75ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ത്രിവര്‍ണ്ണ പതാകകള്‍ തയാറാക്കി വിതരണം ചെയ്യുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ് കുടുംബശ്രീ. ഇത്തരത്തില്‍ ആദ്യ ഓര്‍ഡര്‍ പൂര്‍ത്തീകരിച്ച് ആവശ്യക്കാരിലേക്ക് എത്തിച്ചിരിക്കുകയാണ് കുടുംബശ്രീയുടെ മലപ്പുറം ജില്ലാ ടീം. കാനറാ ബാങ്ക് ജൂലൈ 27 ന് നല്കിയ 432 പതാകകളുടെ ഓര്‍ഡറാണ് മലപ്പുറം ജില്ല പൂര്‍ത്തീകരിച്ചത്. താന്നിക്കല്‍ വസ്ത്ര ബോട്ടിക്ക് യൂണിറ്റാണ് ഈ ഓര്‍ഡര്‍ ഏറ്റെടുത്ത് തയാറാക്കിയത്. ജില്ലയില്‍ ആകെ 1.92 ലക്ഷം പതാകകളുടെ ഓര്‍ഡറാണ് ഇതുവരെ ലഭിച്ചത്. 94 സംരംഭ യൂണിറ്റുകള്‍ വഴി നിര്‍മ്മാണം പുരോഗമിക്കുന്നു.
കാനറാ ബാങ്ക് റീജിയണല്‍ ഓഫീസില്‍ ഓഗസ്റ്റ് നാലിന് നടന്ന ചടങ്ങില്‍ മലപ്പുറം ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ ജാഫര്‍ കെ. കക്കൂത്ത്, കനാറാ ബാങ്ക് റീജ്യണല്‍ ഹെഡ് എം. ശ്രീവിദ്യയ്ക്ക് പതാകകള്‍ കൈമാറി. വസ്ത്ര യൂണിറ്റ് പ്രതിനിധി റംലത്ത്, ജില്ലാ പ്രോഗ്രാം മാനേജര്‍ കെ.ടി. ജിജു, ബാങ്ക് ജീവനക്കാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
75ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായുള്ള 'ഹര് ഘര്‍ തിരംഗ' (എല്ലാ വീടുകളിലും ത്രിവര്‍ണ്ണ പതാകകള്‍) എന്ന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തുള്ള വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും പതാകകള്‍ തയാറാക്കി നല്‍കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണ് കുടുംബശ്രീയുടെ 700ഓളം യൂണിറ്റുകള്‍.
- 27 views