FIle Adalat at Office of the Chief Town Planner

Posted on Wednesday, November 22, 2017

മുഖ്യ നഗരാസൂത്രകന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം മേഖല നഗരാസൂത്രണ കാര്യാലയത്തില്‍ ഡിസംബര്‍ എട്ടിന് രാവിലെ 10 മണി മുതല്‍ വൈകുന്നേരം നാല് മണി വരെ ഫയല്‍ അദാലത്ത് നടത്തും. 2017 ഒക്ടോബര്‍ 31 ന് മുമ്പ് ജില്ലാ ആസൂത്രണ കാര്യാലയത്തില്‍ ലഭിച്ചതും തീര്‍പ്പാക്കാത്തതുമായ അപേക്ഷകളില്‍ അദാലത്തില്‍ പരാതി നല്‍കി പരിഹാരം തേടാം. പരാതികള്‍ ഡിസംബര്‍ അഞ്ച് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് തിരുവനന്തപുരം നഗരാസൂത്രകന് ലഭിക്കണം. തദ്ദേശസ്വയംഭരണ മന്ത്രി ഡോ.കെ.ടി.ജലീലിന്റെ നിര്‍ദേശപ്രകാരമാണ് അദാലത്ത് നടത്തുന്നത്.

പരാതികള്‍ ഇ-മെയില്‍ ആയോ, തപാല്‍ വഴിയോ, നേരിട്ടോ സമര്‍പ്പിക്കാം. നഗരാസൂത്രകന്‍, മേഖലാ നഗരാസൂത്രണ കാര്യാലയം, രണ്ടാം നില, അപ്പര്‍ സോണ്‍, ഹൗസിംഗ് ബോര്‍ഡ് ബില്‍ഡിംഗ്, ശാന്തി നഗര്‍, തിരുവനന്തപുരം എന്ന വിലാസത്തില്‍ പരാതികള്‍ അയയ്ക്കണം. ഇ-മെയില്‍ tcpdtvm@gmail.com.

പരാതിയില്‍ വിഷയം വ്യക്തമായും പൂര്‍ണമായും രേഖപ്പെടുത്തണം.  നഗരാസൂത്രകന്റെ ഓഫീസിലെ ബന്ധപ്പെട്ട ഫയല്‍ നമ്പര്‍, മറ്റു രേഖകള്‍ എന്നിവയുണ്ടെങ്കില്‍ അവയുടെ പകര്‍പ്പും പരാതിക്കൊപ്പം നല്‍കണം. പരാതികള്‍ക്ക് ഏറ്റവും മുകളിലായി ‘ഫയല്‍ അദാലത്ത് – ഡിസംബര്‍ 2017’ എന്ന് രേഖപ്പെടുത്തണം. ഫയല്‍ അദാലത്തുമായി ബന്ധപ്പെട്ട് സംശയ നിവാരണത്തിന് 0471-2339945 എന്ന നമ്പറില്‍ ബന്ധപ്പെടണം.