ഫീച്ചറുകള്‍

കട്ടമുടിയെ അടിമുടി മാറ്റി കുടുംബശ്രീ

Posted on Tuesday, October 31, 2023
ഇടുക്കി ജില്ലയിലെ അടിമാലി പഞ്ചായത്തിലെ കട്ടമുടി ആദിവാസി കോളനി ഇപ്പോള് അടിമുടി മാറിക്കഴിഞ്ഞിരിക്കുന്നു. അവശ്യസാധനങ്ങള് വാങ്ങാന് ഒരു കട കണ്ടു കിട്ടാന് പത്ത് കിലോമീറ്ററിലേറെ ദൂരം സഞ്ചരിക്കേണ്ടി വരുന്ന ദുരിതാവസ്ഥയുടെ കാലം ഇന്ന് പഴങ്കഥയാക്കിയിരിക്കുന്നു ഇവിടെ കുടുംബശ്രീ, ആര്.കെ.ഐ - ഇ.ഡി.പി (റീബില്ഡ് കേരള ഇനീഷ്യേറ്റീവ് - എന്റര്പ്രണര്ഷിപ്പ് ഡെവലപ്പ്‌മെന്റ് പ്രോഗ്രാം) പദ്ധതിയിലൂടെ.
 
സംരംഭ വികസന പരിപാടിയായി ആര്.കെ.ഐ - ഇ.ഡി.പി യിലൂടെ പത്ത് സൂക്ഷ്മ സംരംഭങ്ങളാണ് ഇവിടെ കുടുംബശ്രീ ആരംഭിച്ചത്. രണ്ട് പലചരക്ക് കട, ചായക്കട, ചിക്കന് സെന്റര്, തുണിക്കട, മുട്ടക്കട, പച്ചക്കറി കട, നെയ്ത്തുല്പ്പന്നങ്ങള് ലഭിക്കുന്ന കട എന്നിവയ്‌ക്കൊപ്പം സോപ്പ് നിര്മ്മാണ യൂണിറ്റും പലഹാര നിര്മ്മാണ യൂണിറ്റും ഇപ്പോള് ഇവിടെ പ്രവര്ത്തിച്ചുവരുന്നു. രണ്ട് മാസങ്ങള് കൊണ്ട് ഈ യൂണിറ്റുകളെല്ലാം ലാഭത്തിലുമായിരിക്കുന്നു. 18 പേര്ക്ക് ഈ സംരംഭങ്ങളിലൂടെ ഉപജീവന മാര്ഗ്ഗവും ലഭിക്കുന്നു.
 
മികച്ച ഇടപെടലിലൂടെ ഈ ആദിവാസി കോളനി നിവാസികള്ക്ക് തുണയായ ഇടുക്കിയിലെ കുടുംബശ്രീ പ്രവര്ത്തകര്ക്ക് അഭിനന്ദനങ്ങള് നേരട്ടെ.
 
asas

 

Content highlight
kattamudy svep

നിളാതീരത്തൊരു നാഞ്ചില്‍ 2.0

Posted on Monday, October 30, 2023

മലപ്പുറം കുടുംബശ്രീ ജില്ലാ മിഷന് പൊന്നാനി നഗരസഭയും നബാര്ഡുമായും ചേര്ന്ന് നടത്തുന്ന നാഞ്ചില് 2.0 കാര്ഷിക പ്രദര്ശന വിജ്ഞാന വിപണനമേള ജനശ്രദ്ധയാകര്ഷിച്ച് മുന്നേറുന്നു. ഒക്ടോബര് 27ന് തുടക്കമായ മേള 31 വരെ നീളും. കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങളുടെ വിപണനം, ഭക്ഷ്യമേള എന്നിവയിലൂടെ രണ്ട് ദിനംകൊണ്ട് 3.25 ലക്ഷം രൂപയുടെ വിറ്റുവരവാണുണ്ടായത്. കാര്ഷിക യന്ത്രങ്ങളുടെ പ്രദര്ശനവും ചെറുധാന്യ പ്രദര്ശനവും പോഷകാഹാരമേളയുമെല്ലാം നാഞ്ചില് 2.0നെ വേറിട്ടതാക്കുന്നു.

കുടുംബത്തിന്റെ പൂര്ണ്ണ പോഷക ആവശ്യങ്ങള് നിറവേറ്റുന്ന ജൈവ കാര്ഷിക ഉദ്യാനങ്ങള് എല്ലാ വീടുകളിലും സജ്ജീകരിക്കുന്ന കുടുംബശ്രീയുടെ അഗ്രി ന്യൂട്രി ഗാര്ഡന് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും എസ്എംഎഎം (സബ്മിഷന് ഓണ് അഗ്രികള്ച്ചറല് മെക്കാനൈസേഷന്) പദ്ധതിയുടെ ഭാഗമായി സബ്‌സിഡി നിരക്കില് ലഭിച്ച കാര്ഷിക യന്ത്രങ്ങളുടെ വിതരണ ഉദ്ഘാടനവും പൊന്നാനി എംഎല്എ പി. നന്ദകുമാര് നാഞ്ചില് 2.0യുടെ ഭാഗമായി നിര്വഹിച്ചു.
 
കൃഷി കൂട്ടങ്ങളും കാര്ഷിക മേഖലയുടെ വികസനവും, ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാന് ചെറു ധാന്യങ്ങളിലേക്ക് - സംരംഭ സാധ്യതകള്, ഫാമിലി ഫാമിംഗ്- അഗ്രി എക്കോളജിക്കല് പ്രാക്ടീസ് എന്നീ വിഷയങ്ങളില് നാഞ്ചില് 2.0യുടെ ഭാഗമായി സെമിനാറുകളും സംഘടിപ്പിച്ചു. എല്ലാ ദിവസങ്ങളിലും കുടുംബശ്രീ അയല്ക്കൂട്ട അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറുന്നു.
Content highlight
nanchil 2.0

80ല്‍ പരം കിഴങ്ങുവര്‍ഗ്ഗങ്ങള്‍ സംരക്ഷിക്കുന്ന തിരുനെല്ലിയിലെ 'നൂറാങ്ക്' സന്ദര്‍ശിക്കാന്‍ അവസരം

Posted on Monday, October 30, 2023
വയനാട് തിരുനെല്ലിയില് കുടുംബശ്രീ മുഖേന നടത്തുന്ന ആദിവാസി പ്രത്യേക പദ്ധതിയുടെ ഭാഗമായി ഇരുമ്പുപാലം ഊരിലെ വെട്ട കുറുമ വിഭാഗത്തിലെ കുടുംബശ്രീ അംഗങ്ങളായ പത്ത് സ്ത്രീകള് ചേര്ന്ന് നടത്തുന്ന പൈതൃക കിഴങ്ങ് സംരക്ഷണ കേന്ദ്രമാണ് നൂറാങ്ക്.
 
പൊതുജനങ്ങള്ക്ക് ഈ കൃഷിയിടം സന്ദര്ശിക്കാനുള്ള അവസരം ഇപ്പോള് ഒരുക്കിയിരിക്കുകയാണ്. 2023 നവംബര് 1 മുതല് ഡിസംബര് 31 വരെ രാവിലെ 10 മുതല് വൈകുന്നേരം 5 വരെ ഇവിടെ സന്ദര്ശനം നടത്താനാകും. പ്രവേശനം പാസ് മൂലമാണ്.
കൂടുതല് വിവരങ്ങള്ക്ക്: 9895303504
 
കേരള സര്ക്കാരിന്റെ പൈതൃക വിത്ത് സംരക്ഷണ പുരസ്‌ക്കാരവും എം.എസ് സ്വാമിനാഥന് ഗവേഷണ നിലയം ഏര്പ്പെടുത്തിയ പുരസ്‌ക്കാരവും നൂറാങ്ക് സ്വന്തമാക്കിയിട്ടുണ്ട്.
 
നൂറാങ്കിനെക്കുറിച്ചുള്ള പ്രൊമോ വീഡിയോയുടെ പ്രകാശനം വയനാട് ജില്ലാ കളക്ടര് രേണു രാജ് ഐ.എ.എസ് നിര്വഹിച്ചു. ചടങ്ങില് കുടുംബശ്രീ വയനാട് ജില്ലാ മിഷന് കോ-ഓര്ഡിനേറ്റര് പി.കെ. ബാലസുബ്രഹ്‌മണ്യന്, അസിസ്റ്റന്റ് ജില്ലാ മിഷന് കോ-ഓര്ഡിനേറ്റര് റെജീന വി.കെ, തിരുനെല്ലി ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്പേഴ്‌സണ് റുഖിയ സൈനുദ്ദീന്, സി.ഡി.എസ് ചെയര്പേഴ്‌സണ് സൗമിനി. പി, ജില്ലാ പ്രോഗ്രാം മാനേജര് ജയേഷ് വി, തിരുനെല്ലി പ്രത്യേക പദ്ധതി കോ-ഓര്ഡിനേറ്റര് സായി കൃഷ്ണന്, ഫിറോസ് ബാബു, അനിമേറ്റര് സത്യഭാമ, നൂറാങ്ക് അംഗങ്ങളായ ലക്ഷ്മി, ശാരദ, തുടങ്ങിയവര് പങ്കെടുത്തു.
 
 
Content highlight
noorngu

ഡിജി കേരളം : 'തിരികെ സ്‌കൂളില്‍' എത്തിയ അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് തകര്‍പ്പന്‍ ഡിജിറ്റല്‍ സാക്ഷരതാ ക്ലാസ്സുകള്‍ നല്‍കി ബാലസഭാ കൂട്ടുകാര്‍

Posted on Tuesday, October 10, 2023

കുടുംബശ്രീ സംഘടനാശാക്തീകരണ പരിപാടിയായ 'തിരികെ സ്‌കൂളില്‍' കാമ്പയിന്റെ ഭാഗമായി ഒക്ടോബര്‍ എട്ടിന് സ്‌കൂളുകളിലെത്തിയ അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് ഡിജിറ്റല്‍ സാക്ഷരതാ ബോധവത്ക്കരണം നടത്തി കൈയടി നേടിയിരിക്കുകയാണ് കുടുംബശ്രീ ബാലസഭാംഗങ്ങള്‍. മൊബൈല്‍ ഫോണ്‍ എങ്ങനെ ഉപയോഗിക്കാം എന്ന് തുടങ്ങി വിവിധ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യല്‍, വാട്‌സ്ആപ്പ് സന്ദേശം അയയ്ക്കല്‍, യൂട്യൂബ് സബ്‌സ്‌ക്രിപ്ഷന്‍ എന്ന് വേണ്ട ഡിജിറ്റല്‍ ലോകത്തില്‍ തങ്ങള്‍ക്ക് അറിയാവുന്ന എല്ലാവിധത്തിലുമുള്ള തന്ത്രങ്ങള്‍ അമ്മമാര്‍ക്ക് പകര്‍ന്ന് നല്‍കുകയയിരുന്നു കുട്ടിക്കൂട്ടം.

 കേരളത്തെ രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമാക്കാന്‍ ലക്ഷ്യമിട്ട സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന 'ഡിജി കേരളം' പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം ബാലസഭാംഗങ്ങള്‍ എട്ടാം തീയതി വിവിധ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് 'തിരികെ സ്‌കൂളില്‍' കാമ്പയിന്റെ ഭാഗമായി അയല്‍ക്കൂട്ട അംഗങ്ങള്‍ക്കായി ക്ലാസ്സുകള്‍ നടത്തുന്ന സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള പ്രത്യേക ബോധവത്കരണ പരിപാടികള്‍ നടത്തിയത്.

  അഞ്ചിനും 18നും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ കൂട്ടായ്മയായ ബാലസഭയില്‍ സംസ്ഥാനത്ത് 31,612 യൂണിറ്റുകളിലായി 4,59,151 അംഗങ്ങളുണ്ട്. കുടുംബശ്രീ എ.ഡി.എസ് (ഏരിയ ഡെവലപ്പ്മെന്റ് സൊസൈറ്റി) അംഗത്തിന്റെ നേതൃത്വത്തില്‍ വാര്‍ഡ്തലത്തില്‍ ബാലസഭാംഗങ്ങള്‍ ഗൃഹസന്ദര്‍ശനം, ലഘുലേഖ വിതരണം തുടങ്ങിയവയും നടത്തി.

  സമൂഹത്തിലെ എല്ലാ തുറയിലുമുള്ള ജനങ്ങള്‍ക്കും അടിസ്ഥാന ഡിജിറ്റല്‍ സാക്ഷരത ലഭ്യമാക്കി ഡിജിറ്റല്‍ വേര്‍തിരിവില്ലാത്ത സമൂഹത്തെ സൃഷ്ടിക്കാനാണ് ഡിജി കേരളം കാമ്പയിന്‍ ലക്ഷ്യമിടുന്നത്. വിവരസാങ്കേതിക വിദ്യയുടെ ഗുണങ്ങള്‍ എല്ലാവരിലേക്കും ഫലപ്രദമായി വ്യാപിപ്പിച്ച് അവരുടെ ശാക്തീകരണം ഉറപ്പാക്കാനും സര്‍ക്കാര്‍ സേവനങ്ങള്‍ എളുപ്പത്തില്‍ അര്‍ഹരായവരില്‍ എത്തിക്കാനും വികസന പദ്ധതികളില്‍ പങ്കാളികളാക്കാനും പദ്ധതി വിഭാവന ചെയ്യുന്നു. ഡിജി കേരളം പദ്ധതിയുടെ ഭാഗമായി ഡിജിറ്റല്‍ സാക്ഷരത നേടാന്‍ എല്ലാ കുടുംബശ്രീ അംഗങ്ങളെയും ബോധവത്ക്കരിക്കാനുള്ള വിപുലമായ പ്രവര്‍ത്തങ്ങളുടെ ആദ്യപടിയാണ് ബാലസഭാംഗങ്ങളുടെ കാമ്പയിന്‍.

 

Content highlight
Kudumbashree conducts Digital literacy Awareness Campaign among NHG members through Balasabha membersml

പഞ്ചായത്ത് കുടുംബശ്രീ സംയോജനം- മികച്ച മാതൃകയായി അരിമ്പുര്

Posted on Tuesday, October 10, 2023
കുടുംബശ്രീ പ്രവര്ത്തനങ്ങള്ക്ക് എല്ലാവിധ പിന്തുണയുമേകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്ക്ക് മാതൃകയാണ് തൃശ്ശൂര് ജില്ലയിലെ അരിമ്പുര് ഗ്രാമപഞ്ചായത്ത്. 11 ലക്ഷം രൂപയ്ക്ക് കുടുംബശ്രീ സി.ഡി.എസ് ഓഫീസ് നവീകരിച്ച് നല്കിയതിന് പിന്നാലെ കുടുംബശ്രീ അംഗങ്ങള്ക്ക് വനിതാ ക്യാന്റീനും ടോയ്‌ലറ്റ് ബ്ലോക്കും തായാറാക്കി നല്കിയിരിക്കുകയാണ് ഇപ്പോള് പഞ്ചായത്ത്.
 
വനിതാ കാന്റീന്, ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവയുടെ ഉദ്ഘാടനം ഞായറാഴ്ച (ഒക്ടോബര് 8) സംഘടിപ്പിച്ച ചടങ്ങില് ബഹുമാനപെട്ട റവന്യൂ വകുപ്പ് മന്ത്രി ശ്രീ. കെ. രാജന് നിര്വഹിച്ചു. 27 ലക്ഷം രൂപയോളമാണ് വനിതാ ക്യാന്റീന് നവീകരണത്തിന് പഞ്ചായത്ത് ചെലവഴിച്ചത്. 70 പേര്ക്ക് ഇരിക്കാവുന്ന സൗകര്യത്തോട് കൂടിയ ക്യാന്റീനില് ആധുനിക കിച്ചണ് ഉപകരണങ്ങളും വാങ്ങി നല്കിയിട്ടുണ്ട്. ജനകീയ ഹോട്ടലായാകും ക്യാന്റീന് പ്രവര്ത്തിക്കുക.
 
കുടുംബശ്രീ 'വനിതാ' സൂക്ഷ്മ സംരംഭ യൂണിറ്റാണ് ക്യാന്റീന് പ്രവര്ത്തിപ്പിക്കുക. സുമ ജോസഫ്, വിജി, സിജി എന്നിവരാണ് ഈ യൂണിറ്റിലെ അംഗങ്ങള്. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരന് അധ്യക്ഷനായ ഉദ്ഘാടന ചടങ്ങില് അരിമ്പുര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാര് സ്വാഗതം പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്ഡിനേറ്റര് ഡോ. കവിത, അരിമ്പുര്, താന്ന്യം, മണലൂര് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള് എന്നിവര് പങ്കെടുത്തു. അരിമ്പുര് പഞ്ചായത്ത് സെക്രട്ടറി റെനി പോള് നന്ദി പറഞ്ഞു
Content highlight
arimbur panchayath sets a model for LSGI-kudumbashree convergence

തദ്ദേശീയ വിദ്യാർത്ഥികൾ ചിത്രം വരച്ചു, ടാലൻ്റ് ലോക റെക്കോഡ് നേട്ടം കൊയ്ത് കുടുംബശ്രീ

Posted on Tuesday, October 10, 2023
തദ്ദേശീയരായ വിദ്യാർത്ഥികൾ തയാറാക്കിയ ഏറ്റവും വലിയ ക്യാൻവാസ് ചിത്രം എന്ന ലോക റെക്കോർഡ് അട്ടപ്പാടി ബ്ലോക്കിലെ ട്രൈബൽ വിദ്യാർത്ഥികൾ സ്വന്തമാക്കി. 186 വിദ്യാർത്ഥികൾ ചേർന്ന് 720 അടി നീളത്തിലുള്ള ക്യാൻവാസിലാണ് രണ്ടേകാൽ മണിക്കൂർ കൊണ്ട് ചിത്രം വരച്ചത്.
 
മഹാരാഷ്ട്ര ആസ്ഥാനമായുള്ള ടാലൻ്റ് റെക്കോർഡ് ബുക്കിൻ്റെ ലോക റെക്കോഡാണ് ലഭിച്ചത്. ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിനൊപ്പം ചേർന്ന് കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയാണ് ഈ പ്രവർത്തനം ഏറ്റെടുത്തു നടത്തിയത്.
 
അഗളി ഇ.എം.എസ് ടൗൺ ഹാളിൽ ഇന്ന് ഉച്ച കഴിഞ്ഞ് 1.45 ന് ആരംഭിച്ച പെയിന്റിംഗ് വൈകീട്ട് 4 മണിയോട് കൂടി സമാപിച്ചു. പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും കുടുംബശ്രീ ഗവേണിംഗ് ബോഡി അംഗവുമായ മരുതി മുരുകൻ ഉദ്ഘാടനം ചെയ്തു. അട്ടപ്പാടി നോഡൽ ഓഫീസറും ഒറ്റപ്പാലം സബ് കളക്ടറുമാ ധർമലശ്രീ ഐ.എ.എസ് മുഖ്യാഥിതി ആയി.
ടാലൻ്റ് റെക്കോർഡ് ബുക്ക് പ്രതിനിധി ഗിന്നസ് സത്താർ ആദൂറിൽ നിന്നും വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റും മെഡലും പഞ്ചായത്ത്, കുടുംബശ്രീ പ്രതിനിധികൾ ചേർന്ന് ഏറ്റുവാങ്ങി.
 
world record
Content highlight
world record for kudumbashree

ടെക്കികള്‍ക്കിടയില്‍ ഹിറ്റായി തിരുവനന്തപുരത്തിന്റെ 'ഇതള്‍' പ്രൊഡക്ട് ഫെയര്

Posted on Friday, October 6, 2023
കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷന് കീഴിലുള്ള ബഡ്‌സ് സ്ഥാപനങ്ങളിലെ പരിശീലനാര്ത്ഥികളും അവരുടെ രക്ഷിതാക്കളും തയാറാക്കുന്ന നോട്ട്ബുക്കും പേനയും ഫയല് ഫോള്ഡറും ഉള്പ്പെടെയുള്ള ഉത്പന്നങ്ങള്ക്ക് വിപണനാവസരമൊരുക്കിയ 'ഇതള് ട്രേഡ് ഫെയറിന്' മികച്ച സ്വീകാര്യത. ജില്ലയിലെ ബഡ്‌സ് സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാരും രക്ഷിതാക്കളും തയാറാക്കുന്ന ഉത്പന്നങ്ങള് 2022 മുതലാണ് 'ഇതള്' ബ്രാന്ഡില് പുറത്തിറക്കി തുടങ്ങിയത്.
 
കിന്ഫ്രാ പാര്ക്കില് ടാറ്റ എല്ക്‌സിയില് സംഘടിപ്പിച്ച ഫെസ്റ്റിലൂടെ 8100 രൂപയുടെ വിറ്റുവരവാണ് ആകെയുണ്ടായത്. 14 ബഡ്‌സ് സ്ഥാപനങ്ങളില് നിന്നുള്ള ഉത്പന്നങ്ങള് വിപണനത്തിന് എത്തിച്ചിരുന്നു.
Content highlight
Ithal product fair

മഴ രസംകൊല്ലിയായെങ്കിലും ഗ്രീന്‍ഫീല്‍ഡില്‍ സാന്നിധ്യമറിയിച്ച് കുടുംബശ്രീ

Posted on Friday, October 6, 2023
ഇന്ത്യ ആതിഥ്യമരുളുന്ന ഏകദിന ലോകകപ്പ് ക്രിക്കറ്റ് ടൂര്ണമെന്റിന്റെ തിരുവനന്തപുരം ഗ്രീന്ഫീല്ഡ് സ്റ്റേഡിയത്തിലെ സന്നാഹ മത്സരങ്ങളിലെല്ലാം വില്ലനായെത്തിയ മഴ കാണികളെ നിരാശരാക്കിയെങ്കിലും ഭക്ഷണകാര്യത്തില് അവരുടെ മനസ്സ് നിറച്ചു കുടുംബശ്രീ.
 
ഗ്രീന് ഫീല്ഡില് സംഘടിപ്പിക്കപ്പെട്ട ക്രിക്കറ്റ് സന്നാഹ മത്സരങ്ങളില് അഞ്ച് കുടുംബശ്രീ യൂണിറ്റുകള് ചേര്ന്ന് കാണികള്ക്ക് ഭക്ഷണമൊരുക്കി നല്കി 1,95,210 രൂപ വരുമാനവും നേടി. കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷന്റെ നേതൃത്വത്തില് പ്രത്യാശ, ശ്രീശൈലം, സാംജീസ്, കഫേ ശ്രീ, ശ്രുതി എന്നീ കുടുംബശ്രീ യൂണിറ്റുകളാണ് കാണികള്ക്കായി ഭക്ഷണമൊരുക്കിയത്.
 
ന്യൂസിലന്ഡ് - ദക്ഷിണാഫ്രിക്ക മത്സരത്തില് നിന്നും 23,000 രൂപയും മഴകാരണം ഉപേക്ഷിച്ച ഇന്ത്യ - നെതര്ലന്ഡ് മത്സരത്തിൽ നിന്ന് 1,72,210 രൂപയുമാണ് വരുമാനം നേടിയത്.
Content highlight
Kudumbashree makes cricket fans happy with food despite the rain at Greenfield Stadium

സമഗ്ര - ഭിന്നശേഷി വിഭാഗത്തിനായി പ്രത്യേക തൊഴില്‍ പദ്ധതിക്ക് തുടക്കം

Posted on Monday, September 18, 2023
കേരള നോളജ് എക്കോണമി മിഷന് ഭിന്നശേഷി വിഭാഗത്തിനായി പ്രത്യേകമായി നടപ്പിലാക്കുന്ന തൊഴില് പദ്ധതി 'സമഗ്ര'യ്ക്ക് തുടക്കം. തിരുവനന്തപുരം കൈമനം ഗവണ്മെന്റ് വനിതാ പോളിടെക്‌നിക്ക് കോളേജില് ഇന്നലെ (സെപ്റ്റംബര് 15) സംഘടിപ്പിച്ച ചടങ്ങില് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പുമന്ത്രി ഡോ. ആര്. ബിന്ദു പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്വഹിച്ചു.
 
വൈജ്ഞാനിക തൊഴില് മേഖലയില് ഭിന്നശേഷി സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ നോളെജ് ഇക്കോണമി മിഷന് സാമൂഹ്യനീതി വകുപ്പുമായി ചേര്ന്നുകൊണ്ട് നടപ്പാക്കുന്ന പദ്ധതിയാണ് സമഗ്ര. ഭിന്നശേഷി സമൂഹത്തിന്റെ ഉന്നമനവും തൊഴില് സാധ്യതകളുടെ പരിഗണനകളും പരിശോധിച്ച് നൈപുണ്യ പരിശീലനത്തിലൂടെ തൊഴില് ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
വൈജ്ഞാനിക തൊഴിലില് തല്പ്പരരായ, പ്ലസ്ടു വോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ളവരെ കണ്ടെത്തി അഭിരുചിക്കും താല്പ്പര്യത്തിനും യോഗ്യതയ്ക്കും അനുയോജ്യമായ തൊഴിലവസരം ലഭ്യമാക്കുകയാണ് നോളെജ് മിഷന് ചെയ്യുന്നത്. പദ്ധതി ഫീൽഡ് തലത്തിൽ നടപ്പിലാക്കുന്നത് കുടുംബശ്രീ മിഷൻ ആണ് .
 
നൈപുണീ പരിശീലനം, കരിയര് കൗണ്സിലിങ്, വ്യക്തിത്വ വികസന പരിശിലീനം, ഇംഗ്ലീഷ് സ്‌കോര് ടെസ്റ്റ് , റോബോട്ടിക് ഇന്റര്വ്യൂ എന്നിവ ഉള്പ്പെടുന്നതാണ് മിഷന് ലഭ്യമാക്കുന്ന സേവനങ്ങള്. ഡിജിറ്റല് വര്ക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം (DWMS) വെബ്‌സൈറ്റില് രജിസ്റ്റര് ചെയ്യുന്ന തൊഴിലന്വേഷകരില് മിഷന് നല്കുന്ന പരിശീലനം പൂര്ത്തിയാക്കുന്നവര്ക്ക് പ്രത്യേക തൊഴില് മേളകളിലൂടെ തൊഴില് ഉറപ്പാക്കുന്നു.
 
ചടങ്ങില് നോളെജ് ഇക്കോണമി മിഷന് ഡയറക്ടര് ഡോ. പി.എസ്. ശ്രീകല, കെ - ഡിസ്‌ക് മെമ്പര് സെക്രട്ടറി ഡോ. പി.വി. ഉണ്ണികൃഷ്ണന്, വികലാംഗക്ഷേമ കോര്പ്പറേഷന് ചെയര്പേഴ്‌സണ് അഡ്വ. ജയ ഡാളി എം.വി, കെ.കെ.ഇ.എം സ്റ്റേറ്റ് പ്രോഗ്രാം മാനേജര് ഡോ. സി. മധുസൂദനന്, ഗവൺമെൻ്റ് വനിതാ പൊളിടെക്‌നിക് പ്രിന്സിപ്പാള് ബീന. എസ് എന്നിവര് പങ്കെടുത്തു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഭിന്നശേഷിക്കാരായ ഉദ്യോഗാര്ഥികള്ക്ക് വേണ്ടി സംഘടിപ്പിച്ച പ്രത്യേക തൊഴില്മേളയില് 98 പേര് അഭിമുഖങ്ങളില് പങ്കെടുക്കുകയും 65 പേര് ചുരുക്കപ്പട്ടികയില് ഇടം നേടുകയും ചെയ്തു
 
Content highlight
samagra- special employement scheme for persons with disabilities launch

പ്രതീക്ഷാനിര്‍ഭരമായ ജീവിതത്തിന്റെ രുചി - ഇത് ആലപ്പുഴയുടെ 'ഹോപ് ഫിയസ്റ്റ'

Posted on Saturday, September 16, 2023
കുടുംബശ്രീ ആലപ്പുഴ ജില്ലാ മിഷന്റെ നേതൃത്വത്തില് ബഡ്‌സ് സ്ഥാപനങ്ങളിലെ പരിശീലനാര്ത്ഥികള്ക്കുള്പ്പെടെയുള്ള ഭിന്നശേഷിക്കാര്ക്കായി പാചക മത്സരം സംഘടിപ്പിച്ചു. സംസ്ഥാനത്ത് ഇതാദ്യമായാണ് ഭിന്നശേഷിക്കാര്ക്കു വേണ്ടി ഇത്തരത്തിലൊരു മത്സരം സംഘടിപ്പിക്കുന്നത്.
 
കറുമുറെ (വിവിധയിനം സ്‌നാക്കുകള്) ചില് ടൈം (ലഘു പാനീയങ്ങള്) ഇരട്ടി മധുരം ( പായസം) ഹെല്ത്ത് മുഖ്യം ബിഗിലെ (വിവിധ സാലഡുകള്) എന്നിങ്ങനെ നാല് റൗണ്ടുകളിലായി ഈ മാസം 12ന് ആലപ്പുഴയില് സംഘടിപ്പിച്ച പാചക മത്സരത്തില് 13 ഭിന്നശേഷിക്കാരും അവരുടെ കുടുംബാംഗങ്ങളും ഭാഗമായി.
 
മത്സരത്തിന്റെ ഉദ്ഘാടകയായ ജില്ലാ കളക്ടര് ഹരിത വി. കുമാര് സമ്മാനദാനവും നിര്വഹിച്ചു. എ.എം. ആരിഫ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ.ജി. രാജേശ്വരി എന്നിവര് പാചക മത്സരം നേരിട്ട് കാണാനെത്തുകയും വിവിധ വിഭവങ്ങള് രുചിക്കുകയും ചെയ്തു. പാചക മത്സരത്തിന് കുടുംബശ്രീ ആലപ്പുഴ ജില്ലാ മിഷന് ഉദ്യോഗസ്ഥര് നേതൃത്വം നല്കി.
Content highlight
alappuazha conducts hope fiesta cookery competition for differently abled