവശ്യമില്ലാത്തവര്‍ക്കും പദ്ധതിയില്‍ ചേരാനാകുമെന്നതാണ് മറ്റൊരു പ്രത്യേകത.  ഇവര്‍ക്ക് 13ാം മാസത്തവണ അടച്ചു കഴിഞ്ഞാല്‍ ആവശ്യമെങ്കില്‍ ലേലം കൂടാതെ തുക ലഭിക്കും. അപ്പോള്‍ നിലവിലുള്ള കെഎസ്എഫ്ഇയുടെ നിക്ഷേപ പലിശയും ലഭിക്കും. തവണ മുടങ്ങാതെ അടയ്ക്കണം. തവണ തിരിച്ചടയ്ക്കുന്നതിന് അയല്‍ക്കൂട്ടത്തിന്റെയും സിഡിഎസി ന്റെയും മേല്‍നോട്ടവുമുണ്ടായിരിക്കും.

  ഈ പദ്ധതിയില്‍ ചേരാന്‍ താത്പര്യമുള്ള അയല്‍ക്കൂട്ടാംഗങ്ങള്‍ ഉള്‍പ്പെട്ട അയല്‍ക്കൂട്ട ത്തിന്റെ പേരില്‍ ബ്ന്ധപ്പെട്ട കെഎസ്എഫ്ഇ ബ്രാഞ്ചില്‍ സുഗമ അക്കൗണ്ട് (സേവിങ്‌സ് അക്കൗണ്ട്) തുടങ്ങി ആ അക്കൗണ്ട് മുഖേനയാണ് തവണകള്‍ അടയ്ക്കുന്നത്. നിശ്ചിത തിയതിക്ക് മുമ്പ് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്ന തുകയില്‍ നിന്ന് കെഎസ്എഫ്ഇ തവണ സംഖ്യ പിന്‍വലിക്കും. അയല്‍ക്കൂട്ടത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് കെഎസ്എഫ്ഇ സുഗമ അക്കൗണ്ടിലേക്ക് ഡിജിറ്റലായി പണം അടയ്ക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്താനു ള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.

 

Content highlight
500 രൂപ വീതം 30 മാസത്തവണകളായി അടച്ച് ആകെ 15,000 രൂപ അടങ്കല്‍ തുക വരുന്ന ഈ സൂക്ഷ്മ സമ്പാദ്യ പദ്ധതിയില്‍ ചേരുന്നവര്‍ക്ക് ആദ്യ മൂന്ന് തവണകള്‍ അടച്ചു കഴിയുമ്പോള്‍ ലാപ്‌ടോപ്പ് ലഭിക്കും.