കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ പുളിയാർമല കൃഷ്ണഗൗഡർ ഹാളിൽ സംഘടിപ്പിച്ച ഗോത്രകലാരൂപങ്ങളുടെ അവതരണം- "ജനഗൽസ'യോടനുബന്ധിച്ച സമാപന സമ്മേളനം നഗരസഭാധ്യക്ഷൻ പി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ പ്രദീപ് കുമാർ പി.എസ് അധ്യക്ഷത വഹിച്ചു.
ഏറ്റവും പിന്നാക്കം നിൽക്കുന്ന ജനവിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി ജനഗൽസ എന്ന പദ്ധതി കുടുംബശ്രീ ആവിഷ്ക്കരിച്ചു നടപ്പാക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് പി.വിശ്വനാഥൻ പറഞ്ഞു.
കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ജയചന്ദ്രൻ കെ.പി സ്വാഗതം പറഞ്ഞു. കുടുംബശ്രീ പബ്ളിക് റിലേഷൻസ് ഒാഫീസർ ഡോ.അഞ്ചൽ കൃഷ്ണകുമാർ, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർമാരായ റജീന വി.കെ, സലീന കെ.എം, അമീൻ കെ.കെ, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ ഡാനിയേൽ എം.ലിബിനി, സി.ഡി.എസ് അധ്യക്ഷമാരായ ഉഷ, സഫിയ അസീസ് എന്നിവർ ആശംസിച്ചു. സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ പ്രീത ജി. നായർ നന്ദി പറഞ്ഞു. സമാപന സമ്മേളനത്തിന് മുന്നോടിയായി "ജനഗൽസ', ട്രൈബൽ സോക്കർ ലീഗ് എന്നിവയുടെ തീം സോങ്ങ് വേദിയിൽ പ്രദർശിപ്പിച്ചു.
- 7 views



