തൃശ്ശൂര്‍ ജില്ലയിലെ 86 ഗ്രാമപഞ്ചായത്തുകളിലും ഇ-ഗവേണന്‍സ് നടപ്പിലാക്കിയതിന്റെ പ്രഖ്യാപനം 2017 ഡിസംബര്‍ 18 ന് 10 മണിയ്ക്ക് തൃശ്ശൂര്‍ ടൗണ്‍ ഹാളില്‍ വെച്ച് ബഹു. കൃഷി വകുപ്പ് മന്ത്രി ശ്രീ.വി.എസ്.സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ ഇ-ഓഫീസ് ഉദ്ഘാടനവും തദവസരത്തില്‍ അദ്ദേഹം നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ചുമതലയുള്ള ശ്രീ. കെ.പി.രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ബഹു. ജില്ലാ കളക്ടര്‍ ഡോ. എ. കൗശികന്‍ ഐ.എ.എസ്. സന്നിഹിതനായിരുന്നു. ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് ശ്രീ. കെ.കെ.സതീശന്‍, അസോസിയേഷന്‍ സെക്രട്ടറി ശ്രീ. പി.എസ്. വിനയന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ചുമതല വഹിക്കുന്ന ശ്രീ. പി.എന്‍.വിനോദ് കുമാര്‍ സ്വാഗതവും അസിസ്റ്റന്റ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന ശ്രീ. ടി.ഐ.സുരേഷ് നന്ദിയും പറഞ്ഞു.;
ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ നിര്‍ബന്ധമായും ഉപയോഗിച്ചുവരുന്ന സോഫ്റ്റ് വെയറുകള്‍ക്ക് പുറമേ സകര്‍മ്മ (യോഗ നടപടിക്രമങ്ങള്‍), സങ്കേതം (കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍), സഞ്ചയ ഇ-പേയ് മെന്റ് (നികുതി പിരിവ്) എന്നിവ 86 ഗ്രാമപഞ്ചായത്തുകളിലും പൂര്‍ത്തീകരിച്ചിട്ടുണ്ട്. അതോടൊപ്പം വിഡിയോ കോണ്‍ഫറന്‍സിംഗ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസും ഗ്രാമപഞ്ചായത്തുകളും ഓഡിറ്റ് യൂണിറ്റുകളും തമ്മില്‍ നടന്നു വരുന്നതാണ്. ഓപ്പണ്‍ ഡാറ്റാകിറ്റ് ഉപയോഗിച്ച് ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണ്‍ വഴി ഗ്രാമപഞ്ചായത്തുകളുടെ ജി.പി.എസ്. ലോക്കേഷനും, അടിസ്ഥാന വിവരങ്ങളും ശേഖരിക്കുകയും ആയത് ഓപ്പണ്‍ ഡാറ്റാ ഫോര്‍മാറ്റില്‍ ഗൂഗിള്‍ സൈറ്റ് വഴി വിന്യസിക്കുകയും ചെയ്തു
- 431 views