ഹരിതകേരളം മിഷന്‍ -വരള്‍ച്ചാ പ്രതിരോധം- അയല്‍ക്കൂട്ട ജലസഭകള്‍ സംഘടിപ്പിക്കുന്നു

Posted on Friday, March 8, 2019

ഹരിതകേരളം മിഷന്‍ -വരള്‍ച്ചാ പ്രതിരോധം- അയല്‍ ക്കൂട്ട ജലസഭകള്‍ സംഘടിപ്പിക്കുന്നു വരള്‍ച്ച അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തി ല്‍ ജലസംരക്ഷണവും ജലമിതവ്യയവും എല്ലാ വീടുകളിലും നടപ്പാക്കുന്നതിനായി ഹരിതകേരളം മിഷന്‍ കുടുംബശ്രീയുമായി ചേര്‍ന്ന് വിപുലമായ ക്യാമ്പയിന്‍ പ്രവര്‍ത്തനം സംഘടിപ്പിക്കുന്നു. ഇതിന്‍റെ ഭാഗമായി മാര്‍ച്ച് 22 ജലദിനം മുതല്‍ 3 ദിവസങ്ങളിലായി 2.75 ലക്ഷം അയല്‍ക്കൂട്ടങ്ങളില്‍ ജലമാണ് ജീവന്‍ അയല്‍ ക്കൂട്ട ജലസഭ സംഘടിപ്പിക്കും. ഓരോ വീട്ടിലും കുടിവെള്ളത്തിന്‍റെയും മറ്റാവശ്യങ്ങള്‍ക്കുള്ള വെള്ളത്തിന്‍റെയും ഉപയോഗം കാര്യക്ഷമമാക്കുന്നതിനും കുറയ്ക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കും. കുടിവെള്ളം രൂക്ഷമായ പ്രദേശങ്ങളില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ പൊതുജനങ്ങളുടെ സഹകരണത്തോടെ കുളങ്ങള്‍, കിണറുകള്‍ മറ്റ് ജലസ്രോതസ്സുകള്‍ എന്നിവ വൃത്തിയാക്കി വെള്ളം ലഭ്യമാക്കുന്ന പ്രവര്‍ത്തനം നടത്തും. അയല്‍ ക്കൂട്ടങ്ങളുടെ നേതൃത്വത്തില്‍ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന വീടുകളില്‍ മറ്റ് വീടുകളില്‍ നിന്നും വെള്ളം ലഭ്യമാക്കുന്ന പ്രവര്‍ത്തനം നടത്തും. അയല്‍ ക്കൂട്ടങ്ങളുടെ നേതൃത്വത്തി ല്‍ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന വീടുകളില്‍ മറ്റ് വീടുകളില്‍ നിന്നും വെള്ളം ലഭ്യമാക്കുന്നതിനുള്ള സസംവിധാനം ഒരുക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ലഭ്യമാക്കുന്ന കുടിവെള്ളം എല്ലാവര്‍ക്കും ലഭിക്കുന്ന തരത്തില്‍ വിതരണം കാര്യക്ഷമമാക്കുന്നതിനും സംവിധാനമുണ്ടാക്കും. ഇതിനായി ഹരിതകേരളം മിഷന്‍ പ്രസിദ്ധീകരിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ എല്ലാ വീടുകളിലും എത്തിക്കുകയും പ്രചരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യും.

Content highlight