കൊല്ലം കോര്‍പ്പറേഷനില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ കെട്ടിട നിര്‍മ്മാണ അനുമതി/ഒക്കുപ്പെന്സിയുമായി ബന്ധപ്പെട്ട് ഫയല്‍ അദാലത്ത് 2019 ജൂലൈ 19 വെള്ളിയാഴ്ച സി. കേശവന് മെമ്മോറിയല്‍ ടൌണ്‍ ഹാളില്‍ വച്ച് നടത്തി. അദാലത്തുമായി ബന്ധപെട്ട് കോര്പ്പറേഷന് 106 അപേക്ഷകള്‍ സ്വീകരിച്ചതില്‍ കക്ഷികള്‍ നേരിട്ട് ഹാജരായ 86 അപേക്ഷകള്‍ പരിഗണിച്ചതില്‍ 10 വര്‍ഷത്തിലേറെയായി തീര്‍പ്പാക്കാത്ത മുണ്ടക്കല്‍ സ്വദേശി ശ്രീമതി റസീന അന്‍സാരിയുടെയും 9 വര്‍ഷത്തിലേറെയായി തീര്‍പ്പാക്കാത്ത ആശ്രാമം സ്വദേശി പശുപലന് എന്നിവരുടെയടക്കം ബഹു. മന്ത്രിയുടെ പരിഗണനയ്ക്ക് വന്ന 73 അപേക്ഷകളില്‍ കെട്ടിട നിര്‍മ്മാണ അനുമതിയും ഒക്കുപ്പെന്‍സി സര്‍ട്ടിഫിക്കറ്റും അനുവദിച്ചുനല്‍കുന്നതിന് തീരുമാനിക്കുകയും മറ്റു വകുപ്പുകളുടെയും കൂടി അനുമതി ആവശ്യമാണെന്ന് കണ്ട 13 അപേക്ഷകളില്‍ ബന്ധപ്പെട്ട വകുപ്പുകളുടെയും ഒരു യോഗം അടുത്ത ദിവസങ്ങളില്‍ കൂടി പരിഹാരം കണ്ടെത്തുന്നതിനു സാധ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനു ബന്ധപെട്ട വകുപ്പ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്കി.
അദാലത്തില്‍ മന്ത്രിയോടൊപ്പം കൊല്ലം കോര്പ്പറേഷന് മേയര്‍ അഡ്വ. രാജേന്ദ്രബാബു, എം.എല്‍.എ. മാരായ എം. നൌഷാദ, ചവറ എന്‍. വിജയന് പിള്ള, ഡെപ്യുട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാര്, കൌണ്‍സില്‍ അംഗങ്ങള്‍ വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ് ഐ.എ.എസ്. നഗര കാര്യ വകുപ്പ് ഡയറക്ടര്‍ ആര്. ഗിരിജ ഐ.എ.എസ്, ജില്ലാ കളക്ടര്‍ എ. അബ്ദുല്‍ നാസര്‍, ചീഫ് ടൌണ്‍ പ്ലാനര്‍ കെ.എസ്. ഗിരിജ, ചീഫ് എഞ്ചിനീയര്‍ പി. ആര്. സജികുമാര്‍, ജില്ലാ ടൌണ്‍ പ്ലാനര്‍, റെവന്യൂ ഡിവിഷണല്‍ ഓഫീസര്‍, വിജിലന്‍സ് ടൌണ്‍ പ്ലാനര്‍, ഡിവിഷണല്‍ ഓഫീസര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യു, കോര്പ്പറേഷന് സെക്രട്ടറി, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ അടക്കമുള്ള നഗരസഭാ ജീവനക്കാര്‍ പങ്കെടുത്തു. അദാലത്ത് രാവില്‍ 10 മണിക്ക് തുടങ്ങി വൈകുന്നേരം 7 മണിക്ക് അവസാനിച്ചു.
- 1371 views