പൊടിപൊടിക്കുകയാണ് കാസര്‍ഗോഡ് 'മഴപ്പൊലിമ' ആഘോഷം..

Posted on Monday, August 7, 2023
കുടുംബശ്രീ കാസര്ഗോഡ് ജില്ലാ മിഷന് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന കാര്ഷിക പുനരാവിഷ്‌ക്കരണ പരിപാടിയായ മഴപ്പൊലിമ പുരോഗമിക്കുന്നു. കുട്ടികള് മുതല് മുതിര്ന്നവര് വരെ ചേറിലിറങ്ങിയും ഞാറ് നട്ടും പാട്ടുപാടിയും നൃത്തം ചെയ്തുമെല്ലാമാണ് മഴപ്പൊലിമയെ നാടിന്റെ ഉത്സവമാക്കി മാറ്റിവരുന്നത്. കലാ, കായിക മത്സരങ്ങളും ഭക്ഷ്യമേള ഉള്പ്പെടെയുള്ള വൈവിധ്യമാര്ന്ന പരിപാടികളും മേളയുടെ ഭാഗമായി സംഘടിപ്പിച്ചുവരുന്നു.
'ചേറാണ് ചോറ്' എന്ന മുദ്രാവാക്യവുമായി തരിശ് ഭൂമി കൃഷിയോഗ്യമാക്കുക, ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുക, യുവതലമുറ ഉള്പ്പെടെയുള്ള ജനങ്ങളെ കൃഷിയിലേക്ക് ആകര്ഷിക്കുക, ജില്ലയുടെ കാര്ഷിക സംസ്‌കൃതി വീണ്ടെടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ജില്ലാ മിഷന് മഴപ്പൊലിമ സംഘടിപ്പിച്ചിരിക്കുന്നത്.
 
കഴിഞ്ഞ അഞ്ച് വര്ഷങ്ങളായി ജില്ലയില് സംഘടിപ്പിച്ചുവരുന്ന മഴപ്പൊലിമ ക്യാമ്പെയിന് ഈ വര്ഷം മുതല് കൂടുതല് വിപുലമാക്കിയാണ് സംഘടിപ്പിക്കുന്നത്. സി.ഡി.എസ്തലം കൂടാതെ എ.ഡി.എസ്തലത്തിലും ക്യാമ്പെയിന് സംഘടിപ്പിക്കുന്നു. ജൂലൈ അഞ്ചിന് ആരംഭിച്ച ക്യാമ്പെയിന്റെ ഭാഗമായി ജില്ലയിലെ ആകെയുള്ള 42 സി.ഡി.എസുകളില് 31 ലും ഇതുവരെ മഴപ്പൊലിമ സംഘടിപ്പിച്ചു കഴിഞ്ഞു. 6 എ.ഡി.എസുകളും മഴപ്പൊലിമ നടത്തി.
 
കഴിഞ്ഞവര്ഷം മഴപ്പൊലിമയുടെ ഭാഗമായി കുടുംബശ്രീയുടെ സംഘകൃഷി ഗ്രൂപ്പുകള് മുഖേന 646.3 ഏക്കര് തരിശുഭൂമി കൃഷിയോഗമാക്കുകയും അരിശ്രീ എന്ന ബ്രാന്ഡില് 20.8 ടണ് അരി വിപണിയിലെത്തിക്കുകയും ചെയ്തിരുന്നു.
Content highlight
Mazha Polima Programme of Kasaragod progressing ml