ഫീസുകളുടെ വിവരം

വിവരാവകാശ നിയമപ്രകാരമുള്ള വിവരങ്ങളും രേഖകളും ലഭിക്കുന്നതിന് ഒടുക്കേണ്ട ഫീസുകളുടെ വിവരം

  1. വകുപ്പ് 7(1) പ്രകാരം
    1. വിവരങ്ങള്‍ എ4 വലിപ്പത്തിലുള്ള പേപ്പറില്‍ ലഭിക്കുന്നതിന് ഓരോ പേജിനും: 2 രൂപ.
    2. വലിപ്പം കൂടുതലുള്ള പേപ്പറില്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് : അതിനുള്ള യഥാര്‍ത്ഥ ചെലവ്.
    3. സാമ്പിളുകളും മോഡലുകളും ലഭിക്കുന്നതിന്  : അതിനുള്ള യഥാര്‍ത്ഥ വില/ചെലവ്.
    4. രേഖകളുടെ പരിശോധനയ്ക്ക് : ആദ്യത്തെ ഒരു മണിക്കൂറിന് ഫീസില്ല. അതിനുശേഷമുള്ള ഓരോ 30 മിനിറ്റിനും അതിന്റെ അംശത്തിനും 10 രൂപ വീതം
  2. വകുപ്പ് 7(5)
    1. സി.ഡി., ഫ്ലോപ്പി തുടങ്ങിയ ഇലക്ട്രോണിക് രൂപത്തില്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് (ഓരോന്നിനും) : 50 രൂപ.
    2. പ്രിന്റഡ് രൂപത്തില്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് (ഓരോ പേജിനും) : 2 രൂപ.