news

Last date for contract of Beneficiaries listed in the Life Mission Phase II is 12.06.2020

Posted on Friday, May 29, 2020

ലൈഫ് മിഷന്‍ രണ്ടാം ഘട്ടമായ ഭൂമിയുള്ള ഭാവന രഹിതരുടെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ട അര്‍ഹരായ എല്ലാ ഗുണഭോക്താക്കളെയും ( ഒരു റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട കുടുംബംത്തിന് ഒരു വീട് , ഗുണഭോക്താക്കള്‍ക്ക് 25 സെന്റില്‍ കൂടുതല്‍ ഭൂമി ഉണ്ടാകരുത് എന്നീ ലൈഫ് മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കുന്നതുമൂലം അര്‍ഹരായ എല്ലാ പട്ടികജാതി / പട്ടികവര്‍ഗ്ഗ മത്സ്യത്തൊഴിലാളി വിഭാഗങ്ങള്‍ ഉള്‍പ്പെടെ ) ഭവന നിര്‍മ്മാണത്തിന് ധന സഹായം നല്‍കുന്നതിനായി 12.06.2020 ന് മുമ്പായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി കരാറില്‍ ഏര്‍പ്പെടേണ്ടതാണ്.

Pre-monsoon preventive measures - Emergency measures to be taken by Local Self Govt institutions

Posted on Thursday, May 28, 2020

സര്‍ക്കുലര്‍ ഡിഎ1/142/2020/തസ്വഭവ Dated 27/05/2020

മഴക്കാല പൂർവ പ്രതിരോധ പ്രവർത്തനങ്ങൾ -തദ്ദേശ സ്ഥാപനങ്ങൾ സ്വീകരിക്കേണ്ട അടിയന്തിര നടപടികൾ


 

Haritha Keralam Clean House challenge Upto 31.05.2020

Posted on Friday, May 22, 2020

ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട്' ഹരിതകേരളം മിഷന്‍ ചാലഞ്ചില്‍ മേയ് 31 വരെ പങ്കെടുക്കാം. ലോക്ഡൗണ്‍ കാലത്ത് ഗാര്‍ഹിക മാലിന്യ സംസ്‌കരണം മുന്‍നിര്‍ത്തി ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട് ചാലഞ്ചില്‍ ഈ മാസം 31 വരെ പങ്കെടുക്കാം.

പകര്‍ച്ചവ്യാധികള്‍ തങ്ങളുടെ വീടുകളില്‍ നിന്നും പടരുവാനുള്ള സാഹചര്യം ഒഴിവാക്കുന്നതിന് ഓരോ വീട്ടുകാരും അനുവര്‍ത്തിക്കേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച ചാലഞ്ചിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചാലഞ്ച് ഏറ്റെടുക്കുന്നവരുടെ വീടുകളില്‍ മാലിന്യ സംസ്‌കരണത്തിന്റെ മികവ് എത്രത്തോളമെന്ന് വിലയിരുത്തി ഗ്രേഡ് ചെയ്യാനുള്ള മാനദണ്ഡങ്ങള്‍ ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് വഴിയും വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വീടുകളിലെ മാലിന്യ സംസ്‌കരണത്തിനായുള്ള മാര്‍ഗ്ഗങ്ങളും മിഷന്റെ ഫേസ് ബുക്ക് പേജില്‍ ലഭ്യമാണ്. ജൈവമാലിന്യം, അജൈവ മാലിന്യം, മലിന ജലം, മാലിന്യത്തിന്റെ അളവ് കുറയ്ക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്നിവയാണ് മുഖ്യമായും വിലയിരുത്തലിന് വിധേയമാക്കേണ്ടത്. മികവിന്റെ അടിസ്ഥാനത്തില്‍ അഞ്ച് സ്റ്റാറുകള്‍ വരെ ലഭിക്കും. നിങ്ങളുടെ വീട് ഈ മാനദണ്ഡമനുസരിച്ച് എത്ര സ്‌കോര്‍ നേടി എന്നു നോക്കി വീണ്ടും മെച്ചപ്പെടുത്താം. മേയ് അവസാന വാരം ഫൈനല്‍ ഗ്രേഡിംഗ് നടത്താം. ലഭിച്ച സ്റ്റാറുകള്‍ ഹരിതകേരളം മിഷനെ അറിയിക്കാം. ഇതില്‍ നിന്നും നറുക്കെടുപ്പിലൂടെ വിജയികളാവുന്നവര്‍ക്ക് സമ്മാനം നല്‍കും. വീട്ടിലുള്ള മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍, തരംതിരിക്കുന്ന രീതികള്‍, ഫോട്ടോകള്‍, സെല്‍ഫികള്‍ തുടങ്ങിയവയും ഇതോടൊപ്പം പങ്കുവയ്ക്കാം. അവരവരുടെ ഫേസ്ബുക് പേജില്‍ #MyHomeCleanHome എന്ന ഹാഷ് ടാഗോടു കൂടി ചിത്രങ്ങള്‍/ വിവരണങ്ങള്‍/വീഡിയോ എന്നിവ പോസ്റ്റ് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ ഹരിതകേരളം മിഷന്‍ ഔദ്യോഗിക ഫേസ് ബുക് പേജില്‍ ലഭിക്കും.

subhiksha keralam- Guidelines for increasing food production

Posted on Wednesday, May 20, 2020

സ.ഉ(എം.എസ്) 14/2020/ആ.സ.വ തിയ്യതി 18/05/2020

ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് –കോവിഡ് 19-സുഭിക്ഷ കേരളം –ഭക്ഷ്യോല്‍പാദന വര്‍ധനവിനുള്ള മഹായജ്ഞം-മാര്‍ഗരേഖ

Covid 19 Preventive measures-Lock down period 2020 May 18 to 31-Guidelines

Posted on Tuesday, May 19, 2020

സ.ഉ(എം.എസ്) 99/2020/പൊഭവ Dated 18/05/2020

കോവിഡ് 19 - വ്യാപനം തടയുന്നതിനുള്ള പ്രവർത്തനങ്ങൾ -നിയന്ത്രണങ്ങളും നടപടിക്രമങ്ങളും -ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 2020 മെയ് 18 മുതൽ 31 വരെ നടപ്പാക്കുന്ന മാർഗ നിർദ്ദേശങ്ങൾ

Municipalities and Corporations to undertake Multi-Year Projects to address the problems of urbanization

Posted on Thursday, May 14, 2020

സ.ഉ(എം.എസ്) 76/2020/തസ്വഭവ Dated 14/05/2020

നഗരവൽക്കരണം ഉയർത്തുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രോജക്റ്റുകൾ ബഹു വർഷമായി ഏറ്റെടുക്കുന്നതിന് മുനിസിപ്പാലിറ്റികൾക്കും കോർപ്പറേഷനുകൾക്കും അനുമതി

Building construction permit time extended for buildings whose construction permits expired in lock down period

Posted on Wednesday, May 13, 2020

സര്‍ക്കുലര്‍ ആര്‍എ1/168/2020/തസ്വഭവ Dated 07/05/2020

ലോക്ക് ഡൌണ്‍ കാലയളവില്‍ നിര്‍മാണ അനുമതിയുടെ കാലാവധി അവസാനിച്ച കെട്ടിടങ്ങള്‍ക്ക് നിര്‍മാണ അനുമതി 31.12.2020 വരെ ദീര്ഘിപ്പിച്ച സര്‍ക്കുലര്‍

Health Dept-Covid 19Home quarantine- checking procedures -detailed guideline -10.05.2020

Posted on Monday, May 11, 2020

ഇന്ത്യയ്ക്കകത്ത് നിന്ന് വരുന്ന എല്ലാവര്‍ക്കും 14 ദിവസത്തെ ഹോം ക്വാറന്റൈന്‍ കര്‍ശനമായി നടപ്പാക്കേണ്ടതാണ്. എന്നാല്‍ അതേസമയം ഇങ്ങനെ എത്തുന്ന വ്യക്തികളുടെ വീട്ടില്‍ ഹോം ക്വാറന്റൈന്‍ നിബന്ധനകള്‍ പാലിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടെങ്കില്‍ അവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഹോട്ടലുകളില്‍ പെയിഡ് ക്വാറന്റൈന്‍ സൗകര്യമോ, സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ സൗകര്യമോ സ്വീകരിക്കാവുന്നതാണ്.

ഹോം ക്വാറന്റൈന്‍ കൃത്യമായി പാലിക്കപ്പെടുന്നതിന് കര്‍ശനമായി നടപ്പിലാക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍

1. സ്വന്തം വാസസ്ഥലത്ത് പ്രത്യേകമായി ഒരു മുറിയും അനുബന്ധമായി ഒരു ബാത്ത്‌റൂമും ഉള്ള വ്യക്തികള്‍ക്ക് മാത്രമേ ഹോം ക്വാറന്റൈന്‍ അനുവദിക്കാന്‍ പാടുള്ളു. ഈ സൗകര്യങ്ങള്‍ മാര്‍ഗരേഖ പ്രകാരം ലഭ്യമാണോ എന്ന വസ്തുത സ്ഥലത്തെ ആരോഗ്യ, തദ്ദേശസ്വയം ഭരണ, ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരുടെ ഒരു ടീം പരിശോധന നടത്തി ഉറപ്പുവരുത്തേണ്ടതാണ്. മാര്‍ഗരേഖ പ്രകാരം സൗകര്യം ലഭ്യമല്ലെങ്കില്‍ അവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഹോട്ടലുകളില്‍ പെയിഡ് ക്വാറന്റൈന്‍ സൗകര്യമോ, സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ സൗകര്യമോ അനുവദിക്കാവുന്നതാണ്.
2. ക്വാറന്റൈനിലുള്ള വ്യക്തി വീട്ടിലെ മുതിര്‍ന്ന വ്യക്തികള്‍/മറ്റ് രോഗബാധയുള്ള വ്യക്തികള്‍ എന്നിവരുമായി യാതൊരു വിധത്തിലും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ പാടുള്ളതല്ല.
3. നേരത്തെ തീരുമാനിച്ച പ്രകാരം ആരോഗ്യ, തദ്ദേശസ്വയംഭരണ, ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരുടെ ഒരു ടീം ഇവരെ നിരീക്ഷണത്തില്‍ വെക്കേണ്ടതാണ്.
4. ഹോം ക്വാറന്റൈന്‍ ചട്ടങ്ങള്‍ അനുസരിച്ചുകൊളളാമെന്ന് വ്യക്തിയുടെ സമ്മതപത്രം ആവശ്യമാണ്.
5. ആരോഗ്യ വകുപ്പിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടാത്തപക്ഷം ഇത് തെറ്റിക്കുന്ന വ്യക്തിയെ പകര്‍ച്ചാവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സ്, മറ്റ് അനുബന്ധ സര്‍ക്കാര്‍ ഉത്തരവുകള്‍ എന്നിവയുടെ വ്യവസ്ഥകള്‍ പ്രകാരം ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേയ്ക്ക് മാറ്റേണ്ടതാണ്.
 

857/2020/H&FWD Dated 10/05/2020

ആരോഗ്യ ക്ഷേമ വകുപ്പ്-സംസ്ഥാനത്ത് കോവിഡ് 19 നിയന്ത്രണം –ഹോം ക്വാറന്റൈന്‍ പരിശോധന നടപടിക്രമങ്ങള്‍ -വിശദമായ മാര്‍ഗ നിര്‍ദേശങ്ങള്‍ സംബന്ധിച്ച ഉത്തരവ്

Quarantine system of Keralites arriving from abroad and other states-Order

Posted on Saturday, May 9, 2020

സ.ഉ(ആര്‍.ടി) 849/2020/തസ്വഭവ തിയ്യതി 09/05/2020

കോവിഡ് 19 -വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന കേരളീയരുടെ ക്വാറന്റൈൻ സംവിധാനം - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നിർവഹിക്കേണ്ട ചുമതലകളും പ്രവർത്തനങ്ങളും നിശ്ചയിച്ച് ഉത്തരവ്