news

വിവരാവകാശ നിയമം 2005-അപ്പീൽ അധികാരി, സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ,സ്റ്റേറ്റ് അസിസ്റ്റൻ്റ് പബ്ളിക് ഇൻഫർമേഷൻ ഓഫീസർ എന്നിവരെ നിയമിച്ച് ഉത്തരവാകുന്നത് സംബന്ധിച്ച്

Posted on Friday, October 1, 2021

2005 ലെ കേന്ദ്ര വിവരാവകാശ നിയമത്തിനനുസൃതമായി ഓരോ പബ്ലിക് അതോറിറ്റിയും ഒരു സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറേയും  സ്റ്റേറ്റ് അസിസ്റ്റൻ്റ്  പബ്ലിക് ഇൻഫർമേഷൻ ഓഫീസറേയും നിയമിക്കേണ്ടതുണ്ട്.പഞ്ചായത്ത് വകുപ്പിലെ ഓരോ  ആഫീസും ഓരോ പബ്ലിക്  അതോറിറ്റിയായി  കണക്കാക്കി  ഓരോ തലത്തിലും സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ , അപ്പലേറ്റ് അതോറിറ്റി എന്നിവരേയും  നിയമിക്കണമെന്ന്  സർക്കാരിൻ്റെ 10.10.2005 ലെ ജി.ഒപി നമ്പർ367/05/ജിഎഡി പ്രകാരം ഉത്തരവായിരുന്നു.
      മേൽ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ഈ കാര്യാലയത്തിലെ പരാമർശം( 2), (3 ) എന്നിവ പ്രകാരം  ഒന്നാം അപ്പീൽ  അധികാരികളെയും സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരെയും  സ്റ്റേറ്റ് അസിസ്റ്റൻ്റ്  പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരെയും നിയോഗിച്ചുകൊണ്ട്  ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വിവരാവകാശ നിയമപ്രകാരം  ലഭിക്കുന്ന അപേക്ഷകളും അപ്പീലുകളും  വർദ്ധിച്ചുവരുന്ന സാഹചര്യത്തിലും ,പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതെ കാര്യക്ഷമമായി സേവനങ്ങൾ യഥാസമയം പ്രദാനം ചെയ്യുന്നതിൻ്റെ ഭാഗമായും വിവരാവകാസ നിയമപ്രകാരമുള്ള  അപേക്ഷകൾക്ക് മറുപടി നൽകുന്നതിന് നിലവിലെ ക്രമീകരണങ്ങളിൽ ചില മാറ്റങ്ങൾ ആവശ്യമാണെന്ന് കാണുന്നു.  ആയതിനാൽ 2005 ലെ വിവരവകാശ നിയമം അനുശാസിക്കും പ്രകാരം ചുവടെ ചേർക്കുന്ന വിധം ജില്ലാതല ആഫീസുകളിലും ,പെർഫോർമൻസ് ഓഡിറ്റ് യൂണിറ്റുകളിലും , ഗ്രാമപഞ്ചായത്തുകളിലും  പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരെയും   സ്റ്റേറ്റ് അസിസ്റ്റൻ്റ്  പബ്ലിക് ഇൻഫർമേഷൻ ഓഫീസറേയും  അപ്പീൽ അധികാരിയേയും നിയമിച്ച് ഉത്തരവാകുന്നു.

 

കാര്യാലയത്തിൻ്റെ പേര്

സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

  സ്റ്റേറ്റ് അസിസ്റ്റൻ്റ്  പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

അപ്പീൽ അധികാരി

പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ആഫീസ് 

സീനിയർ സൂപ്രണ്ട്

ജൂനിയർ സൂപ്രണ്ട്

പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ 

പഞ്ചായത്ത്  അസിസ്റ്റൻ്റ്  ഡയറക്ടർ ആഫീസ് 

ജൂനിയർ സൂപ്രണ്ട്

സീനിയർ ക്ലാർക്ക്

പഞ്ചായത്ത്  അസിസ്റ്റൻ്റ്  ഡയറക്ടർ

പെർഫോർമൻസ് ഓഡിറ്റ് യൂണിറ്റ്

ജൂനിയർ സൂപ്രണ്ട്

സീനിയർ ക്ലാർക്ക്

പെർഫോർമൻസ് ഓഡിറ്റ് യൂണിറ്റ് സൂപ്പർവൈസർ

ഗ്രാമപഞ്ചായത്താഫീസുകൾ

ജൂനിയർ സൂപ്രണ്ട്/ഹെഡ് ക്ലാർക്ക്

അക്കൌണ്ടൻ്റ് 

പെർഫോർമൻസ് ഓഡിറ്റ് യൂണിറ്റ് സൂപ്പർവൈസർ

 

ജൂനിയർ സൂപ്രണ്ട്/ഹെഡ് ക്ലാർക്ക്  തസ്തിക നിലവില്ലാത്ത ഗ്രാമപഞ്ചായത്തുകളിൽ  അസിസറ്റൻ്റ് സെക്രട്ടറിക്ക്  സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ചുമതല നൽകേണ്ടതാണ്.

നിലവിൽ  പെർഫോർമൻസ് ഓഡിറ്റ് യൂണിറ്റ് സൂപ്പർവൈസർ ഇല്ലാത്ത  പെർഫോർമൻസ് ഓഡിറ്റ് യൂണിറ്റുകളിൽ  സൂപ്പർവൈസറുടെ ചുമതല വഹിക്കാത്ത ജൂനിയർ സൂപ്രണ്ടിന്  സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ചുമതല നൽകേണ്ടതാണ്..

 

മേൽ നിർദ്ദേശ പ്രകാരം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുന്നതിനും  വിവരാവകാശനിയമം 2005 അനുശാസിക്കും  പ്രകാരമുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനും ഓഫീസ്  മേലധികാരി നടപടികൾ സ്വീകരിക്കേണ്ടതാണ്,

കോവിഡ് 19-വിവാഹങ്ങൾ ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ച്

Posted on Wednesday, September 29, 2021

കോവിഡ് 19-  വ്യാപന സാഹചര്യം കണക്കിലെടുത്ത് വിവാഹ പൊതുമുഖ്യ രജിസ്ട്രാർ ജനറലിൻ്റെ പ്രത്യേക അനുമതിയോടെ 2008 ലെ കേരള വിവാഹങ്ങൾ രജിസ്ട്രൽ ചെയ്യൽ ( പൊതു) ചട്ടങ്ങളുടെ ഭേദഗതി നിലവിൽ വരുന്ന തീയതി വരെ വിവാഹങ്ങൾ ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകിയത് സംബന്ധിച്ച്

ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ് രൂപീകരണത്തിന്റെ ഭാഗമായി പ്രവര്‍ത്തന മാന്വല്‍ രൂപരേഖ പ്രകാശനം ചെയ്തു.

Posted on Monday, September 20, 2021

Unified LSGD

കേരളത്തിന്റെ വികസന പ്രക്രിയയിൽ ഒരുമനസോടെ പ്രവർത്തിക്കാൻ ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ് രൂപീകരണം സഹായകരമാകും.  പ്രകൃതിക്ഷോഭങ്ങളുടെ സന്ദർഭത്തിൽ പ്രായോഗികമായി പ്രവർത്തിച്ചവരുടെ അനുഭവങ്ങളിലൂടെ തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ ഏകോപനം അനിവാര്യമാണെന്ന് ബോധ്യപ്പെട്ടു. പഞ്ചായത്ത്,  നഗരകാര്യം,  ഗ്രാമവികസനം,  ഗ്രാമ നഗരാസൂത്രണം,  എൻജിനീയറിങ് വിഭാഗം,  എന്നിവയുടെ ഏകീകരണം സാധ്യമാക്കുന്നതിലൂടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ നവീനമാക്കുവാൻ സാധിക്കും. എല്ലാതരത്തിലുള്ള സാങ്കേതിക കാര്യങ്ങളും പൂർത്തീകരിച്ചുകൊണ്ട് ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ വകുപ്പ് ഏകീകരണത്തിന്റെ മാറ്റം ജനങ്ങൾക്ക് അനുഭവിച്ചറിയാൻ സാധിക്കും.  

തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിൽ പ്രവർത്തിച്ചു വരുന്ന അഞ്ചു വകുപ്പുകളിലെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയും സങ്കീർണതകൾ ഒഴിവാക്കിയും തീരുമാനമെടുക്കൽ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും സാധ്യമാക്കുന്ന തരത്തിലുള്ളതാണ് വകുപ്പ് ഏകീകരണം. 

Unified LSGD Operation manual release

ഇതിന്‍റെ ഭാഗമായി പ്രവര്‍ത്തന മാന്വല്‍ രൂപരേഖയുടെ പ്രകാശനം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ശ്രീ. എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ്  അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഐ എ എസ്, തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി  ആർ എസ് കണ്ണൻ, പ്രിൻസിപ്പൽ ഡയറക്ടർ വി ആർ വിനോദ് ഐഎഎസ്, കില ഡയറക്ടർ ജനറൽ  ഡോ. ജോയ് ഇളമൺ, പഞ്ചായത്ത് വകുപ്പ് ഡയറക്ടർ എച്ച് ദിനേശൻ ഐഎഎസ്, നഗരകാര്യ വകുപ്പ് ഡയറക്ടർ  ഡോ.  രേണുരാജ് ഐഎഎസ് തുടങ്ങിയവർ സംസാരിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ തൊഴിലവസരം സൃഷ്ടിക്കൽ കർമ്മ പദ്ധതി പ്രഖ്യാപനം

Posted on Sunday, September 19, 2021

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ തൊഴിലവസരം സൃഷ്ടിക്കൽ കർമ്മ പദ്ധതി പ്രഖ്യാപനം  2021 സെപ്റ്റംബർ 19 ഞായറാഴ്ച്ച  വൈകുന്നേരം  4  മണിക്ക് ബഹു. തദ്ദേശസ്വയംഭരണവും എക്സൈസും വകുപ്പു മന്ത്രി ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഓണ്‍ലൈനായി നിര്‍വഹിക്കും.

Announcement of Job Creation Action Plan through Local Self Government Institutions

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കുള്ള ശുചിത്വ നഗരത്തിനു  നവകേരളം പുരസ്ക്കാരം ശുചിത്വ ഗ്രാമത്തിനു   നവകേരളം പുരസ്ക്കാരം

Posted on Thursday, September 16, 2021

മുഖ്യമന്ത്രിയുടെ 100 ദിന കര്‍മ്മ പരിപാടി -തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കുള്ള ശുചിത്വ നഗരത്തിനു  നവകേരളം പുരസ്ക്കാരം ശുചിത്വ ഗ്രാമത്തിനു   നവകേരളം പുരസ്ക്കാരം എന്നിവ നല്‍കുന്നതിനു തിരഞ്ഞെടുത്തു