news

Flood relief-ReBuild Kerala App for Data Collection

Posted on Wednesday, September 5, 2018

പ്രളയനാശനഷ്ടം: വിവരശേഖരണത്തിന് 'റീബില്‍ഡ് കേരള' ആപ്പ്

പ്രളയദുരന്തവുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങളുടെ ഡിജിറ്റല്‍ വിവരശേഖരണത്തിന് 'റീബില്‍ഡ് കേരള' മൊബൈല്‍ ആപ്പ് .ഐ.ടി മിഷന്‍ രൂപകല്‍പന ചെയ്ത ആപ്പ് വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കും ഭാഗികമായി തകര്‍ന്നവര്‍ക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് തയാറാക്കിയിരിക്കുന്നത്.സാങ്കേതിക വൈദഗ്ധ്യമുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനും തങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്ന മേഖല രേഖപ്പെടുത്താനും www.volunteers.rebuild.kerala.gov.in എന്ന പോര്‍ട്ടലില്‍ സൗകര്യമുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്ന വോളണ്ടിയര്‍മാരെ ബന്ധപ്പെട്ട ഇടങ്ങളില്‍ വിന്യസിക്കാനാകും. ഇവര്‍ക്ക് മാത്രമേ നാശനഷ്ടം സംബന്ധിച്ച വിവരങ്ങള്‍ ആപ്പില്‍ അപ്‌ലോഡ് ചെയ്യാന്‍ കഴിയൂ. വീടുകള്‍ പൂര്‍ണമായും നഷ്ടപ്പെട്ടവര്‍, വീടും പുരയിടവും നഷ്ടമായവര്‍, വീട് ഭാഗികമായി കേടുപാടുണ്ടായവര്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി വിവരങ്ങള്‍ രേഖപ്പെടുത്താനാകും. ഒപ്പം, ഗുണഭോക്താവിനെ എളുപ്പം കണ്ടെത്താവുന്ന രീതിയില്‍ ജിയോ ടാഗിംഗിലൂടെ സ്ഥലത്തിന്റെ ലൊക്കേഷനും ഫോട്ടോയും അപ്‌ലോഡ് ചെയ്യാം. ഭാഗികമായി തകര്‍ന്ന വീടുകളെ 15 ശതമാനം നഷ്ടം നേരിട്ടവര്‍, 16-30 ശതമാനം, 31-50 ശതമാനം, 51-75 ശതമാനം എന്നിങ്ങനെ വേര്‍തിരിച്ചിട്ടുണ്ട്.75 ശതമാനത്തില്‍ കൂടുതലുള്ള നഷ്ടത്തെ പൂര്‍ണ നഷ്ടമായി കണക്കാക്കും. തദ്ദേശ സ്ഥാപനങ്ങളുടെ ലെയ്‌സണ്‍ ഓഫീസര്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കും. നിര്‍മാണ പ്രവൃത്തിയുടെ പുരോഗതി വിലയിരുത്താനും ആപ്പിലൂടെ കഴിയും. ഗൂഗില്‍ പ്ലേ സ്‌റ്റോറില്‍ 'റീബില്‍ഡ് കേരള ഐ.ടി മിഷന്‍' എന്ന് തിരഞ്ഞാല്‍ ആപ്പ് ലഭിക്കും

 

 

source:prd.

Flood News-Government Celebrations or festivals banned for one year

Posted on Tuesday, September 4, 2018

G.O.(MS) 195/2018/പൊഭവ Dated 04/09/2018

സംസ്ഥാനത്തെ പ്രളയക്കെടുതി പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലുള്ള ഉത്സവ ആഘോഷ പരിപാടികള്‍ ഒരു വര്‍ഷത്തേക്ക് ഒഴിവാക്കി കൊണ്ട് ഉത്തരവ്

construction works in eco sensitive zones after flood-circular

Posted on Monday, September 3, 2018

സര്‍ക്കുലര്‍ ഡിബി1/521/2018/തസ്വഭവ Dated 30/08/2018
പരിസ്ഥിതി ലോലപ്രദേശങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് സംബന്ധിച്ച സര്‍ക്കുലര്‍

Flood-Non bio waste management -more agencies -proceedings of Suchitwa mission director-27.08.2018

Posted on Monday, August 27, 2018

ശുചിത്വ മിഷൻ-  അജൈവ മാലിന്യങ്ങൾ  നീക്കം ചെയ്യുന്നതിന് കൂടുതൽ സംഘടനകളും സ്ഥാപനങ്ങളും  -ഉത്തരവ്-27.08.2018

Alappuzha-Kuttanad Flood Relief Activities-Deputed Officials -Proceedings of Chief engineer

Posted on Monday, August 27, 2018

ആലപ്പുഴ കുട്ടനാട് മേഖലയിലെ  ദുരിതാശ്വാസ  പ്രവർത്തനങ്ങൾ  ഏകോപിപ്പിക്കുന്നതിനും ,നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും  ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി ഉത്തരവ് -   ചീഫ് എഞ്ചിനീയറുടെ നടപടിക്രമം 

flood-cleaning activities-emergency message to all local bodies-26.08.2018

Posted on Sunday, August 26, 2018

ശുചീകരണ പ്രവർത്തനം -അടിയന്തിര സന്ദേശം  (26.08.2018 ലെ മുഖ്യ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലെ  തീരുമാനം )

1.അജൈവ മാലിന്യങ്ങൾ  സൂക്ഷിക്കുന്നതിലേക്ക്  ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും  ഉചിതമായ സ്ഥലം കണ്ടെത്തി 27.08.2018  തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്കുള്ളിൽ  സർക്കാരിനെ അറിയിക്കണമെന്ന്  നിർദേശിക്കുന്നു 

2.അജൈവ മാലിന്യങ്ങൾ  സംസ്കരിക്കുന്നതിനു  ക്‌ളീൻ കേരള കമ്പനിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും  ആവശ്യമുള്ള  പക്ഷം  മറ്റുസ്ഥാപനങ്ങളെ കൂടെ ഉൾപ്പെടുത്തുന്നതിനു നടപടികൾ സ്വീകരിച്ച്  സർക്കാരിനെ  അറിയിക്കണമെന്ന്  നിർദേശിക്കുന്നു