ഹരിതകേരളംമിഷനില്‍ ഇന്‍റേണ്‍ഷിപ്പിന് അവസരം:മാര്‍ച്ച് 5 മുതല്‍ ഓണ്‍ ലൈന്‍ ആയി അപേക്ഷിക്കാം:വിശദവിവരങ്ങള്‍ക്ക് www.haritham.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
എന്‍വയോണ്‍മെന്‍റ സയന്‍സ്, ജിയോളജി, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, കെമിസ്ട്രി, ബോട്ടണി, തുടങ്ങിയ മേഖലകളില്‍ ബിരുദാനന്തര ബിരുദധാരികള്‍ക്കും സിവില്‍ എഞ്ചിനീയറിംഗ്, കൃഷി എന്നീ മേഖലകളിലെ ബിരുദധാരികള്‍ക്കും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ പി.ജി ഡിപ്ലോമ കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കും ഹരിത കേരളം മിഷനില്‍ ഇന്‍റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം. 6 മാസമാണ് കാലാവധി. തെരഞ്ഞെടുക്കപ്പെടുന്നവര്‍ 14 ജില്ലാ മിഷന്‍ ഓഫീസുമായും ഹരിതകേരളം മിഷന്‍ സംസ്ഥാന ഓഫീസുമായും ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കേണ്ടത്. അതാത് രംഗത്തെ വിദഗ്ദ്ധര്‍ പരിശീലനവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കും വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും സര്‍ക്കാര്‍ അംഗീകൃത സ്റ്റൈപന്‍ഡും നല്‍കുന്നതാണ്. ഇന്‍റര്‍വ്യൂവിന്‍റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കുക. ഹരിതകേരളം മിഷന്‍ വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ 2019 മാര്‍ച്ച് 5 മുതല്‍ 18-ാം തീയതി വൈകുന്നേരം 5 മണിവരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
- 5011 views