സംസ്ഥാന ബഡ്സ് കലോത്സവം തില്ലാനയുടെ പ്രചാരണാര്‍ത്ഥം കണ്ണൂര്‍ തലശ്ശേരി ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജ് പരിസരത്ത് 'വരക്കൂട്ടം ' ചിത്രരചന പരിപാടി സംഘടിപ്പിച്ചു.
ബ്രണ്ണന്‍ കോളേജിലെ 4 വേദികളില്‍ ജനുവരി 20,21 തീയതികളില്‍ സംഘടിപ്പിക്കുന്ന കലോത്സവത്തില്‍ 400 ഓളം ബഡ്സ് പരിശീലനാര്‍ത്ഥികളാണ് പങ്കെടുക്കുക.
ധര്‍മ്മടം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മോഹനന്‍ എം.പി പരിപാടി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ.എം സുര്‍ജിത് അധ്യക്ഷത വഹിച്ചു. പ്രശസ്ത ചിത്രകാരന്‍ സെല്‍വന്‍ മേലൂര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
ആരോഗ്യ വിദ്യാഭാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പുഷ്പ. സി. വി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു. കെ, വാര്‍ഡ് മെമ്പര്‍ ലതിക, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ എമിലി ജെയിംസ് തുടങ്ങിയവര്‍ പങ്കെടുത്തു.
ചിത്രകാരന്‍മാരായ എ. സത്യനാഥ്, എ. രവീന്ദ്രന്‍, സുരേഷ് ബാബു പാനൂര്‍ , പ്രിയങ്ക പിണറായി എന്നിവര്‍ക്കൊപ്പം സേക്രഡ് ഹാര്‍ട്ട് വിദ്യാര്‍ത്ഥികളും വരക്കൂട്ടത്തിന്റെ ഭാഗമായി.
- 15 views
Content highlight
'Varakoottam' Painting Programme organized for the promotion of 'Thillana', the State Level BUDS Festivalml