പത്തനംതിട്ട ജില്ലയിലെ 13 ഗ്രാമപഞ്ചായത്തുകളിലെ എഞ്ചിനീയറിംഗ് വിഭാഗത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ 2020-21 സാമ്പത്തിക വര്‍ഷത്തേക്ക് പ്രതിമാസം 25,000/- രൂപ വേതന നിരക്കില്‍ (Consolidated pay) അസിസ്റ്റന്‍റ് എഞ്ചിനീയര്‍മാരെ നിയമിക്കുന്നതിനു വേണ്ടി അഭിമുഖം നടത്തുന്നു. രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്‍(ആര്‍.ജി.എസ്.എ) പദ്ധതികളുടെ നിര്‍വ്വഹണത്തിനൊപ്പം ജനകീയാസൂത്രണ പ്രവൃത്തനങ്ങളുടെ നിര്‍വ്വഹണത്തിനും കൂടി വേണ്ടിയാണ് നിയമനം.
യോഗ്യത
- ഉദ്യോഗാര്‍ത്ഥികള്‍ പത്തനംതിട്ട ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം
- ബിടെക്(സിവില്‍ എഞ്ചിനീയറിംഗ്) Or പി.എസ്.സി തത്തുല്യമായി അംഗീകരിച്ചിട്ടുള്ള യോഗ്യതയില്‍ 60% ത്തില്‍ കുറയാത്ത മാര്‍ക്കു വാങ്ങി യോഗ്യതാ പരീക്ഷ പാസ്സായിട്ടുള്ളവര്‍,
- വയസ്സ് സംബന്ധമായി - ഉദ്യോഗാര്‍ത്ഥികള്‍ 01.01.2020-ല്‍ 20 വയസ്സിനും 35 വയസ്സിനും മദ്ധ്യേ.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ 30.09.2020 5 PM-ന് മുന്‍പായി അപേക്ഷയും, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും (ഫോണ്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ നിര്‍ബന്ധം) ഇ-മെയിലായി (e-mail Address: eelsgdpta@gmail.com) സമര്‍പ്പിക്കേണ്ടതാണ്. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അഭിമുഖത്തിന്‍റെ സമയത്ത് ഹാജരാക്കിയാല്‍ മതിയാവും. പ്രഥമിക പരിശോധയ്ക്ക് ശേഷം ഉദ്യോഗാര്‍ത്ഥികളെ ഇ-മെയില്‍ മുഖാന്തിരം അഭിമുഖത്തിന്‍റെ തീയതി, സമയം എന്നിവ അറിയിക്കുന്നതാണ്.
- 5351 views