1956-ല്‍ കേരള സംസ്ഥാനം രൂപവല്‍കൃതമായതിനെ തുടര്‍ന്ന് കേരള ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പ് നിലവില്‍ വന്നു. അതിനുമുമ്പ് തിരു-കൊച്ചി പ്രദേശത്തെ തദ്ദേശ സ്ഥാപനങ്ങളുടെ ഓഡിറ്റ് ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പും മലബാര്‍ - കാസറഗോഡ് പ്രദേശത്തെ ഓഡിറ്റ് മദ്രാസ് ലോക്കല്‍ ഫണ്ട് അക്കൌണ്ട്സ് എക്സാമിനറുമാണ് നിര്‍വ്വഹിച്ചിരുന്നത്. ഇപ്പോള്‍ 1994-ലെ കേരള ലോക്കല്‍ ഫണ്ട് ആക്ടിന് അനുസൃതമായാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഓഡിറ്റ് നടക്കുന്നത്. കേരള പഞ്ചായത്ത് രാജ് നിയമപ്രകാരം സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വരവ്-ചെലവ് കണക്കുകള്‍ ഓഡിറ്റ് ചെയ്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാരിനും റിപ്പോര്‍ട്ട് നല്‍കുന്ന ചുമതല ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പ് ഡയറക്ടറിലാണ് നിക്ഷിപ്തമാക്കിയിരിക്കുന്നത്. എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളും ഒരു സാമ്പത്തികവര്‍ഷം അവസാനിച്ച് അടുത്ത ജൂലായ് 31-ന് മുമ്പ് വരവ്-ചെലവ് കണക്കുകളുടെ വാര്‍ഷിക ധനകാര്യ പത്രിക തയ്യാറാക്കി ഓഡിറ്റിനായി ലോക്കല്‍ ഫണ്ട് വകുപ്പ് അധികാരികള്‍ക്ക് നല്‍കണം. ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഡയറക്ടര്‍ സമാഹൃത ആഡിറ്റ് റിപ്പോര്‍ട്ട് എല്ലാ വര്‍ഷവും സംസ്ഥാന നിയമസഭ മുമ്പാകെ സമര്‍പ്പിക്കേണ്ടതാണ്. തിരുവനന്തപുരം വികാസ് ഭവനിലാണ് വകുപ്പിന്റെ ആസ്ഥാനം. എല്ലാ ജില്ലകളിലും ജില്ലാ ഓഫീസുകളും പ്രവര്‍ത്തിക്കുന്നു. 2014 ഒക്ടോബര്‍ മുതല്‍ കേരള സ്റ്റേറ്റ് ഓഡിറ്റ് വകുപ്പ് എന്ന് പുനര്‍ നാമകരണം ചെയ്തു
കേരള സ്റ്റേറ്റ് ഓഡിറ്റ് വകുപ്പ്,
വികാസ് ഭവന്‍
തിരുവനന്തപുരം-695033
ഫോണ്‍ : 0471-2304038
ഇ-മെയില്‍ : localfundauditdlfa@yahoo.in.
വെബ് സൈറ്റ് : www.lfa.kerala.gov.in
| ഓഫീസ് | വിലാസം |
|
ഡയറക്ടറേറ്റ് |
വികാസ് ഭവന്‍ , തിരുവനന്തപുരം - 33 |
|
ഡിസ്ട്രിക്റ്റ് ഓഫീസ്, തിരുവനന്തപുരം |
ഹൌസിംഗ് ബോര്‍ഡ് ബില്‍ഡിംഗ്, ശാന്തിനഗര്‍ തിരുവനന്തപുരം |
|
ഡിസ്ട്രിക്റ്റ് ഓഫീസ്, കൊല്ലം |
മുനിസിപ്പല്‍ ബില്‍ഡിംഗ് - ചിന്നക്കട |
|
ഡിസ്ട്രിക്റ്റ് ഓഫീസ്, പത്തനംതിട്ട |
മിനി സിവില്‍ സ്റ്റേഷന്‍ - പത്തനംതിട്ട |
|
ഡിസ്ട്രിക്റ്റ് ഓഫീസ്, ആലപ്പുഴ |
ഹൌസിംഗ് ബോര്‍ഡ് ബില്‍ഡിംഗ്, ആലപ്പുഴ |
|
ഡിസ്ട്രിക്റ്റ് ഓഫീസ്, കോട്ടയം |
കളക്ടറേറ്റ് പി.ഒ, കോട്ടയം |
|
ഡിസ്ട്രിക്റ്റ് ഓഫീസ്, ഇടുക്കി |
തൊടുപുഴ ഈസ്റ്റ് പി.ഒ |
|
ഡിസ്ട്രിക്റ്റ് ഓഫീസ്, എറണാകുളം |
സിവില്‍ സ്റ്റേഷന്‍ കാക്കനാട് - എറണാകുളം |
|
ഡിസ്ട്രിക്റ്റ് ഓഫീസ്, തൃശ്ശൂര്‍ |
ചെമ്പൂകാവ്, തൃശ്ശൂര്‍ |
|
ഡിസ്ട്രിക്റ്റ് ഓഫീസ്, പാലക്കാട് |
മുനിസിപ്പല്‍ ടൌണ്‍ ഹാളിനു സമീപം പാലക്കാട് - 1 |
|
ഡിസ്ട്രിക്റ്റ് ഓഫീസ്, മലപ്പുറം |
സിവില്‍ സ്റ്റേഷന്‍ , ന്യൂ ബ്ലോക്ക്, മലപ്പുറം |
|
ഡിസ്ട്രിക്റ്റ് ഓഫീസ്, കോഴിക്കോട് |
സിവില്‍ സ്റ്റേഷന്‍ , കോഴിക്കോട് |
|
ഡിസ്ട്രിക്റ്റ് ഓഫീസ്, വയനാട് |
മുനിസിപ്പല്‍ ബില്‍ഡിംഗ്, കല്‍പ്പറ്റ |
|
ഡിസ്ട്രിക്റ്റ് ഓഫീസ്, കണ്ണൂര്‍ |
തലപ്പ്, കണ്ണൂര്‍ - 2 |
|
ഡിസ്ട്രിക്റ്റ് ഓഫീസ്, കാസര്‍ഗോഡ് |
ന്യൂ ബസ്സ്റ്റാന്റ് ബില്‍ഡിംഗ്, കാസര്‍ഗോഡ് |
|
മുനിസിപ്പല്‍ ഓഡിറ്റ്, ആലപ്പുഴ |
മുനിസിപ്പല്‍ ഓഫീസ്, ആലപ്പുഴ |
|
മുനിസിപ്പല്‍ ഓഡിറ്റ്, കോട്ടയം |
മുനിസിപ്പല്‍ ഓഫീസ്, കോട്ടയം |
|
മുനിസിപ്പല്‍ ഓഡിറ്റ്, ചങ്ങനാശ്ശേരി |
മുനിസിപ്പല്‍ ഓഫീസ്, ചങ്ങനാശ്ശേരി |
|
മുനിസിപ്പല്‍ ഓഡിറ്റ്, ആലുവ |
മുനിസിപ്പല്‍ ഓഫീസ്, ആലുവ |
|
മുനിസിപ്പല്‍ ഓഡിറ്റ്, പാലക്കാട് |
മുനിസിപ്പല്‍ ഓഫീസ്, പാലക്കാട് |
|
മുനിസിപ്പല്‍ ഓഡിറ്റ്, വടകര |
മുനിസിപ്പല്‍ ഓഫീസ്, വടകര |
|
മുനിസിപ്പല്‍ ഓഡിറ്റ്, തലശ്ശേരി |
മുനിസിപ്പല്‍ ഓഫീസ്, തലശ്ശേരി |
|
മുനിസിപ്പല്‍ ഓഡിറ്റ്, കണ്ണൂര്‍ |
മുനിസിപ്പല്‍ ഓഫീസ്, കണ്ണൂര്‍ |
|
മുനിസിപ്പല്‍ ഓഡിറ്റ്, കാസര്‍ഗോഡ് |
മുനിസിപ്പല്‍ ഓഫീസ്, കാസര്‍ഗോഡ് |
|
കോര്‍പ്പറേഷന്‍ ഓഡിറ്റ്, കൊല്ലം |
കോര്‍പ്പറേഷന്‍ ഓഫീസ്, കൊല്ലം |
|
കോര്‍പ്പറേഷന്‍ ഓഡിറ്റ് സെക്ഷന്‍ തൃശ്ശൂര്‍ |
കോര്‍പ്പറേഷന്‍ ഓഫീസ്, തൃശ്ശൂര്‍ |
|
കോര്‍പ്പറേഷന്‍ ഓഡിറ്റ് സെക്ഷന്‍ തിരുവനന്തപുരം |
കോര്‍പ്പറേഷന്‍ ഓഫീസ്, എല്‍ എം എസ് തിരുവനന്തപുരം |
|
കോര്‍പ്പറേഷന്‍ ഓഡിറ്റ് സെക്ഷന്‍ കൊച്ചി |
കോര്‍പ്പറേഷന്‍ ഓഫീസ്, കൊച്ചി |
|
കോര്‍പ്പറേഷന്‍ ഓഡിറ്റ് സെക്ഷന്‍ കോഴിക്കോട് |
കോര്‍പ്പറേഷന്‍ ഓഫീസ്, കോഴിക്കോട് |



