വരള്‍ച്ച തടയാന്‍ ജി ഐ എസ് അധിഷ്ഠിത സാങ്കേതിക വിദ്യയുടെ ഉപയോഗം

Posted on Monday, April 23, 2018

Seminar-GIS1

ജി ഐ എസ് അധിഷ്ഠിത സാങ്കേതിക വിദ്യയുടെ ഉപയോഗപ്പെടുത്തി വരള്‍ച്ചയെ പ്രതിരോധിക്കാനും ജല ലഭ്യത ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ ഇതു സംബന്ധിച്ച് കര്‍മ്മ തയ്യാറാക്കുന്നതിനായി സംസ്ഥാന ഐ ടി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകള്‍ ചേര്‍ന്ന് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഏകദിന ശില്പശാലയില്‍ തീരുമാനിച്ചു. കാലാകാലങ്ങളില്‍ കേരളം നേരിടുന്ന വരള്‍ച്ചാ പ്രശ്നം ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (ജി ഐ എസ് ) ഉപയോഗിച്ച് എങ്ങനെ ലഘൂകരിക്കാമെന്നും ഭൂജല ലഭ്യതാ കുറവ് എങ്ങനെ തരണം ചെയ്യമെന്നുമാണ് പരിശോധിക്കുന്നത്. ഇതിനായി ഉപഗ്രഹ ഛായാചിത്രം , ഭൗമവിവര വ്യവസ്ഥ ,ഡ്രോണ്‍ തുടങ്ങിയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് പരിഗണിക്കും.ഭാവിയിലെ ജല ഉപയോഗം നിയന്ത്രിക്കുന്നതിന് വേണ്ടി കിണര്‍ . കുഴല്‍ കിണര്‍ എന്നിവയുടെ നിര്‍മ്മാണ അനുമതിക്ക് ഏകീകൃത ഭൗമവിവര വ്യവസ്ഥ എല്ലാ വകുപ്പുകളിലും ലഭ്യമാക്കും. നിലവില്‍ 1:50000 തോതില്‍ കേരളാ ജിയോ പോര്‍ട്ടലില്‍ കേരളത്തിന്റെ സംയോജിത ഭൗമവിവര വ്യവസ്ഥ ലഭ്യമാക്കിയിട്ടുണ്ട്. സംസ്ഥാന ഐ ടി മിഷന് കീഴിലുള്ള സ്റ്റേറ്റ് സ്പെഷ്യല്‍ ഡാറ്റാ ഇന്ഫ്രാ സ്ട്രെക്ച്ചറിന്റെ നേതൃത്വത്തില്‍ കേരളാ ഭൂവിനിയോഗ ബോര്‍ഡ് , കേരള റിമോര്‍ട്ട് സെന്‍സിംഗ് ആന്‍ഡ്‌ എന്‍വയോണ്‍മെന്റ് സെന്റര് , ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ , വനം വകുപ്പ് , പൊതുമരാമത്ത് വകുപ്പ് , കൃഷി വകുപ്പ് , ജല വിഭവ വകുപ്പ്, ഹരിത കേരള മിഷന്‍,മൈനിംഗ് ആന്‍ഡ്‌ ജിയോളജി വകുപ്പ്, സെന്റര് ഫോര്‍ വാട്ടര്‍ റിസോള്‍സ് മാനെജ്മെന്റ്, ഐഐഐ ടിഎംകെ എന്നിവരുടെ സഹായത്തോടുകൂടിയുമാണ്‌ സംയോജിത വിവര വ്യൂഹം പൂര്‍ത്തീകരിക്കുന്നത്.