വിവിധ സേവനങ്ങളെയും അവയുടെ വ്യവസ്ഥകളെയും അവ ലഭ്യമാക്കുന്ന സമയ പരിധിയെയും സംബന്ധിച്ച് ഒരു രൂപരേഖ തയ്യാറാക്കി പൗരാവകാശ രേഖ എന്ന പേരില്‍ പ്രസിദ്ധപ്പെടുത്തേണ്ടതുണ്ട്. പ്രാദേശിക സര്‍ക്കാര്‍ എന്ന നിലയില്‍ ഇന്ന് തദ്ദേശസ്ഥാപനങ്ങള്‍ വഴി ജനങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള സേവനങ്ങള്‍ വളരെ വലുതാണ്. വികസന കാര്യത്തില്‍ പുത്തന്‍ കാഴ്ചപ്പാടോടെ കുതിക്കുന്ന ഫറോക്ക് നഗരസഭാ ഭരണത്തിന്റെ എല്ലാ മേഖലയിലും സുതാര്യത ഉറപ്പിക്കാന്‍ ആഗ്രഹിക്കുന്നു. ഫറോക്ക് നഗരസഭയില്‍ നിന്നും ലഭിക്കുന്ന സേവനങ്ങളാണ് ഈ പൗരാവകാശ രേഖയില്‍ പ്രതിപാദിക്കുന്നത്. ആയത് വേഗത്തിലും സുതാര്യവുമായി ലഭിക്കുന്നതിന് 01/01/2024 മുതല്‍ കെ സ്മാര്‍ട്ട് എന്ന അപ്ലിക്കേഷന്‍ സജ്ജമാക്കിയിട്ടുണ്ട്. സേവനങ്ങള്‍ യഥാസമയം പൗരന്മാര്ക്ക് ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി പൊതുജനസമക്ഷം ഈ പൗരാവകാശ രേഖ സമര്‍പ്പിക്കുന്നു. ഈ നഗരസഭയില്‍ അനുവദിച്ചിട്ടുള്ള വിവിധ തസ്തികകളില്‍ പൂര്‍ണ്ണമായി ജീവനക്കാരെ സര്‍ക്കാരും ബഹു. പ്രിന്‍സിപ്പല്‍ ഡയറക്ടറും നിയമിക്കുന്നതിന് വിധേയമായിരിക്കും ഈ സേവനങ്ങളുടെ ലഭ്യത എന്ന് പ്രത്യേകം സൂചിപ്പിക്കുന്നു
- 159 views