അതിരപ്പിള്ളിയില്‍ നിന്ന് വാഴച്ചാലിലേക്ക്‌ വിനോദസഞ്ചാരികള്‍ക്കായി കുടുംബശ്രീ 'സൈക്കിള്‍ ഓഫ് ഡ്രൈവ്‌സ്'

Posted on Friday, September 1, 2023
പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളായ  അതിരപ്പിള്ളിയും വാഴച്ചാലും സന്ദര്ശിക്കാനെത്തത്തുന്ന വിനോദസഞ്ചാരികള്ക്ക് ഇനി സൈക്കിളില് ഇവിടെ ചുറ്റിക്കറങ്ങാം. ഈ രണ്ട് കേന്ദ്രങ്ങളെയും കോര്ത്തിണക്കി കാടിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിനുള്ള സൈക്കിള് ടൂറിസം പദ്ധതി 'സൈക്കിള് ഓഫ് ഡ്രൈവ്‌സു'മായി തൃശ്ശൂര് കുടുംബശ്രീ ജില്ലാ മിഷന്. അതിരപ്പിള്ളി പഞ്ചായത്തുമായി സംയോജിച്ചാണ് പദ്ധതിയുടെ നടപ്പിലാക്കല്.
 
പഞ്ചായത്തിലെ പ്രാക്തന ഗോത്രവിഭാഗത്തില്പ്പെട്ട കാടര് വിഭാഗത്തില് ഉള്പ്പെടുന്നവര്ക്ക് സുസ്ഥിര വികസനം ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന പ്രത്യേക പട്ടികവര്ഗ്ഗ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഈ പദ്ധതി മുഖേന അവര്ക്ക് ഉപജീവനമാര്ഗ്ഗം കണ്ടെത്തി നല്കാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ കാടിനുള്ളിലൂടെ സഞ്ചാരികളുടെ വാഹനങ്ങള് സഞ്ചരിക്കുമ്പോഴുണ്ടാകുന്ന പരിസ്ഥിതി മലിനീകരണം പരമാവധി കുറച്ച് 'കാര്ബണ് ന്യൂട്രല് അതിരപ്പിള്ളി' എന്ന ലക്ഷ്യം കൈവരിക്കുകയും 'സൈക്കിള് ഓഫ് ഡ്രൈവ്‌സ്' എന്ന പദ്ധതിയുടെ ലക്ഷ്യമാണ്.
 
അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്കുള്ള ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്സില് കൗണ്ടറിലാണ് സൈക്കിള് വാടകയ്‌ക്കെടുക്കാനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. രാവിലെ 9 മുതല് വൈകുന്നേരം 5 വരെ സൈക്കിളുകള് ലഭ്യമാണ്. ആദ്യത്തെ ഒരു മണിക്കൂറിന് 100 രൂപയും പിന്നീടുള്ള അരമണിക്കൂറിന് 30 രൂപ വീതവും നല്കി പൊതുജനങ്ങള്ക്ക് സൈക്കിള് ഉപയോഗിക്കാനാകും. സുരക്ഷയ്ക്ക് ഹെല്മറ്റും നല്കും.
 
പദ്ധതിയുടെ ഉദ്ഘാടനം അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആതിര ദേവരാജന് അധ്യക്ഷത വഹിച്ച ചടങ്ങില് ചാലക്കുടി എംഎല്എ സനീഷ്‌കുമാര് ജോസഫ് ഓഗസ്റ്റ് 23ന് നിര്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗമിനി മണിലാല്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന് കെ.കെ. റിജേഷ്, വാര്ഡ് മെമ്പര് ജയചന്ദ്രന്, കുടുംബശ്രീ ജില്ലാ മിഷന് കോ ഓര്ഡിനേറ്റര് ഡോ. എ. കവിത, അസിസ്റ്റന്റ് ജില്ലാ മിഷന് കോ ഓര്ഡിനേറ്റര് കെ. രാധാകൃഷ്ണന്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാേനജര് വിജയകൃഷ്ണന് എന്നിവര് സംസാരിച്ചു. കുടുംബശ്രീ സി.ഡി.എസ് അംഗങ്ങള്, ഉദ്യോഗസ്ഥര് എന്നിവര് പങ്കെടുത്തു.
 
athrpply

 

Content highlight
Kudumbashree Thrissur District Mission launches Kudumbashree School of Drives