കുടുംബശ്രീ സംരംഭകര് ഉത്പാദിപ്പിക്കുന്ന കറിപ്പൊടികള്, മസാല ഉത്പന്നങ്ങള്, ധാന്യപ്പൊടികള് എന്നിവ 'കുടുംബശ്രീ' ബ്രാന്ഡില് അവതരിപ്പിക്കുന്ന ബ്രാന്ഡിങ് പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതിന് മുന്നോടിയായി സംസ്ഥാനതല ശില്പ്പശാല സംഘടിപ്പിച്ചു. ഒരേ ഉത്പന്നങ്ങള് ഉത്പാദിപ്പിക്കുന്ന കുടുംബശ്രീ സംരംഭങ്ങളെ ഏകീകരിച്ച് ഒരു ബ്രാന്ഡില് ഒരേ ഗുണനിലവാരത്തിലും പായ്ക്കിങ്ങിലും പൊതുവിപണിയില് ലഭ്യമാക്കുകയാണ് ബ്രാന്ഡിങ്ങിലൂടെ ലക്ഷ്യമിടുന്നത്.
ബ്രാന്ഡിങ്ങിന്റെ ആദ്യപടിയായി കറിപ്പൊടികള്, മസാല ഉത്പന്നങ്ങള്, ധാന്യപ്പൊടികള് എന്നീ 12 ഇനം ഉത്പന്നങ്ങളാണ് ബ്രാന്ഡിങ് ചെയ്യുന്നത്. 2019-20 സാമ്പത്തിക വര്ഷം പൈലറ്റ് അടിസ്ഥാനത്തില് കണ്ണൂര് ജില്ലയില് ബ്രാന്ഡിങ് നടത്തിയിരുന്നു. പിന്നീട് മലപ്പുറം, കോട്ടയം, തൃശ്ശൂര്, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലേക്ക് പദ്ധതി വ്യാപിപ്പിച്ചു.
ഈ സാമ്പത്തിക വര്ഷം ശേഷിക്കുന്ന ജില്ലകളിലും ബ്രാന്ഡിങ് നടത്തുന്നതിനുള്ള തുടക്കമായാണ് ജൂണ് 20,21,22 തീയതികളില് കണ്ണൂര് ജില്ലയില് ശില്പ്പശാല സംഘടിപ്പിച്ചത്. കണ്ണൂര്, മലപ്പുറം, തൃശ്ശൂര്, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകള് ബ്രാന്ഡിങ് സംബന്ധിച്ച തങ്ങളുടെ അനുഭവങ്ങളും നേരിട്ട വെല്ലുവിളികളും ശില്പ്പശാലയില് പങ്കുവച്ചു. ബ്രാന്ഡിങ് ചെയ്തത് മൂലമുണ്ടായ ഗുണങ്ങളെക്കുറിച്ച് ഈ ജില്ലകളിലെ കുടുംബശ്രീ സംരംഭകര് വിശദമാക്കി. ശില്പ്പശാലയുടെ ഭാഗമായി കണ്ണൂര് ജില്ലയിലെ ബ്രാന്ഡിങ് പ്രവര്ത്തനങ്ങളുടെ ഭാഗമായ യൂണിറ്റുകളില് സന്ദര്ശനവും സംഘടിപ്പിച്ചിരുന്നു.
വികേന്ദ്രീകൃത രീതിയില് സംരംഭകര് തയാറാക്കുന്ന ഉത്പന്നങ്ങളുടെ ബ്രാന്ഡിങ് പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കുന്നതിന്റെ ചുമതല
ഓരോ ജില്ലയിലും നിര്വഹിക്കുന്നത് അതാത് ജില്ലയില് രൂപീകരിച്ചിട്ടുള്ള കണ്സോര്ഷ്യങ്ങളാണ്. ബ്രാന്ഡഡ് ഉത്പന്നങ്ങളുടെ മാര്ക്കറ്റിങ്ങും അസംസ്‌കൃത വസ്തുക്കള് ശേഖരിക്കുന്നതും ഈ കണ്സോര്ഷ്യമാണ്.
- 69 views
Content highlight
KUDUMBASHREE BRANDING STATE LEVEL WORKSHOP HELD