തിരുവനന്തപുരം : കോവിഡ്-19 പടരാതെ തടയുന്നതിന്റെ ഭാഗമായുള്ള അണുനശീക രണ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ചുമതല ടെന്‍ഡര്‍ നടപടികള്‍ കൂടാതെ കുടുംബശ്രീ അണുനശീകരണ (ഡിസിന്‍ഫെക്ഷന്‍) യൂണിറ്റുകള്‍ക്ക് നല്കാന് സര് ക്കാര് ഉത്തരവ് (ഏ.ഛ (ഞേ) ചീ.1695/2020/ഘടഏഉ തീയതി, തിരുവനന്തപുരം, 20/09/2020). കൊറോണ വൈറസ് വ്യാപനം തടയുന്നതില്‍ അണുനശീകരണ പ്രവര്ത്ത നങ്ങള്‍ അനിവാര്യമായതിനാല്‍ ഇതിന് പ്രത്യേക പരിശീലനം നല്കി സംരംഭ മാതൃക യില്‍ ടീമുകള്‍ രൂപീകരിക്കുകയായിരുന്നു കുടുംബശ്രീ. ഇപ്പോള്‍ സംസ്ഥാനത്ത് 14 ജില്ലകളിലായി 468 പേര്‍ക്ക് പരിശീലനം നല്‍കുകയും 68 സംരംഭ യൂണിറ്റുകള്‍ രൂപീകരിക്കുകയും ചെയ്തു കഴിഞ്ഞു.
ഈ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ ഓഫീസുകളില്‍ ഡിസിന്‍ഫെക്ഷന്‍ ടീമുകളുടെ സേവനത്തിനായുള്ള നിരക്കുകളും സ്വകാര്യ സ്ഥാപനങ്ങള്‍ അല്ലെങ്കില്‍ വ്യക്തികള്‍ എന്നിവര്‍ക്കുള്ള സേവന നിരക്കും പ്രവര്‍ത്തന മാര്‍ഗ്ഗ നിര്‍ദ്ദേശവുമെല്ലാം നല്കിയി ട്ടുണ്ട്. ഉത്തരവ് പ്രകാരമുള്ള സേവന നിരക്ക് താഴെ നല്കുന്നു.
1. അണുനാശിനി തളിക്കല്‍ പ്രക്രിയ- ദിവസം ഒരു തവണ : സ്ക്വയര്‍ ഫീറ്റിന് 1.85 രൂപ (സര്‍ക്കാര്‍), സ്ക്വയര്‍ ഫീറ്റിന് 2.25 രൂപ (സ്വകാര്യ സ്ഥാപനം/വ്യക്തികള്‍).
2. അണുനാശിനി തളിക്കല്‍ പ്രക്രിയ - ദിവസം രണ്ടുതവണ : സ്ക്വയര്‍ ഫീറ്റിന് 2.45 രൂപ (സര്‍ക്കാര്‍), സ്ക്വയര്‍ ഫീറ്റിന് 3 രൂപ (സ്വകാര്യ സ്ഥാപനങ്ങള്‍/ വ്യക്തികള്‍).
3. തീവ്ര ശുചീകരണവും അണുനാശിനി തളിക്കലും - ദിവസം ഒരു തവണ : സ്ക്വയര്‍ ഫീറ്റിന് 2.95 രൂപ (സര്‍ക്കാര്‍), സ്ക്വയര്‍ ഫീറ്റിന് 3.45 രൂപ ((സ്വകാര്യ സ്ഥാപനം/ വ്യക്തികള്‍).
4. തീവ്ര ശുചീകരണവും അണുനാശിനി തളിക്കലും - ദിവസം രണ്ട് തവണ : സ്ക്വയര്‍ ഫീറ്റിന് 3.75 രൂപ (സര്‍ക്കാര്‍), സ്ക്വയര്‍ ഫീറ്റിന് 4.50 രൂപ (സ്വകാര്യ സ്ഥാപനം/ വ്യക്തികള്‍).
5. തീവ്ര ശുചീകരണവും അണുനാശിനി തളിക്കലും ദിവസം ഒരു തവണയും + അണു നാശിനി തളിക്കല്‍ പ്രക്രിയ ദിവസം ഒരു തവണയും (പരിഗണിക്കാവുന്ന പ്രവര് ത്തനം) : സ്ക്വയര്‍ ഫീറ്റിന് 3.15 രൂപ (സര്‍ക്കാര്‍), സ്ക്വയര്‍ ഫീറ്റിന് 3.80 രൂപ (സ്വകാര്യ സ്ഥാപനം/വ്യക്തികള്‍).
6. വാഹനം അണുവിമുക്തമാക്കല്‍ :
മ. അണുനാശിനി തളിക്കല്‍ മാത്രം
കാറ്, ജീപ്പ് - 450 രൂപ (സര്‍ക്കാര്‍), 550 രൂപ (സ്വകാര്യ സ്ഥാപനം/വ്യക്തികള്‍)
വാന്‍, മിനി ബസ് - 950 രൂപ (സര്‍ക്കാര്‍), 1200 രൂപ (സ്വകാര്യ സ്ഥാപനം/വ്യക്തികള്‍)
ബസ്, ട്രക്ക് - 1200 രൂപ (സര്‍ക്കാര്‍), 1500 രൂപ (സ്വകാര്യ സ്ഥാപനം/വ്യക്തികള്‍).
യ. ശുചീകരണവും അണുനാശിനി തളിക്കലും
കാറ്, ജീപ്പ് - 650 രൂപ (സര്‍ക്കാര്‍), 850 രൂപ (സ്വകാര്യ സ്ഥാപനം/വ്യക്തികള്‍)
വാന്‍, മിനി ബസ് - 1200 രൂപ (സര്‍ക്കാര്‍), 1600 രൂപ (സ്വകാര്യ സ്ഥാപനം/വ്യക്തികള്‍)
ബസ്, ട്രക്ക് - 1350 രൂപ (സര്‍ക്കാര്‍), 2000 രൂപ(സ്വകാര്യ സ്ഥാപനം/വ്യക്തികള്‍).
കുടുംബശ്രീ സംഘങ്ങള്‍ക്ക് ഫയര്‍ ആന്‍ഡ് റെസ്ക്യൂ, ആരോഗ്യവകുപ്പ് ഉദ്യോഗ സ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അണുവിമുക്തമാക്കല്‍ പ്രവര്‍ത്തനത്തിനുള്ള ശാസ്ത്രീയമായ പരിശീലനം നല്‍കിയത്. ഇവര്‍ക്ക് സംരംഭ മാതൃകയില്‍ ഈ പ്രവര് ത്തനം നടപ്പാക്കാനുള്ള പരിശീലനം കുടുംബശ്രീ നല്കി. ഓരോ ജില്ലയിലും രൂപീക രിച്ച ഡിസിന്‍ഫെക്ഷന്‍ ടീമുകളുടെ എണ്ണവും പരിശീലനം നേടിയവരുടെ എണ്ണവും ഈ സേവനം തേടാനായി ബന്ധപ്പെടാനുള്ള നമ്പരുകളും താഴെ നല്കുന്നു.
1. തിരുവനന്തപുരം - 9048503553
2. കൊല്ലം - 9846562666
3. പത്തനംതിട്ട - 9645323437
4. ആലപ്പുഴ - 9645754081
5. കോട്ടയം - 9074457224
6. ഇടുക്കി - 9074876440
7. എറണാകുളം - 9947767743
8. തൃശ്ശൂര്‍ - 8086673619
9. പാലക്കാട് - 8943689678
10. വയനാട് - 8848478861
11. കോഴിക്കോട് - 9447338881
12. കണ്ണൂര്‍ - 8848295415
13. മലപ്പുറം - 9633039039
14. കാസര്‍ഗോഡ്- 9846710746.
- 260 views