കോട്ടയം ഇതാദ്യമായി ആതിഥ്യമരുളുന്ന ദേശീയ സരസ്മേളയുടെ വാഹന പ്രചാരണത്തിന് തുടക്കം. കോട്ടയം കളക്ട്രേറ്റില്‍ ഇന്നലെ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ വാഹനം ഫ്ളാഗ് ഓഫ് ചെയ്തു. കുടുംബശ്രീയാണ് സരസ് മേളയുടെ സംഘാടനം.
ജില്ലയിലുടനീളം വാഹനം പ്രചാരണം നടത്തും. സരസ്സ് മേളയുടെ ഭാഗ്യചിഹ്നമായ സാറയും പ്രചാരണ വാഹനത്തെ അനുഗമിക്കും. പ്രചാരണ വാഹനമെത്തുന്നിടത്ത് വിവിധ കലാപരിപാടികളും സംഘടിപ്പിക്കും.
കുടുംബശ്രീ ജില്ലാ മിഷന് കോ- ഓര്‍ഡിനേറ്റര്‍ അഭിലാഷ് സി. ദിവാകര്‍, അസിസ്റ്റന്റ് ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ പ്രകാശ് ബി. നായര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

- 109 views
Content highlight
SARAS fair kottayam



