news

ഗ്രാമ പഞ്ചായത്ത് തലത്തിൽ വയോജന ജാഗ്രതാ സമിതി രൂപീകരണം

Posted on Sunday, November 4, 2018

സ.ഉ(ആര്‍.ടി) 2776/2018/തസ്വഭവ Dated 30/10/2018

ഗ്രാമ പഞ്ചായത്ത് തലത്തിൽ വയോജന ക്ഷേമത്തിനുള്ള ആവശ്യങ്ങൾ നടപ്പിലാക്കുന്നതിനായി വയോജന ജാഗ്രതാ സമിതി രൂപീകരിക്കുന്നതിനുള്ള ഉത്തരവ് 

 

സര്‍ക്കാര്‍ ഓഫീസുകള്‍ ഗ്രീന്‍പ്രോട്ടോക്കോളിലേക്ക്

Posted on Thursday, November 1, 2018

സര്‍ക്കാര്‍ ഓഫീസുകള്‍ ഗ്രീന്‍പ്രോട്ടോക്കോളിലേക്ക്

സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നു മുതല്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നിലവില്‍ വന്നു. ഹരിത കേരളം മിഷന്‍റെയും ശുചിത്വമിഷന്‍റെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന് മുന്നോടിയായി വിവിധ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും നോഡല്‍ ഓഫീസര്‍മാര്‍ക്ക് നല്‍കി വന്ന ഗ്രീന്‍പ്രോട്ടോക്കോള്‍ പരിശീലനം പൂര്‍ത്തിയായി. സംസ്ഥാന തലത്തില്‍ 18 പരിശീലന പരിപാടികള്‍ ഇതിനായി സംഘടിപ്പിച്ചു. 1224 നോഡല്‍ ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കി. സംസ്ഥാനതലത്തില്‍ 83 വകുപ്പുകളും 90 പൊതുമേഖലാ സ്ഥാപനങ്ങളും 33 കമ്മീഷനുകളും 33 ക്ഷേമബോര്‍ഡുകളും 160 ഗവണ്‍മെന്‍റ് സ്ഥാപനങ്ങളും 399 മറ്റ് സ്ഥാപനങ്ങളും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കി. ജില്ലാതലങ്ങളില്‍ 1114 ഓഫീസുകളും ഗ്രീന്‍പ്രോട്ടോക്കോളിലേക്ക് മാറി. ഇതിനു പുറമേ 1224 സര്‍ക്കാര്‍ ഓഫീസുകളും ഹരിത ഓഫീസുകളായി മാറുന്നതായി അറിയിച്ചു. ഗ്രീന്‍പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതിന്‍റെ ഭാഗമായി എല്ലാത്തരം ഡിസ്പോസിബിള്‍ വസ്തുക്കളുടെയും ഉപയോഗം ഓഫീസുകളില്‍ ഒഴിവാക്കുന്നതാണ്. നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളും ഒഴിവാക്കും. സ്റ്റീല്‍ പാത്രങ്ങളും മറ്റ് പ്രകൃതി സൗഹൃദ വസ്തുക്കളാല്‍ നിര്‍മ്മിക്കുന്ന പാത്രങ്ങളും സജ്ജീകരിക്കും. ഉപയോഗശൂന്യമായ ഫര്‍ണീച്ചറുകള്‍ പുനരുപയോഗത്തിനായി കൈ മാറും. ഇ-മാലിന്യങ്ങള്‍ നീക്കം ചെയ്യും. ജൈവ മാലിന്യങ്ങള്‍ ഓഫീസുകളില്‍ത്തന്നെ സംസ്ക്കരിക്കും. ജൈവ പച്ചക്കറി കൃഷി, ഓഫീസ് കാന്‍റീന്‍ ഹരിതാഭമാക്കല്‍, ശുചിമുറി നവീകരണം, ക്യാമ്പസ്, ടെറസ് എന്നിവ ഹരിതാഭമാക്കല്‍. എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ സര്‍ക്കാര്‍ ഓഫീസുകളില്‍ വിവിധ ഘട്ടങ്ങളിലായി പദ്ധതി പൂര്‍ണ്ണമായും നടപ്പിലാക്കും. സംസ്ഥാനം സമ്പൂര്‍ണ്ണമായും ഗ്രീന്‍പ്രോട്ടോക്കോളിലേയ്ക്ക് മാറ്റുന്നതിന് മുന്നോടിയായാണ് ആദ്യഘട്ടമായി സര്‍ക്കാര്‍ ഓഫീസുകളില്‍ പദ്ധതി നിര്‍ബന്ധമാക്കുന്നത്. എല്ലാ മാസവും പദ്ധതി നടത്തിപ്പ് വിവിധ തലങ്ങളില്‍ അവലോകനം ചെയ്യും

ഗ്രാമപഞ്ചായത്ത് വികസന പദ്ധതിയുടെ നോഡൽ ഓഫീസർമാർ

Posted on Wednesday, October 31, 2018

സ.ഉ(ആര്‍.ടി) 2766/2018/തസ്വഭവ Dated 29/10/2018

നവകേരളത്തിന് ജനകീയാസൂത്രണം -ഗ്രാമപഞ്ചായത്ത് വികസന പദ്ധതിയുടെ നോഡൽ ഓഫീസർമാരെ നിശ്ചയിച്ച്‌ ഉത്തരവ് 

അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകൾ /ബാനറുകൾ /ഹോർഡിങ്ങുകൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഉത്തരവ്

Posted on Friday, October 26, 2018

സ.ഉ(ആര്‍.ടി) 2733/2018/തസ്വഭവ Dated 26/10/2018

അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകൾ /ബാനറുകൾ /ഹോർഡിങ്ങുകൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ബഹു.ഹൈക്കോടതി 23 .10.2018 ൽ പുറപ്പെടുവിച്ച പൊതു ഉത്തരവ് പാലിച്ച് ഉത്തരവ് 

ഹരിത കേരളം -നദീ പുനരുജ്ജീവന ശില്‍പ്പശാല തിരുവനന്തപുരത്ത് പി.എം.ജി.യിലുള്ള ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍

Posted on Wednesday, October 24, 2018

സംസ്ഥാനത്ത് നദികളുടെ പുനരുജ്ജീവനത്തിനായി പ്രവര്‍ത്തിപ്പിച്ചവരെ പങ്കെടുപ്പിച്ചു കൊണ്ട് ഹരിതകേരളം മിഷന്‍ 2018 ഒക്ടോബര്‍ 25, 26 തിയതികളില്‍ നദീ പുനരുജ്ജീവന ശില്‍പ്പശാല തിരുവനന്തപുരത്ത് പി.എം.ജി.യിലുള്ള ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ സംഘടിപ്പിക്കുന്നു

ദേശീയ പഞ്ചായത്ത്‌ പുരസ്‌കാരം2019-അപേക്ഷകള്‍ 31.10.2018ന് മുന്‍പ്

Posted on Tuesday, October 23, 2018

2017-18 വര്‍ഷത്തെ ദീന്‍ ദയാല്‍  ഉപാധ്യായ പഞ്ചായത്ത് ശാക്തീകരണ്‍ പുരസ്കാര്‍ ‍, നാനാജി ദേശ്‌മുഖ് രാഷ്ട്രീയ ഗൗരവ് ഗ്രാമസഭ ‍പുരസ്കാര്‍ എന്നീ ദേശീയ പഞ്ചായത്ത്‌ പുരസ്കാരങ്ങള്‍ക്കുള്ള നാമനിര്‍ദ്ദേശങ്ങള്‍  കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം ക്ഷണിച്ചിരിക്കുന്നു. ജില്ലാ/ബ്ലോക്ക് പഞ്ചായത്തുകൾക്ക് പഞ്ചായത്ത് ശാക്തീകരൺ പുരസ്‌കാരത്തിന് മാത്രവും, ഗ്രാമപഞ്ചായത്തുകള്‍ക്ക് രണ്ട് പുരസ്കാരങ്ങള്‍ക്കും അപേക്ഷിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍  http://panchayataward.gov.in എന്ന വെബ്‌സൈറ്റില്‍  നിന്നും അറിയാവുന്നതാണ്. അപേക്ഷകള്‍ 31.10.2018ന് മുമ്പായി http://panchayataward.gov.in എന്ന വെബ്‌സൈറ്റില്‍  ഓണ്‍ലൈന്‍ ആയി നല്‍കേണ്ടതാണ്. 

Content highlight

കേരള പുനര്‍നിര്‍മാണത്തിനുള്ള ക്രൗഡ് ഫണ്ടിംഗ് പോര്‍ട്ടല്‍

Posted on Tuesday, October 16, 2018

Rebuild Kerala

"rebuild.kerala.gov.in ല്‍ നാടിനായി കൈകോര്‍ക്കാം"

പ്രളയം തകര്‍ത്ത കേരളത്തിന്റെ പുനര്‍നിര്‍മാണവും ജനങ്ങളുടെ പുനരധിവാസവും ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികള്‍ മനസിലാക്കുന്നതിനും സംഭാവന നല്‍കുന്നതിനും സഹായിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ക്രൗഡ് ഫണ്ടിംഗ് പോര്‍ട്ടല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഇതോടെ ലോകത്തെവിടെ നിന്നും rebuild. kerala.gov.in ലൂടെ കേരളത്തിനായി കൈകോര്‍ക്കാനാവും. 

വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും മുഖേന നടപ്പാക്കുന്ന കേരളത്തിന്റെ പുനര്‍നിര്‍മാണവും പുനരധിവാസവും ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ പോര്‍ട്ടലില്‍ തയ്യാറാക്കിയിട്ടുണ്ട്. വ്യക്തികള്‍, വ്യവസായ സ്ഥാപനങ്ങള്‍, അസോസിയേഷനുകള്‍, കമ്പനികള്‍ എന്നിവര്‍ക്ക് താല്‍പര്യമുള്ള പദ്ധതികള്‍ തിരഞ്ഞെടുത്ത് സംഭാവന നല്‍കാനും സ്പോണ്‍സര്‍ ചെയ്യാനും സാധിക്കും. കമ്പനികളുടെ കോര്‍പറേറ്റ് സോഷ്യല്‍ റെസപോണ്‍സിബിലിറ്റി (സി. എസ്. ആര്‍) സ്‌കീമില്‍ ഉള്‍പ്പെടുത്താവുന്ന വിധത്തിലാണ് കേരള പുനര്‍നിര്‍മാണത്തിനുള്ള പദ്ധതികള്‍ രൂപപ്പെടുത്തിയിരിക്കുന്നത്.

പദ്ധതികളുടെ വിശദാംശങ്ങള്‍ ഫോട്ടോ സഹിതം പോര്‍ട്ടലില്‍ നല്‍കിയിട്ടുണ്ട്. ഫണ്ട് ചെയ്യുന്ന പദ്ധതികളുടെ പുരോഗതിയും തുക ചെലവഴിക്കുന്ന വിധവും തുക നല്‍കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിരീക്ഷിക്കാന്‍ സാധിക്കുന്ന വിധത്തിലാണ് വര്‍ച്വല്‍ പ്ലാറ്റ്ഫോം തയ്യാറാക്കിയിരിക്കുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പോര്‍ട്ടലില്‍ ലോഗ് ചെയ്ത് പദ്ധതികളുടെ പുരോഗതി രേഖപ്പെടുത്താനാവും. ഓരോ ഘട്ടത്തിലെയും പുരോഗതി ഫോട്ടോ സഹിതം പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യും. ഇത് സുതാര്യത ഉറപ്പാക്കും. ഫണ്ട് ചെയ്യപ്പെടുന്ന പദ്ധതികളുടെ നടത്തിപ്പിനും മേല്‍നോട്ടത്തിനും സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍, സ്ഥാപനങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ ചുമതലപ്പെടുത്തും. ഭാവിയില്‍ പദ്ധതിയുടെ നടത്തിപ്പ് ബ്ളോക്ക് ചെയിന്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി സോഷ്യല്‍ മോണിറ്ററിംഗിന് വിധേയമാക്കാനുള്ള സൗകര്യവും പോര്‍ട്ടലില്‍ ഒരുക്കുന്നുണ്ട്. 

പദ്ധതികള്‍ തിരഞ്ഞെടുക്കാം, സംഭാവന നല്‍കാം

വെബ്സൈറ്റിന്റെ ഹോം പേജില്‍ മുകള്‍ഭാഗത്ത് ലോഗിന്‍, സൈന്‍ അപ് ഓപ്ഷനുണ്ട് (സംഭാവന നല്‍കുന്ന പദ്ധതികളുടെ പുരോഗതി അറിയാന്‍ രജിസ്റ്റര്‍ ചെയ്യണം). പുനര്‍നിര്‍മാണ പദ്ധതികളുടെ വിശദാംശങ്ങള്‍ അറിയാന്‍ ഫില്‍ട്ടര്‍ സെര്‍ച്ച് ഒപ്ഷന്‍ ഉപയോഗിക്കാം. ഇവിടെ ജില്ല, നഗരസഭ, ബ്ളോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് തിരിച്ചുള്ള പദ്ധതികള്‍ തിരയാനാവും. പൂര്‍ണമായും ഭാഗികമായും വളരെ കുറച്ചു മാത്രമായും നാശനഷ്ടം സംഭവിച്ചതിന്റെയും ആവശ്യമുളള തുകയുടെയും വിശദാംശങ്ങള്‍ ലഭ്യമാണ്. താത്പര്യമുള്ള പദ്ധതി തിരഞ്ഞെടുത്ത് ഇഷ്ടമുള്ള തുക രേഖപ്പെടുത്തി ഡൊണേറ്റ് ബട്ടണ്‍ അമര്‍ത്തുന്നതോടെ പേയ്മെന്റ് ഓപ്ഷനിലേക്ക് പോകും. ഇവിടെ പേര്, ഇ മെയില്‍ വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയ ശേഷം ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ്, യു. പി. ഐ  സംവിധാനങ്ങളുപയോഗിച്ച് ലോകത്തെവിടെ നിന്നും തുക സംഭാവന ചെയ്യാം. വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള അക്കൗണ്ട് നമ്പറിലേക്ക് ഓണ്‍ലൈനിലൂടെയല്ലാതെയും സംഭാവന നല്‍കാം. പേയ്മെന്റ് പൂര്‍ണമാവുന്നതോടെ വിവരം സ്റ്റാറ്റസ് പേജില്‍ കാണാനാവും. കൂടാതെ ഇ മെയില്‍ വിലാസത്തിലും മൊബൈല്‍ നമ്പറിലും സന്ദേശം ലഭിക്കുകയും ചെയ്യും. ഓണ്‍ലൈന്‍ സംഭാവനയ്ക്ക് യാതൊരു വിധ ഫീസും ഈടാക്കില്ല. എല്ലാ സംഭാവനകള്‍ക്കും നികുതി ഇളവ് ലഭിക്കും.