Haritha Keralam-Free from waste - Second phase campaign -26.01.2019

Posted on Friday, January 25, 2019

സംസ്ഥാനത്ത് ശുചിത്വ-മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ അടിത്തറ ഒരുക്കുകയും ശ്രദ്ധേയമായ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയും ചെയ്ത ഹരിതകേരളം മിഷന്‍റെ നേതൃത്വത്തിലുള്ള മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം കാമ്പയിന്‍ രണ്ടാംഘട്ടത്തിന്  26.01.2019 നു തുടക്കമാവും. ഇതിന്‍റെ ഭാഗമായുള്ള ഹരിതനിയമാവലി കാമ്പയിനും ആരംഭിക്കും. പരിസ്ഥിതിക്ക് ദോഷകരവും ആരോഗ്യത്തിന് ഹാനികരവുമായ പ്രവൃത്തികള്‍ക്കെതിരെയുള്ള നിയമനടപടികള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിന്‍റെ ഭാഗമായാണ് ഹരിതനിയമാവലി കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം 2019 ജനുവരി 26 ഉച്ചയ്ക്ക് 2.30 ന് എറണാകുളം ജില്ലയിലെ ചൂര്‍ണിക്കര ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളി ബഹു.തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ.എ.സി.മൊയ്തീന്‍ നിര്‍വ്വഹിക്കും. ഹരിതനിയമാവലി കൈപുസ്തകം എറണാകുളം ജില്ലാ കളക്ടര്‍ ശ്രീ.കെ.മുഹമ്മദ് വൈ.സഫീറുള്ള ഐ.എ.എസ്സിന് ന് നല്‍കി ബഹു.മന്ത്രി പ്രകാശനം ചെയ്യും. ശ്രീ.അന്‍വര്‍സാദത്ത് എം.എ .എ യുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ഹരിതകേരളം മിഷന്‍ എക്സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ.ടി.എന്‍ സീമ മുഖ്യപ്രഭാഷണം നടത്തും. കില ഡയറക്ടര്‍, ഡോ.ജോയ് ഇളമണ്‍, ശുചിത്വമിഷന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ.ആര്‍.അജയകുമാര്‍ വര്‍മ്മ, ചൂര്‍ണിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. ഉദയകുമാര്‍, എറണാകുളം ഡി.എം.ഒ. ഡോ.എന്‍.കെ.കുട്ടപ്പന്‍, കൊച്ചിന്‍ സിറ്റി നര്‍ക്കോട്ടിക് സെല്‍ , പോലീസ് അസി.കമ്മീഷണര്‍, ശ്രീ.ബി.പി. വിനോദ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.പി.മാലതി, ഭക്ഷ്യ സുരക്ഷാ വകുപ്പ് അസി.കമ്മീഷണര്‍ ശ്രീ.സി.ശിവകുമാര്‍, നഗരകാര്യ വകുപ്പ് ആര്‍.ജെ.ഡി., ശ്രീ.റ്റി.ആര്‍. റാം മോഹന്‍ റോയ്, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചീഫ് എന്‍വയോണ്‍മെന്‍റ് എഞ്ചിനീയര്‍ ശ്രീ.എം.എ. ബൈജു, ചൂര്‍ണിക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ.എ.പി.ഷാജി, ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീ.സുജിത്ത് കരുണ്‍, ടെക്നിക്കല്‍ ഓഫീസര്‍ ശ്രീ.വി.രാജേന്ദ്രന്‍ നായര്‍ എന്നിവര്‍ പങ്കെടുക്കും. ഇതോടൊപ്പം എല്ലാ ജില്ല കേന്ദ്രങ്ങളിലും ജില്ലാതല പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കേരള സ്റ്റേറ്റ് ലീഗ് സര്‍വ്വീസസ് അതോറിറ്റിയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ കാമ്പയിന്‍റെ പരിശീലനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍ - കില- യാണ്. പൊതു സ്ഥലങ്ങളിള്‍ മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിന്‍റെ ഭാഗമായി ഹരിതകേരളം മിഷന്‍റെ നേതൃത്വത്തില്‍ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പൊതുജനങ്ങള്‍ക്കായി നിയമ പഠന ക്ലാസ്സുകളും സംഘടിപ്പിക്കും. പോലീസ്, ആരോഗ്യം, ഭക്ഷ്യസുരക്ഷ, തദ്ദേശഭരണം തുടങ്ങിയ വകുപ്പുകള്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയ്ക്ക് കീഴിലുള്ള വിവിധ നിയമങ്ങളാകും പഠന ക്ലാസ്സുകളില്‍ വിഷയമാക്കുന്നത്. 30 ലക്ഷം പേര്‍ക്ക് ഹരിത നിയമം സംബന്ധിച്ച ബോധവല്‍ക്കരണം നല്‍കാനാണ് ആദ്യഘട്ടത്തില്‍ കാമ്പയിന്‍ ലക്ഷ്യമിടുന്നത്