വീടുകളുടെയും കടകളുടേയും മറ്റു സ്ഥാപനങ്ങളുടേയും നാശനഷ്ടങ്ങളുടെ ഡിജിറ്റല്‍ അടിസ്ഥാന വിവര ശേഖരണത്തിന് തദ്ദേശ സ്വയം ഭരണ വകുപ്പിനെ ചുമതലപ്പെടുത്തി ഉത്തരവ്

Posted on Monday, September 3, 2018

വീടുകളുടെയും കടകളുടേയും മറ്റു സ്ഥാപനങ്ങളുടേയും നാശനഷ്ടങ്ങളുടെ ഡിജിറ്റല്‍ അടിസ്ഥാന വിവര ശേഖരണത്തിന് തദ്ദേശ സ്വയം ഭരണ വകുപ്പിനെ ചുമതലപ്പെടുത്തി ഉത്തരവ്

  • ദുരന്ത ബാധിത വീടുകളുടെ നിലവിലുള്ള സ്ഥിതി മൊബൈല്‍ ആപ്പ് വഴി.
  • തദ്ദേശ ഭരണ സ്ഥാപന എഞ്ചിനീയര്‍മാരും പ്രാദേശിക സാങ്കേതിക വിദഗ്ദ്ധരും നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നു.
  • ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന നഷ്ടപരിഹാരം അനുവദിക്കും
  • വിവരശേഖരണം നടത്തുന്ന സന്നദ്ധസേവകര്‍ക്ക് പ്രാദേശിക പിന്തുണയുമായി ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ ടെക്നിക്കല്‍ വിഭാഗം.
  • പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും മേല്‍നോട്ടം നടത്തുന്നതിനും സംസ്ഥാനതല സമിതി.

സ.ഉ(എം.എസ്) 18/2018/ഡി.എം.സി Dated 03/09/2018