കുടുംബശ്രീ സർഗ്ഗം-2025 സംസ്ഥാനതല കഥാരചന മത്സരം: അവസാന തീയതി ഒക്ടോബർ പത്ത് വരെ നീട്ടി

Posted on Tuesday, September 23, 2025

കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ അയൽക്കൂട്ട, ഒാക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കായി സംഘടിപ്പിക്കുന്ന "സർഗം-2025' സംസ്ഥാനതല കഥാരചന മത്സരത്തിൽ രചനകൾ അയക്കാനുള്ള അവസാന തീയതി ഒക്ടോബർ പത്തു വരെ നീട്ടി.

രചനകൾ പബ്ളിക് റിലേഷൻസ് ഒാഫീസർ, കുടുംബശ്രീ സംസ്ഥാന മിഷൻ,  ട്രിഡ ബിൽഡിങ്ങ്-രണ്ടാം നില, മെഡിക്കൽ കോളേജ് പി.ഒാ, ചാലക്കുഴി റോഡ്, തിരുവനന്തപുരം-695 011 എന്ന വിലാസത്തിൽ ഒക്ടോബർ പത്ത് വൈകുന്നേരം അഞ്ചു മണിക്ക് മുമ്പായി അയക്കുക. കൂടുതൽ വിവരങ്ങൾക്ക് കുടുംബശ്രീ വെബ്സൈറ്റ് www.kudumbashree.org/sargam2025 സന്ദർശിക്കുക.

Content highlight
sargam2025 date extended