വിവാഹം നടന്ന കല്ല്യാണ മണ്ഡപത്തിൽ വച്ച് തന്നെ വിവാഹസർട്ടിഫിക്കറ്റും

Posted on Monday, January 6, 2025

മംഗല്ല്യവേദി രജിസ്ട്രേഷൻ വേദിയായി

കരകുളം ഗ്രാമപഞ്ചായത്തിലെ വട്ടപ്പാറയിലെ സി പി ആഡിറ്റോറിയമാണ് അപൂർവ്വ നിമിഷത്തിന് വേദിയായത്. കരകുളം ഗ്രാമപഞ്ചായത്തിലെ ശ്രീലകത്ത് മുരളീധരൻനായർ, ശ്രീകല ദമ്പതികളുടെ മകനായ അഖിലും ചിറയിൽ വീട്ടിലെ രാധാകൃഷ്ണൻ നായർ, ഉഷാകുമാരി ദമ്പതികളുടെ മകളായ കൃഷ്ണപ്രീയയുമാണ് 06/01/2025 ന് വട്ടപ്പാറ സിപി ആഡിറ്റോറിയത്തിൽ വച്ച് വിവാഹിതരായത്. നഗരസഭകളിൽ 2024 ജനുവരി 1 ന് നടപ്പിലാക്കിയ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച കെ-സ്മാർട്ട് സോഫ്റ്റ്‌വെയര്‍, കരകുളം ഗ്രാമപഞ്ചായത്തിൽ 2025 ജനുവരി 1 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയിരുന്നു. കെ-സ്മാർട്ടിലെ നൂതന സംവിധാനമായ video e-KYC ഉപയോഗിച്ച് കരകുളം ഗ്രാമപഞ്ചായത്തിൽ നടന്ന ആദ്യ വിവാഹ രജിസ്ട്രേഷനാണ് അഖിലിന്റേയും കൃഷ്ണപ്രീയയുടേതും. കല്ല്യാണ മണ്ഡപത്തിൽ വച്ച് ഓൺലൈനായി വീഡിയോ KYC സഹിതം നൽകിയ അപേക്ഷ കരകുളം  ഗ്രാമപഞ്ചായത്തിൽ വച്ച് സെക്രട്ടറി ഓൺലൈനായി അപ്രൂവ് ചെയ്തതോടെ വിവാഹസർട്ടിഫിക്കറ്റ് വാട്ട്സാപ്പിൽ ലഭിക്കുകയായിരുന്നു. 3 മിനിട്ടിലാണ് ഔദ്യോഗിക നടപടികൾ പൂർത്തീകരിച്ചത്. ബഹുമാനപ്പെട്ട ഭക്ഷ്യ-സിവില്‍സപ്ലൈസ്‌ വകുപ്പ് മന്ത്രി ശ്രീ ജി ആർ അനിൽ  കല്ല്യാണ മണ്ഡപത്തിൽ വച്ച് കരകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ലേഖ റാണിയുടെ സാന്നിധ്യത്തിൽ വധൂ വരന്മാർക്കു വിവാഹ സര്‍ട്ടിഫിക്കറ്റ് കൈമാറി.

Karakulam Marriage

 

Karakulam Marriage