news

ലൈഫ് മിഷന്‍ - 2 ലക്ഷം വീടുകളുടെ പൂര്ത്തീകരണ പ്രഖ്യാപനവും തിരുവനന്തപുരം ജില്ലാ കുടുംബ സംഗമവും –2020 ഫെബ്രുവരി 29 ശനി വൈകീട്ട് 3 മണി ,പുത്തരിക്കണ്ടം മൈതാനം –തിരുവനന്തപുരം

Posted on Monday, March 2, 2020

ഉദ്ഘാടന പ്രസംഗം മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന്‍

അധ്യക്ഷ പ്രസംഗം തദ്ദേശ സ്വയം ഭരണ അവകുപ്പ് മന്ത്രി ശ്രീ. എ സി. മൊയ്തീന്‍

ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍

ജല ഗുണനിലവാര പരിശോധനയ്ക്ക് സമഗ്ര സംവിധാനവുമായി ഹരിതകേരളം മിഷന്‍

Posted on Sunday, March 1, 2020

സംസ്ഥാനത്ത് ജല ഗുണനിലവാര പരിശോധനയ്ക്ക് സമഗ്ര സംവിധാനവുമായി ഹരിതകേരളം മിഷന്‍. ഇതിന്‍റെ ഭാഗമായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പരിശോധനാ ലാബുകള്‍ സജ്ജമാക്കും. വിദ്യാഭ്യാസ വകുപ്പിന്‍റെ സഹകരണത്തോടെ ഹയര്‍സെക്കണ്ടറി സ്കൂളുകളിലെ രസതന്ത്ര ലാബുകളോടനുബന്ധിച്ചാണ് ജലഗുണനിലവാരലാബുകള്‍ സ്ഥാപിക്കുന്നത്. സ്കൂളിലെ ശാസ്ത്രാധ്യാപകര്‍ക്ക് ഇതിനുള്ള പരിശീലനം നല്‍കും. ഫര്‍ണിച്ചര്‍, കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ സജ്ജമാക്കല്‍, പരിശോധനാ കിറ്റ് വാങ്ങല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് അധികമായി ചെയ്യേണ്ടിവരിക. ഇതിനായി എം.എല്‍.എ.മാരുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും പണം വിനിയോഗിക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. കിണറുകളും കുളങ്ങളും ഉള്‍പ്പെടെയുള്ള കുടിവെള്ള സ്രോതസ്സുകളിലെ ഗുണനിലവാരം പരിശോധിക്കുകയാണ് ലക്ഷ്യം. വേനല്‍ കടുക്കുന്നതോടെ ശുദ്ധജല ലഭ്യത കുറയുകയും ജലമലിനീകരണം കൂടു കയും അതുവഴി പകര്‍ച്ച വ്യാധി സാധ്യത വര്‍ദ്ധിക്കുകയും ചെയ്യും. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ജലഗുണനിലവാരം പരിശോധിക്കാനുള്ള സൗകര്യങ്ങള്‍വ്യാപിപ്പിക്കാന്‍ പദ്ധതിയിട്ടത്. കേരളത്തിലെ 60 ലക്ഷത്തിലധികം വരുന്ന കിണറുകളിലെജലം പരിശോധിച്ച് കുടിവെള്ള യോഗ്യമാണോ എന്ന് നിശ്ചയിക്കുന്നതിനുള്ള പദ്ധതിയാണ് ഹരിതകേരളം മിഷന്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്.തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴ് മണ്ഡലത്തിലുള്ള അഞ്ചുതെങ്ങ്,അഴൂര്‍, ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍, കിഴുവിലം, മുദാക്കല്‍, കഠിനംകുളം, മംഗലപുരം, പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ മണ്ഡലത്തിലുള്ള ചിറ്റൂര്‍-തത്തമംഗലംമുനിസിപ്പാലിറ്റി, എരുത്തമ്പതി, കൊഴിഞ്ഞാംപാറ, നല്ലേപ്പിള്ളി, പട്ടഞ്ചേരി, പെരുമാട്ടി, വടക്കരപതി, പെരുവേമ്പ, പൊല്‍പ്പുള്ളി, കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടം മണ്ഡലത്തിലുള്ള അഞ്ചരക്കണ്ടി, ചെമ്പിലോട്, കടമ്പൂര്‍, മുഴപ്പിലങ്ങാട്, പെരളശ്ശേരി,ധര്‍മ്മടം, പിണറായി, വേങ്ങാട്, എന്നീ തദ്ദേശ സ്ഥാപനങ്ങളില്‍ ആദ്യ ഘട്ടമായി അടുത്തമാസം പദ്ധതിക്ക് തുടക്കം കുറിക്കും. മറ്റ് നിയോജക മണ്ഡലങ്ങളിലെ എം.എല്‍.എ മാര്‍ ഇതിനകംതന്നെ പദ്ധതിയുമായി സഹകരിക്കാന്‍ മുന്നോട്ടു വന്നിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് ഹരിതകേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ.ടി.എന്‍.സീമ അറിയിച്ചു.

ഗ്രാമ പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി തുക ചെലവഴിക്കുന്നതിന് യഥേഷ്ടാനുമതി

Posted on Friday, February 28, 2020

കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ഗ്രാമ പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി തുക ചെലവഴിക്കുന്നതിന് യഥേഷ്ടാനുമതി

സ.ഉ(ആര്‍.ടി) 494/2020/തസ്വഭവ തിയ്യതി 27/02/2020

ലൈഫ് മിഷന്‍ - 2 ലക്ഷം വീടുകളുടെ പൂര്ത്തീകരണ പ്രഖ്യാപനവും തിരുവനന്തപുരം ജില്ലാ കുടുംബ സംഗമവും –2020 ഫെബ്രുവരി 29 ശനി വൈകീട്ട് 3 മണി ,പുത്തരിക്കണ്ടം മൈതാനം –തിരുവനന്തപുരം

Posted on Thursday, February 27, 2020

ലൈഫ് മിഷന്‍ 2 ലക്ഷം വീടുകളുടെ പൂര്ത്തീകരണ പ്രഖ്യാപനവും തിരുവനന്തപുരം ജില്ലാ കുടുംബ സംഗമവും –2020 ഫെബ്രുവരി 29 ശനി വൈകീട്ട് 3 മണി ,പുത്തരിക്കണ്ടം മൈതാനം –തിരുവനന്തപുരം>> Program Notice

പഞ്ചായത്തുകളിലെ വാര്‍ഡ്‌ സംവരണ വിജ്ഞാപനം ചെയ്തിരിക്കുന്നു

Posted on Thursday, February 27, 2020

സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലും 152 ബ്ലോക്ക്‌ പഞ്ചായത്തുകളിലും 14 ജില്ലാ പഞ്ചായത്തുകളിലും നേരിട്ടുള്ള തെരഞ്ഞെടുപ്പിലൂടെ നികത്തേണ്ടതായ സ്ഥാനങ്ങളുടെ എണ്ണവും പട്ടികജാതികളിലോ പട്ടികവര്‍ഗ്ഗങ്ങളിലോ പെടുന്നവര്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളുടെ എണ്ണവും കോഴിക്കോട് ജില്ലയിലെ വളയം ഗ്രാമ പഞ്ചായത്ത്‌ ഒഴികെയുള്ള 940 ഗ്രാമ പഞ്ചായത്തുകളിലും ബ്ലോക്ക്‌ പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തുകളിലും പട്ടികജാതിക്കാര്‍, പട്ടിക ജാതിയില്‍പ്പെടുന്ന സ്ത്രീകള്‍, പട്ടിക വര്‍ഗ്ഗക്കാര്‍, പട്ടിക വര്‍ഗ്ഗത്തില്‍പ്പെടുന്ന സ്ത്രീകള്‍ എന്നിവര്‍ക്കായി സംവരണം ചെയ്യേണ്ട സ്ഥാനങ്ങളുടെ എണ്ണവും നിശ്ചയിച്ച് വിജ്ഞാപനം ചെയ്തിരിക്കുന്നു 

തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2019-20 വാര്‍ഷിക പദ്ധതി ഭേദഗതിയ്ക്ക്  26.02.2020 മുതല്‍ 08.03.2020 വരെ സുലേഖ സോഫ്റ്റ് വെയറില്‍ സൌകര്യം ഉണ്ടായിരിക്കുന്നതാണ്, 08.03.2020 നകം പ്രോജക്ടുകള്‍ ഡി പി സി യ്ക്ക് സമര്‍പ്പിക്കേണ്ടതാണ്.

Posted on Thursday, February 27, 2020

തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2019-20 വാര്‍ഷിക പദ്ധതി ഭേദഗതിയ്ക്ക്  26.02.2020 മുതല്‍ 08.03.2020 വരെ സുലേഖ സോഫ്റ്റ് വെയറില്‍ സൌകര്യം ഉണ്ടായിരിക്കുന്നതാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ 08.03.2020 നകം ഡി പി സി നടപടിക്രമങ്ങള്‍ പാലിച്ച് പ്രോജക്ടുകള്‍ ഡി പി സി യ്ക്ക് സമര്‍പ്പിക്കേണ്ടതാണ്.

ഭവനരഹിതർക്ക് വീടു നിർമ്മിച്ചു നൽകുന്ന ഒരു പദ്ധതി മാത്രമല്ല ലൈഫ് പദ്ധതി - മുഖ്യമന്ത്രി

Posted on Wednesday, February 26, 2020

ഭവനരഹിതർക്ക് വീടു നിർമ്മിച്ചു നൽകുന്ന ഒരു പദ്ധതി മാത്രമല്ല ലൈഫ് പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവരെ സംതൃപ്തമായ ജീവിതം നയിക്കാൻ പ്രാപ്തരാക്കുക എന്നൊരു വലിയ ധർമ്മം കൂടെ അത് ഏറ്റെടുക്കുന്നുണ്ട്. അവർക്ക് മെച്ചപ്പെട്ട ജീവനോപാധികൾ നൽകാനും, സുരക്ഷിതവും സന്തോഷപ്രദവുമായ സാമൂഹ്യജീവിതം ഒരുക്കാനും കൂടെയാണ് ഈ പദ്ധതിയിലൂടെ സർക്കാർ ശ്രമിക്കുന്നത്. ‘നാം മുന്നോട്ട്’ എന്ന പ്രതിവാര സംവാദപരിപാടിയിൽ 'ലൈഫി'നെ കുറിച്ചുള്ള സർക്കാരിന്‍റെ കാഴ്ചപ്പാട് വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ലൈഫ് പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് നൈപുണ്യവികസന പരിശീലനം നൽകാനുള്ള പദ്ധതികൾ ആവിഷ്കരിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏപ്രിലിൽ ആരംഭിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടപ്പിലാക്കാൻ പോകുന്ന ‘ആയിരം പേർക്ക് അഞ്ച് തൊഴിൽ’ എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി ലൈഫ് ഉപഭോക്താക്കൾക്ക് തൊഴിൽ നൽകും. ലൈഫ്  ഒരു ജനകീയ പദ്ധതിയായാണ് ഇപ്പോൾ നടപ്പിലാക്കപ്പെടുന്നത്. ഈ ജനപങ്കാളിത്തവും ഒത്തൊരുമയുമാണ് നാടിനെ പുരോഗതിയിലേയ്ക്ക് നയിക്കാൻ പ്രാപ്തമാക്കുക.  വ്യത്യസ്തമായ സാഹചര്യങ്ങളിൽ നിന്നും വരുന്ന കുടുംബങ്ങളാണ് ലൈഫിന്‍റെ ഫ്ളാറ്റ് സമുച്ചയങ്ങളിൽ ഉള്ളതെന്നതിനാൽ അവർക്കിടയിൽ ഒത്തൊരുമയും പരസ്പരം കരുതലും ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു

ലൈഫ് -പ്രീഫാബ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്ന സംസ്ഥാനത്തെ ആദ്യ ഭവനസമുച്ചയത്തിൻ്റെ നിർമ്മാണ ഉദ്ഘാടനം കണ്ണൂർ ജില്ലയിലെ കടമ്പൂർ പഞ്ചായത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

Posted on Monday, February 24, 2020

ലൈഫ് മിഷൻ്റെ കീഴിൽ പ്രീഫാബ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്ന സംസ്ഥാനത്തെ ആദ്യ ഭവനസമുച്ചയത്തിൻ്റെ നിർമ്മാണ ഉദ്ഘാടനം കണ്ണൂർ ജില്ലയിലെ കടമ്പൂർ പഞ്ചായത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. 44 കുടുംബങ്ങളാണ് ഈ സമുച്ചയത്തിൻ്റെ ഗുണഭോക്താക്കൾ.പ്രകൃതിവിഭവങ്ങളുടെ ചൂഷണം പരമാവധി ലഘൂകരിക്കുന്ന ആധുനിക സാങ്കേതികവിദ്യകളിൽ അധിഷ്ഠിതമായ നിർമ്മാണ രീതികൾ കേരളത്തിൽ പ്രാബല്യത്തിൽ വരുത്തുക എന്ന നയത്തിൻ്റെ ഭാഗമായാണ് പ്രീഫാബ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഭവനനിർമ്മാണത്തിന് ലൈഫ് മിഷൻ ഊന്നൽ നൽകുന്നത്. കെട്ടിടത്തിൻ്റെ മുഴുവൻ ഭാഗങ്ങളും ഫാക്ടറിയിൽ തീർത്തതിനു ശേഷം നിർമ്മാണം നടക്കുന്ന സ്ഥലത്തെത്തിച്ച് കൂട്ടിയോജിപ്പിക്കുകയാണ് പ്രീഫാബ് സാങ്കേതികവിദ്യയിലൂടെ ചെയ്യുന്നത്. ഭാരം കുറഞ്ഞ സ്റ്റീലാണ് പ്രധാന നിർമ്മാണഘടകം. ഫാക്ടറിയിൽ നിർമ്മിക്കുന്നതിനാൽ ഗുണമേന്മയും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന എല്ലാ ടെസ്റ്റുകൾക്കും വിധേയമായതിനു ശേഷം മാത്രമാണ് ഇവ നിർമ്മാണത്തിനു ഉപയോഗിക്കപ്പെടുകയുള്ളൂ.പ്രകൃതിവിഭവങ്ങളുടെ കുറഞ്ഞ ഉപയോഗം, ദ്രുതഗതിയിലുള്ള നിർമ്മാണം, ഉയർന്ന ഗുണനിലവാരം, പരിസ്ഥിതി മലിനീകരണത്തിലുള്ള കുറവ്, വീടുകൾക്കകത്തെ കുറഞ്ഞ താപനില, പ്രകൃതിക്ഷോഭങ്ങളോടുള്ള ഉയർന്ന പ്രതിരോധശേഷി, നിർമ്മാണഘടകങ്ങളുടെ പുനരുപയോഗ സാധ്യത എന്നിവയെല്ലാം പ്രീഫാബ് സാങ്കേതിക വിദ്യയെ കേരളത്തിന് അനുയോജ്യമായ ഭവനനിർമ്മാണ രീതിയായി മാറ്റുന്നു.

വസ്തു നികുതി കുടിശ്ശിക സഹിതം ഒറ്റത്തവണയായി അടക്കുന്നവര്‍ക്ക് 31/03/2020 വരെ പിഴ ഒഴിവാക്കി ഉത്തരവ്

Posted on Tuesday, February 18, 2020

സ.ഉ(ആര്‍.ടി) 414/2020/തസ്വഭവ Dated 18/02/2020

വസ്തു നികുതി കുടിശ്ശിക സഹിതം ഒറ്റത്തവണയായി അടക്കുന്നവര്‍ക്ക് 31/03/2020 വരെ പിഴ ഒഴിവാക്കി ഉത്തരവ്

എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും 2020 മാര്‍ച്ച് 31ന് മുന്‍പായി വസ്തു നികുതി കുടിശ്ശിക മുഴുവനും പിരിച്ചെടുക്കേണ്ടതുണ്ട് .പിഴ ഒഴിവാക്കി നല്‍കിയാല്‍ പിരിവു കാര്യക്ഷമമാകുമെന്നു തദ്ദേശ സ്ഥാപനങ്ങള്‍ അറിയിച്ചത് കണക്കിലെടുത്ത് തദ്ദേശ സ്ഥാപനങ്ങളില്‍ വിവിധ കാരണങ്ങളാല്‍ വസ്തു നികുതി കുടിശ്ശിക വരുത്തിയവര്‍ക്ക്‌ നാളിതുവരെയുള്ള വസ്തുനികുതി കുടിശ്ശിക സഹിതം ഒറ്റത്തവണയായി അടക്കുന്നപക്ഷം 31/03/2020 വരെ പിഴ ഒഴിവാക്കി ഉത്തരവാകുന്നു .ഈ ഉത്തരവ് സംബന്ധിച്ച് നഗരകാര്യ ഡയറക്ടറും പഞ്ചായത്ത്‌ ഡയറക്ടറുംവ്യാപകമായ പ്രചാരണം നടത്തേണ്ടതും 2019-20 വരെയുള്ള വസ്തു നികുതി ,കുടിശ്ശിക സഹിതം പിരിച്ചെടുക്കേണ്ടതുമാണ്