കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ 9 സി.ഡി.എസുകളിലായി ഒരുക്കിയ ഓണശ്രീ വില്ലേജ് ഫെസ്റ്റ് വന്‍ ഹിറ്റ്! ഓഗസ്റ്റ് 20 മുതല്‍ നിയോജകമണ്ഡലത്തിലെ 7 ഗ്രാമപഞ്ചായത്തുകളിലും 2 നഗരസഭകളിലുമായി സംഘടിപ്പിച്ച ഈ ഉത്പന്ന വിപണന മേളയും സാംസ്‌ക്കാരികോത്സവവും ഏകിയത് പുതു അനുഭവം.
എട്ട് മുതല്‍ 15 ദിവസം വരെ നീണ്ടുനിന്ന വില്ലേജ് ഫെസ്റ്റിന്റെ ഭാഗമായി നേടാനായത് ഒരു കോടി രൂപയുടെ വിറ്റുവരവാണ്! 10 ലക്ഷം രൂപയോളം ഫുഡ്‌കോര്‍ട്ടില്‍ നിന്നും ലഭിച്ചു. മണ്ഡലത്തിലെ എം.എല്‍.എയായ എം.വി. ഗോവിന്ദന്‍ മാസ്റ്ററിന്റെ ആശയമായ വില്ലേജ് ഫെസ്റ്റ് മുഖേന ഇവിടുത്തെ 350 കുടുംബശ്രീ വനിതാ സംരംഭകര്‍ക്കാണ് ഓണക്കാലത്ത് മികച്ച ഉത്പന്ന വിപണന അവസരമൊരുങ്ങിയത്.
അതാത് പ്രദേശത്തെ നാടന്‍ കലാരൂപങ്ങള്‍ സാംസ്‌ക്കാരികോത്സവത്തിന്റെ ഭാഗമായും അരങ്ങേറി. കുട്ടികള്‍ മുതല്‍ വയോജനങ്ങള്‍ വരെയുള്ള നാട്ടുകാരായ കലാകാരന്മാര്‍ അണിനിരന്ന സാംസ്‌ക്കാരികോത്സവവും വേറിട്ട അനുഭവമായി മാറുകയായിരുന്നു.
- 18 views
Content highlight
Onashree of kannur kudumbashree mission become a huge hit