സംയുക്ത പദ്ധതികള്‍ക്ക് മുന്‍ഗണന നല്കി കാസറഗോഡ് ജില്ലാ പഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതികള്‍:
ജില്ലാ പഞ്ചായത്തിന് 2018-19 വാര്‍ഷിക പദ്ധതിക്ക് സംസ്ഥാന ബജറ്റ് വിഹിതമായി വികസന ഫണ്ടായി ജനറല്‍ വിഭാഗത്തില്‍ 35.81 കോടി രൂപയും മെയിന്റനന്‍സ് ഫണ്ടായി റോഡ്, റോഡിതരം എന്നിയിനങ്ങള്ക്കായി 39.99 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. മൊത്തം 86 പദ്ധതികളാണ് വികസന സെമിനാറിന് മുന്നോടിയായി അവതരിപ്പിക്കപ്പെട്ടത്. ജില്ലാ പഞ്ചായത്ത് റോഡുകള്‍ അഭിവൃദ്ധിപ്പെടുത്തല്‍(മെക്കാഡം ടാറിംഗ് ഉള്‍പ്പെടെ)-24 കോടി രൂപ, ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം 10.14 കോടി രൂപ, ലൈഫ് മിഷന് ഭവനപദ്ധതി(ജനറല്‍), ബദിയടുക്കയില്‍ 3.5 ഏക്കറില്‍ നാടന്‍ക്കോഴി ഫാം, ജലസുരക്ഷയ്ക്കായി കിണര്‍ റീച്ചാര്‍ജിംഗ്, ജലജീവനം പദ്ധതിക്കായി കാസര്‍കോട്, കാറഡുക്ക, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തുകള്‍ക്കായി 50 ലക്ഷത്തിന്റെ പദ്ധതി, കാന്‍സര്‍ നിര്‍മാര്‍ജ്ജന പദ്ധതി അതിജീവനം, ഭിന്നലിംഗക്കാര്‍ക്കായി സ്വയംസഹായഗ്രൂപ്പ് രൂപികരിക്കല്(മിത്ര), ജില്ലാ വൈകല്യ സൗഹൃദ പദ്ധതി, ശിശുപ്രിയ അംഗന്‍വാടി കെട്ടിടനിര്‍മ്മാണം, സ്ത്രീ യാത്രികര്‍ക്ക് പ്രധാന നഗരവത്ക്കൃത കേന്ദ്രങ്ങളില്‍ മുലയൂട്ടല്‍, സ്ത്രീസൗഹൃദ ശൗചാലയങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളോടുകൂടിയ ഷീ ലോഞ്ച്, പുതിയതായി ബഡ്സ് സ്കൂള്‍ ആരംഭിക്കല്‍/അടിസ്ഥാന സൗകര്യമൊരുക്കല്‍, ബാല സൗഹൃദം, ജെന്റര്‍ റിസോഴ്സ് സെന്റര്‍, ആധുനിക ശ്മശാന, വിഹിതം നല്കല്, സീറോ വേസ്റ്റ്(മാസ്റ്റ്ര് പ്ലാന്‍ ഉള്‍പ്പെടെ)38 ഗ്രാമപഞ്ചായത്തുകള്‍ക്ക് വിഹിതം നല്കല്, സ്കൂളുകളില്‍ ക്ലാസ് റൂം ആധുനികവത്ക്കരിക്കല്, വിദ്യാര്‍ഥികളുടെ കായിക മികവിനുള്ള പദ്ധതി, കളിസ്ഥലം വിഹിതം കൈമാറല്‍, ലഹരി വിരുദ്ധ ബോധവത്ക്കരണം, ചെറുകിട ജലവൈദ്യുത പദ്ധതി(ബഹുവര്‍ഷം), പട്ടികജാതി കോളനികളില്‍ കുടിവെള്ള പദ്ധതി, വിദേശത്ത് പോകുന്ന പട്ടികവര്‍ഗ യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന് ധനസഹായം, കൊറഗ വിഭാഗക്കാരുടെ ഉന്നമനത്തിനായി പോഷകാഹാരം തുടങ്ങിയവയാണ് പ്രധാന പദ്ധതികള്‍
- 189 views