തിരുവനന്തപുരം നഗരസഭ ലേല നടപടികള് ജനുവരി 30 മുതല് ഫെബ്രുവരി 2 വരെ
തിരുവനന്തപുരം നഗരസഭയുടെ അധീനതയിലുള്ള പാര്ക്കിംഗ് ഏരിയകള്, പൊതുശൗചലായങ്ങള്, ഗാന്ധിപാര്ക്ക്, കല്യാണമണ്ഡപങ്ങള്, കമ്മ്യൂണിറ്റി ഹാളുകള്, ഫലവൃക്ഷങ്ങളില് നിന്ന് ആദായം എടുക്കല്, തൈയ്ക്കാട് മിനി ശ്മശാനം എന്നിവയുടെ 2018-19 വര്ഷത്തേയ്ക്കുള്ള ലേല നടപടികള് ജനുവരി 30 മുതല് ഫെബ്രുവരി 2 വരെയുള്ള തീയതികളില് തിരുവനന്തപുരം മെയിന് ഓഫീസില് വച്ച് നടക്കും. പാര്ക്കിംഗ് ഏരിയകള്ക്കുള്ള ക്വട്ടേഷനുകള് 30.01.2018 ന് വൈകുന്നേരം 3 മണിവരെയും പൊതു ശൗചാലയങ്ങള് നടത്തുന്നതിനുള്ള അവകാശം ലഭിക്കുന്നതിനുള്ള ക്വട്ടേഷനുകളും ഗാന്ധിപാര്ക്ക് നടത്തിപ്പിനുള്ള ക്വട്ടേഷനുകള്, കല്യാണ മണ്ഡപങ്ങളും കമ്മ്യൂണിറ്റിഹാളുകളും നടത്തുന്നതിനുള്ള ക്വട്ടേഷനുകള്, വിളപ്പില്ശാല ജൈവഫാക്ടറി കോമ്പൗണ്ടില് നില്ക്കുന്ന ഫവലൃക്ഷങ്ങളില് നിന്നുള്ള ആദായം എടുക്കുന്നതിനുള്ള ക്വട്ടേഷനുകളും, തൈയ്ക്കാട് മിനി ശ്മശാനം (വിറക്) ഏറ്റെടുക്കുന്നതിനുള്ള ഫെബ്രുവരി 1 ന് വൈകുന്നേരം 3 മണിവരെയും നഗരസഭാവക സ്ഥലത്തുള്ള ഫവലൃക്ഷങ്ങളില് നിന്ന് ആദായം എടുക്കുന്നതിനുള്ള ക്വട്ടേഷനുകള് ഫെബ്രുവരി 2-ാം തീയതി വരെയും നഗരസഭയില് സ്വീകരിക്കുന്നതാണ്. ക്വട്ടേഷന് സ്വീകരിക്കുന്നതിന്റെ അവസാന തീയതിയ്ക്ക് തൊട്ടടുത്ത ദിവസം രാവിലെ 11 മണിയ്ക്ക് ക്വട്ടേഷനുകള് പരസ്യമായി തുറന്ന് പരിശോധിച്ച് ലേലം ഉറപ്പിക്കുന്നതാണ്. വിശദവിവരങ്ങള്ക്ക് നഗരസഭയിലെ റവന്യൂ (നോണ് ടാക്സ്) വിഭാഗവുമായി ബന്ധപ്പെടേണ്ടതാണ്.
- 252 views