സംസ്ഥാന സര്‍ക്കാരിന്റെ 31.03.2011 ലെ ജി.ഒ.(എം.എസ്)14/2001/സ.ക്ഷേ.വ നമ്പര്‍ ഉത്തരവു പ്രകാരം പുതിയതായി നടപ്പിലാക്കിയ പെന്‍ഷന്‍ പദ്ധതിയാണ് ഇത്. ഗ്രാമ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളുമാണ് ഇപ്പോള്‍ ഈ പെന്‍ഷന്റെ അപേക്ഷ സ്വീകരിക്കലും അനുവദിക്കലും പെന്‍ഷന്‍ വിതരണവും നടത്തുന്നനടതുന്നത്. വിവാഹിതയല്ലെന്നു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. രണ്ടു വര്‍ഷത്തിലൊരിക്കല്‍ ജീവിച്ചിരിപ്പുന്ടെന്നുള്ളതിനു ഗസറ്റഡ് ഓഫീസര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
നടപടിക്രമങ്ങള്‍
- നിശ്ചിത അപേക്ഷ ഫോറത്തില്‍ തയ്യാറാക്കിയ അപേക്ഷ, അപേക്ഷകന്‍ താമസിക്കുന്ന ഗ്രാമ പഞ്ചായത്ത്/മുനിസിപ്പാലിറ്റി/ കോര്‍പ്പറേഷന്‍ സെക്രട്ടറിക്കാണ് സമര്‍പ്പിക്കേണ്ടത്.
- സര്‍ക്കാര്‍ കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന പെന്‍ഷന്‍ തുക തദ്ദേശ ഭരണസ്ഥാപനം അയച്ചുകൊടുക്കും. അപേക്ഷ ലഭിച്ച് 45 ദിവസത്തിനകം പെന്‍ഷന്‍ അപേക്ഷ തീര്‍പ്പു കല്പിക്കേണ്ടതാണ്.
- പെന്‍ഷന്‍ അപേക്ഷയിന്മേല്‍ തദ്ദേശ ഭരണസ്ഥാപനത്തിന്റെ നിരസിക്കല്‍ അറിയിപ്പ് ലഭിച്ചു 30 ദിവസത്തിനുള്ളില്‍ ജില്ല കളക്ടര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണ്.
- സര്‍ക്കാരിനു ഏതു ഉത്തരവും റിവിഷന്‍ അപേക്ഷയിന്മേല്‍ അര്‍ഹനാണെന്ന് കണ്ടാല്‍ പെന്‍ഷന്‍ അനുവദിക്കാവുന്നതാണ്.
- അപേക്ഷ സമര്‍പ്പിച്ച മാസത്തിനു അടുത്തമാസം ഒന്നാം തീയതിമുതല്‍ അര്‍ഹതയുണ്ടായിരിക്കുന്നതാണ് .