news

LSGD Opening doors to Engineering colleges (Higher Education Department) to Associate with Projects of LSGIs

Posted on Saturday, May 25, 2019

Opportunity for Collaboration Between Engineering Colleges & LSGIs

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികളിലെ ഏകദേശം 64% വും സാങ്കേതിക പദ്ധതികളാണ്. 2018-19 വര്‍ഷത്തില്‍ കേരളത്തിലെ 1200 തദ്ദേശ ഭരണ സ്ഥാപങ്ങളില്‍ നിന്നായി 1.6 ലക്ഷം പദ്ധതികളാണ് ഈ ഗണത്തില്‍പ്പെടുന്നത്. 3570 കോടി രൂപയുടെ പദ്ധതികളാണ് സംസ്ഥാന ബജറ്റില്‍ നിന്ന് നടപ്പിലാക്കിയിരിക്കുന്നത്.

തദ്ദേശ സ്വയം ഭരണ വകുപ്പ് ഉന്നത വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് എഞ്ചിനീയറിംഗ് കോളേജുകള്‍ക്ക് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ നടപ്പിലാക്കുന്ന എഞ്ചിനീയറിംഗ് പ്രൊജക്റ്റുകളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്നു. ഇൻ്റേൺഷിപ്പ്, പ്രോജക്ട് വർക്ക്, കൺസൾട്ടൻസി, എഞ്ചിനീയറിംഗ് സ്റ്റാർട്ടപ്പ് എന്നീ രീതികളിൽ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് പദ്ധതികളിൽ യുവ എഞ്ചിനീയർമാരുടേയും അധ്യാപകരുടേയും വൈദഗ്ധ്യം ഉപയോഗിക്കാവുന്നതാണ്.  മാത്രവുമല്ല യുവ എഞ്ചിനീയർമാർക്ക് തദ്ദേശഭരണവകുപ്പ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ 4500 ഓളം വരുന്ന എഞ്ചിനീയർമാരുടേയും അതിലുള്ള 130 ഓളം എംടെക് എഞ്ചിനീയർമാരുടേയും അനുഭവസമ്പത്തും സ്വായത്തമാക്കാനുമുള്ള അവസരവുമാണിത്. ഇതിലൂടെ പല നൂതന പദ്ധതികള്‍ ആവിഷ്കരിക്കുകയും പദ്ധതികളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും ലക്ഷ്യമിടുന്നു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വകുപ്പ് മന്ത്രി ഡോ: കെ. ടി. ജലീല്‍, തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി. കെ. ജോസ് ഐ.എ.എസ്, ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ: ഉഷ ടൈറ്റസ് ഐ.എ.എസ്, അസാപ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ: അദീല അബ്ദുള്ള ഐ.എ.എസ്, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ: ചിത്ര എസ് ഐ.എ.എസ്, കേരളത്തിലെ സാങ്കേതിക സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍, തദ്ദേശ ഭരണ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗം ചീഫ് എഞ്ചിനീയര്‍ സജി കുമാര്‍, കില ഡയറക്ടര്‍ ഡോ: ജോയ് ഇളമണ്‍, തദ്ദേശ സ്വയം വകുപ്പിന് കീഴിലുള്ള വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

LIFE-Inviting Applications for Project Manager and District Coordinator on Deputation basis

Posted on Monday, May 20, 2019

തസ്തിക : പ്രോഗ്രാം മാനേജര്‍ (അഡ്മിനിസ്ട്രഷന്‍) സംസ്ഥാന തലം

ഒഴിവുകളുടെ എണ്ണം - 1
യോഗ്യത : ബിരുദം, ഗസറ്റഡ് റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍. ബന്ധപ്പെട്ട മേഖലയില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം. വികസന പ്രക്രിയയില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. സമാന മേഖലയിലെ പ്രവര്‍ത്തി പരിചയം അഭികാമ്യം

തസ്തിക : ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ (മലപ്പുറം)

ഒഴിവുകളുടെ എണ്ണം - 1
യോഗ്യത : ബിരുദം, ഗസറ്റഡ് റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍. ബന്ധപ്പെട്ട മേഖലയില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം. 

വിശദ വിവരങ്ങള്‍

Annual Plan: Coming should be an year of excellence, said A C Moideen, Minister of Local Governance

Posted on Thursday, May 16, 2019

Regional review meeting KILA

2019-20 annual plan should be a milestone year of excellence in the history of People's Planning Campaign, says A C Moideen. He said so while inaugurating the regional meet of local government leaders and officials for the updation of current annual plan. As the state is preparing for the local body elections in the upcoming year, local government leaders and officials should focus on the implementation of plans. Local government bodies should give equal focus to own projects as well as the activities and programmes under the four schemes of NavaKerala Mission. He also spoke about the necessity of enhancing own revenue for the local government bodies. In the programme presided by Thrissur district Panchayat president Mary thomas, State Planning Board member, Dr KN Harilal, additional cheif secretary of local government department, TK Jose, KILA Director, Dr Joy Elamon, Panchayat Director, BS Thirumeni, Cheif engineer from the department of local governance, other department heads, Thissur Mayor, Ajitha Vijayan, SRG convener RS Sanal Kumar and local government leaders and officials from Thrissur, Ernakulam, Malappuram, and Palakkad participated.

2019-20 Annual Plan - Guidelines for modification of Annual Plan with Spillover projects

Posted on Thursday, May 16, 2019

സ.ഉ(ആര്‍.ടി) 990/2019/തസ്വഭവ Dated 15/05/2019

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2019-20 ലെ വാര്‍ഷിക പദ്ധതി –സ്പില്‍ ഓവര്‍ പ്രോജക്ടുകള്‍ കൂടി ഉള്‍പ്പെടുത്തി പരിഷ്കരിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ഭേദഗതി വരുത്തി അംഗീകരിച്ച ഉത്തരവ്

LSGD- Regional Meetings on 16/05/2019 and 18/05/2019

Posted on Wednesday, May 15, 2019

പദ്ധതി നിര്‍വഹണം കൂടുതല്‍ കാര്യക്ഷമമായി മുന്നോട്ടു കൊണ്ട് പോകുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാരുടെ മേഖലാ യോഗങ്ങള്‍ ബഹു.തസ്വഭ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്നു

1 എറണാകുളം ,തൃശ്ശൂര്‍ ,മലപ്പുറം ,പാലക്കാട് കില ,തൃശ്ശൂര്‍ 16.05.2019,10 AM
2 തിരുവനന്തപുരം ,കൊല്ലം തിരുവനന്തപുരം 18.05.2019,02.30 PM

 

അറിയിപ്പ്

Content highlight

Haritha Keralam Mission is proposed to conduct Kerala Water Summit 2019 on May 29 - 31 at Trivandrum. Details regarding the same is published in website

Posted on Tuesday, May 14, 2019

Haritha Keralam Mission is proposed to conduct Kerala Water Summit 2019 on  May 29 - 31 at Trivandrum. Details regarding the same is published in website Online registration platform is also arranged in the  website for delegates. 

                                                      WebSite:   http://haritham.kerala.gov.in/

 

State level committee to monitor and evaluate use of shredded plastic in road tarring

Posted on Monday, May 13, 2019

സ.ഉ(ആര്‍.ടി) 966/2019/തസ്വഭവ Dated 10/05/2019

റോഡുകള്‍ ടാറിംഗ്  ന് ഷ്റഡഡ് പ്ലാസ്റ്റിക്ക് ഉപയോഗം മോണിറ്റര്‍ ചെയ്യുന്നതിനും വിലയിരുത്തുന്നതിനും സംസ്ഥാന തല മോണിറ്ററിംഗ്‌ കമ്മിറ്റി