department_news

ഹരിതകേരളം മിഷന്‍ കുടുംബശ്രീയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ജലമാണ് ജീവന്‍ കാമ്പയിന്‍

Posted on Sunday, March 24, 2019

വരള്‍ച്ച അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ജലസംരക്ഷണവും ജലമിതവ്യയവും എല്ലാ വീടുകളിലും നടപ്പാക്കുന്നതിനായി ഹരിതകേരളം മിഷന്‍ കുടുംബശ്രീയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ജലമാണ് ജീവന്‍ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. മാര്‍ച്ച് 22 ജലദിനത്തിനാണ് കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പരിപാടിയിൽ 2.75 ലക്ഷം അയൽക്കൂട്ടങ്ങളിൽ ജലമാണ് ജീവന്‍ അയൽക്കൂട്ട ജലസഭ സംഘടിപ്പിക്കും. കാമ്പയിന്‍റെ ഭാഗമായി ഓരോ വീട്ടിലും കുടിവെള്ളത്തിന്‍റെയും മറ്റാവശ്യങ്ങള്‍ക്കുള്ള വെള്ളത്തിന്‍റെയും ഉപയോഗം കാര്യക്ഷമമാക്കുന്നതിനും കുറയ്ക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. കുടിവെള്ളം രൂക്ഷമായ പ്രദേശങ്ങളിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ പൊതുജനങ്ങളുടെ സഹകരണത്തോടെ കുളങ്ങള്‍, കിണറുകള്‍, മറ്റ് ജലസ്രോതസ്സുകള്‍ എന്നിവ വൃത്തിയാക്കി വെള്ളം ലഭ്യമാക്കുന്ന പ്രവര്‍ത്തനം നടത്തുന്നുണ്ട്. അയൽക്കൂട്ടങ്ങളുടെ നേതൃത്വത്തിൽ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന വീടുകളിൽ മറ്റ് വീടുകളി നിന്നും വെള്ളം ലഭ്യമാക്കുന്ന പ്രവര്‍ത്തനങ്ങളും ഇതിലുള്‍പ്പെടുന്നു. കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ലഭ്യമാക്കുന്ന കുടിവെള്ളം എല്ലാവര്‍ക്കും ലഭിക്കുന്ന തരത്തിൽ വിതരണം കാര്യക്ഷമമാക്കുന്നതിനും സംവിധാനമുണ്ടാക്കി വരുന്നു. കാമ്പയിന്‍റെ ഭാഗമായി ഹരിതകേരളംമിഷന്‍ പ്രസിദ്ധീകരിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ എല്ലാ വീടുകളിലും എത്തിക്കുകയാണ്. ഇതോടൊപ്പം ജലസംരക്ഷണ പ്രവര്‍ത്തനം സംബന്ധിച്ചുള്ള പ്രചരണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചു വരുന്നു.

ജലസ്രോതസ്സുകളിലെ ജലലഭ്യതയറിയാന്‍ സ്കെയിലുകള്‍ സ്ഥാപിച്ച് ഹരിതകേരളം മിഷന്‍:

Posted on Monday, March 11, 2019

ജലസ്രോതസ്സുകളിലെ ജലലഭ്യതയറിയാന്‍ സ്കെയിലുകള്‍ സ്ഥാപിച്ച് ഹരിതകേരളം മിഷന്‍:
ജലസ്രോതസ്സുകളില്‍ ഓരോ സമയത്തും ഉള്ള ജലത്തിന്‍റെ അളവ് അറിയുന്നതിനും അതനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുമായി ഹരിതകേരളം മിഷന്‍റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ ജലസ്രോതസ്സുകളിലും സ്കെയിലുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഹരിതകേരളം മിഷന്‍ യോഗത്തിലെ തീരുമാനപ്രകാരമാണ് ഈ നടപടി. സ്കെയിലിലെ അളവ് നോക്കി ഓരോ സമയത്തും കുളത്തില്‍ എന്തുമാത്രം ജലം ലഭ്യമാണ് എന്ന് പൊതുജനങ്ങള്‍ക്കു കൂടി അറിയാന്‍കഴിയുന്ന രീതിയിലുള്ള പട്ടിക ഉള്‍പ്പെടുന്ന ഒരു ബോര്‍ഡ് കൂടി സ്കെയിലിന് സമീപം സ്ഥാപിക്കുന്നുണ്ട്. ഈ അളവുകള്‍ തദ്ദേശഭരണ സ്ഥാപനതലത്തിലും ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ക്രോഡീകരിച്ച് വിവരങ്ങള്‍ എല്ലാ സമയത്തും ലഭ്യമാകത്തക്ക തരത്തില്‍ ജിയോടാഗിംഗ് ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു മൊബൈല്‍ ആപ്ലിക്കേഷനും ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. എല്ലാ ജില്ലകളിലും പ്രാദേശികമായുള്ള ജലലഭ്യതയും ഗുണനിലവാരവും അറിയാനും അതനുസരിച്ച് ജലവിതരണം, പരിപാലനം എന്നിവ ആസൂത്രണം ചെയ്യുന്നതിനുമാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. തിരുവനന്തപുരം ജില്ലയില്‍ ജലസംരക്ഷണത്തിനായി ശാസ്ത്രീയവും മാതൃകാപരവുമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന കാട്ടാക്കട നിയോജക മണ്ഡലത്തിലെ നൂറോളം കുളങ്ങളില്‍ സ്കെയിലുകള്‍ സ്ഥാപിച്ചുകൊണ്ടാണ് ഈ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡിന്‍റെ സഹായത്തോടെ കോസ്റ്റ് ഫോര്‍ഡിനെയാണ് സ്കെയിലുകള്‍ സ്ഥാപിക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ളത്.

ലൈഫ് മിഷന്‍ എറണാകുളം ജില്ലാ കോര്‍ഡിനേറ്ററുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പ്രതിമാസ വാടക നിരക്കില്‍ കാര്‍ ലഭ്യമാക്കാന്‍ തയ്യാറുള്ള കാര്‍ ഉടമകളില്‍ നിന്ന് ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു

Posted on Friday, March 8, 2019

ലൈഫ് മിഷന്‍ എറണാകുളം ജില്ലാ കോര്‍ഡിനേറ്ററുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പ്രതിമാസ വാടക നിരക്കില്‍ കാര്‍ ലഭ്യമാക്കാന്‍ തയ്യാറുള്ള കാര്‍ ഉടമകളില്‍ നിന്ന് ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു

Content highlight

ഹരിതകേരളം മിഷന്‍ -വരള്‍ച്ചാ പ്രതിരോധം- അയല്‍ക്കൂട്ട ജലസഭകള്‍ സംഘടിപ്പിക്കുന്നു

Posted on Friday, March 8, 2019

ഹരിതകേരളം മിഷന്‍ -വരള്‍ച്ചാ പ്രതിരോധം- അയല്‍ ക്കൂട്ട ജലസഭകള്‍ സംഘടിപ്പിക്കുന്നു വരള്‍ച്ച അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തി ല്‍ ജലസംരക്ഷണവും ജലമിതവ്യയവും എല്ലാ വീടുകളിലും നടപ്പാക്കുന്നതിനായി ഹരിതകേരളം മിഷന്‍ കുടുംബശ്രീയുമായി ചേര്‍ന്ന് വിപുലമായ ക്യാമ്പയിന്‍ പ്രവര്‍ത്തനം സംഘടിപ്പിക്കുന്നു. ഇതിന്‍റെ ഭാഗമായി മാര്‍ച്ച് 22 ജലദിനം മുതല്‍ 3 ദിവസങ്ങളിലായി 2.75 ലക്ഷം അയല്‍ക്കൂട്ടങ്ങളില്‍ ജലമാണ് ജീവന്‍ അയല്‍ ക്കൂട്ട ജലസഭ സംഘടിപ്പിക്കും. ഓരോ വീട്ടിലും കുടിവെള്ളത്തിന്‍റെയും മറ്റാവശ്യങ്ങള്‍ക്കുള്ള വെള്ളത്തിന്‍റെയും ഉപയോഗം കാര്യക്ഷമമാക്കുന്നതിനും കുറയ്ക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കും. കുടിവെള്ളം രൂക്ഷമായ പ്രദേശങ്ങളില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ പൊതുജനങ്ങളുടെ സഹകരണത്തോടെ കുളങ്ങള്‍, കിണറുകള്‍ മറ്റ് ജലസ്രോതസ്സുകള്‍ എന്നിവ വൃത്തിയാക്കി വെള്ളം ലഭ്യമാക്കുന്ന പ്രവര്‍ത്തനം നടത്തും. അയല്‍ ക്കൂട്ടങ്ങളുടെ നേതൃത്വത്തില്‍ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന വീടുകളില്‍ മറ്റ് വീടുകളില്‍ നിന്നും വെള്ളം ലഭ്യമാക്കുന്ന പ്രവര്‍ത്തനം നടത്തും. അയല്‍ ക്കൂട്ടങ്ങളുടെ നേതൃത്വത്തി ല്‍ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന വീടുകളില്‍ മറ്റ് വീടുകളില്‍ നിന്നും വെള്ളം ലഭ്യമാക്കുന്നതിനുള്ള സസംവിധാനം ഒരുക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ലഭ്യമാക്കുന്ന കുടിവെള്ളം എല്ലാവര്‍ക്കും ലഭിക്കുന്ന തരത്തില്‍ വിതരണം കാര്യക്ഷമമാക്കുന്നതിനും സംവിധാനമുണ്ടാക്കും. ഇതിനായി ഹരിതകേരളം മിഷന്‍ പ്രസിദ്ധീകരിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ എല്ലാ വീടുകളിലും എത്തിക്കുകയും പ്രചരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യും.

Content highlight

ജലസമൃദ്ധിയുടെ വീണ്ടെടുപ്പുമായി ഹരിതകേരളം

Posted on Thursday, December 6, 2018

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജനകീയ പുഴ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകൊണ്ട് ഹരിതകേരളം മിഷന്‍ 2018 ഡിസംബര്‍ 8 ന് രണ്ടാം വാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും. കാര്‍ഷിക സമൃദ്ധിക്ക് അവിഭാജ്യ ഘടകമായ ജലസമൃദ്ധി ലക്ഷ്യമിട്ട് എല്ലാവരും ജലാശയങ്ങളിലേക്ക് എന്ന സന്ദേശവുമായാണ് പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്. തദ്ദേശഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും ജനകീയ കൂട്ടായ്മകളുടെയും നേതൃത്വത്തിലാണ് പുഴ ശുചീകരണ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നടക്കുന്ന പരിപാടികളില്‍ മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എ മാര്‍, ജനപ്രതിനിധികള്‍, സാമൂഹ്യ സാംസ്കാരിക നായകര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ വന്‍ ജനാവലി പുഴ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും. കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ പാണ്ടിവയല്‍ തോട് പുനരുജ്ജീവനം ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും കല്ലടയാര്‍ ശുചീകരണം വനംവകുപ്പ് മന്ത്രി കെ.രാജുവും ഉദ്ഘാടനം ചെയ്യും. പാലക്കാട് ജില്ലയിലെ മംഗലംപുഴയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍ നേതൃത്വം നല്‍കും. വയനാട് കബനീ നദിയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ ജില്ലയിലെ കക്കാട് പുഴയില്‍ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ, പി.കെ.ശ്രീമതി എം.പി എന്നിവരുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. ഇടുക്കി ജില്ലയിലെ പെരിയാര്‍ (മരിയാപുരം) ദേവിയാര്‍പുഴയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വൈദ്യുതി മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്യും. ജോയ്സ് ജോര്‍ജ്ജ് എം.പി, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, ഹരിതകേരളം മിഷന്‍ എക്സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ.ടി.എന്‍ സീമ എന്നിവര്‍ പങ്കെടുക്കും. തിരുവനന്തപുരം ജില്ലയില്‍ വാമനപുരം നദിയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഡോ.എ.സമ്പത്ത് എം.പിയും ഡി.കെ മുരളി എം.എല്‍.എ യും കാട്ടാക്കട വിളപ്പില്‍ ശാലയില്‍ ഐ.ബി സതീഷ് എം.എല്‍.എ യും പത്തനംതിട്ട കോഴിത്തോട് വീണാജോര്‍ജ്ജ് എം.എല്‍.എ യും കോട്ടയം മൗണ്ട് കാര്‍മ്മല്‍ സ്കൂളിന് സമീപമുള്ള തോട് കോട്ടയം മുനിസിപ്പല്‍ ചെയര്‍മാനും തൃശൂര്‍ ജില്ലയിലെ ചാവക്കാട്, പെരിങ്ങാട് എന്നിവിടങ്ങളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും എടത്തിരുത്തി കനോലികനാല്‍ ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ യും മലപ്പുറത്ത് പുഴക്കാട്ടിരി പുഴ അഹമ്മദ് കബീര്‍ എം.എല്‍.എ യും കോഴിക്കോട് പെരുമണ്‍കടവ് തോട് വി.കെ.സി.മമ്മദ് കോയ എം.എല്‍.എ യും കാസര്‍ഗോഡ് ചിറ്റാരിപ്പുഴ ബി.കരുണാകരന്‍ എം.പി യും പുഴ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഇതിനു പുറമേ കണ്ണൂര്‍ ജില്ലയിലെ അഞ്ചരക്കണ്ടിപ്പുഴ, എറണാകുളം ജില്ലയിലെ ചങ്ങനാരിക്കല്‍, മലപ്പുറം ജില്ലയിലെ ചെറുപുഴ, കൊണ്ടോട്ടി, വാഴൂര്‍തോട്, കോഴിക്കോട് ജില്ലയിലെ കനോലികനാല്‍, ആലപ്പുഴ ജില്ലയിലെ കരിപ്പയില്‍തോട് തുടങ്ങി വിവിധയിടങ്ങളിലും പുഴ ശുചീകരണ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. ഓരോയിടത്തും നിശ്ചിത പ്രദേശങ്ങളില്‍ നിശ്ചിത ദൂരത്താണ് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്. വിവിധ പുഴകളിലും ജലാശയങ്ങളിലും ഡിസംബര്‍ 8 നും തുടര്‍ന്നുള്ള ദിവസങ്ങളിലുമായാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്.

ഹരിതകേരളം മിഷന്‍: നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മാതൃകാ കാര്‍ഷിക കര്‍മ്മ പരിപാടി ശില്‍പ്പശാലയ്ക്ക് തുടക്കമായി

Posted on Saturday, November 24, 2018

ഹരിതകേരളം മിഷന്‍: നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മാതൃകാ കാര്‍ഷിക കര്‍മ്മ പരിപാടി ശില്‍പ്പശാലയ്ക്ക് തുടക്കമായി :ഹരിതകേരളം മിഷന്‍റെയും നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്‍റെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മാതൃകാ കാര്‍ഷിക കര്‍മ്മ പരിപാടി അനുഭവം പങ്കുവയ്ക്കല്‍ ശില്‍പ്പശാലയ്ക്ക് തുടക്കമായി. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ വിജയകരമായി നടപ്പാക്കിയ ജൈവഗ്രാമം പദ്ധതിയെ മാതൃകയാക്കിയാണ് ശില്‍പ്പശാല. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഹരിതകേരളം മിഷന്‍ എക്സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഉദ്ഘാടനം ചെയ്തു. കാര്‍ഷിക മേഖലയില്‍ ഹരിതകേരളം മിഷന്‍ മുന്നോട്ട് വയ്ക്കുന്ന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ മാതൃകാപരമായ നേട്ടമാണ് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് കൈവരിച്ചിട്ടുള്ളതെന്ന് ഡോ.ടി.എന്‍.സീമ അഭിപ്രായപ്പെട്ടു. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബി.ബിജു അധ്യക്ഷനായിരുന്നു. ജൈവഗ്രാമം മുഴുവന്‍ സന്ദര്‍ശിച്ച് വിജയമാതൃക നേരിട്ടു മനസ്സിലാക്കാനും മറ്റു ബ്ലോക്കുകളില്‍ പദ്ധതി വ്യാപിപ്പിക്കാനും ലക്ഷ്യമിട്ട് സംഘടിപ്പിച്ചിട്ടുള്ള ശില്‍പ്പശാലയില്‍ സംസ്ഥാനത്തു നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട 20 ബ്ലോക്ക് പഞ്ചായത്തുകളിലെ പ്രസിഡന്‍റ്, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രതിനിധികളായി പങ്കെടുക്കുന്നു.

സംസ്ഥാനത്തെ ജില്ലാ പഞ്ചായത്തുകളിലും ഡി ഡി പി ഓഫീസുകളിലും പഞ്ചായത്ത് ഡയറക്ടറേറ്റിലെ ഡിബിറ്റി സെല്ലിലുംപുതുതായി സൃഷ്ടിച്ച സീനിയര്‍ സൂപ്രണ്ട് തസ്തികയുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും നിര്‍ണയിച്ച് ഉത്തരവ്

Posted on Wednesday, November 21, 2018

സ.ഉ(എം.എസ്) 161/2018/തസ്വഭവ Dated 07/11/2018

സംസ്ഥാനത്തെ ജില്ലാ പഞ്ചായത്തുകളിലും ഡി ഡി പി ഓഫീസുകളിലും പഞ്ചായത്ത് ഡയറക്ടറേറ്റിലെ ഡിബിറ്റി സെല്ലിലുംപുതുതായി സൃഷ്ടിച്ച സീനിയര്‍ സൂപ്രണ്ട് തസ്തികയുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും നിര്‍ണയിച്ച് ഉത്തരവ് .