Covid 19 - Thiruvananthapuram corporation - Free Food supply for those who in the Home Quarantine and cannot get food due to Lock Down

Posted on Thursday, March 26, 2020

കോവിഡ് 19 മായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗര പരിധിയിൽ ഹോം ക്വാറന്റെയിനിലുള്ളവർക്കും,ലോക്ക്  ഡൗൺമൂലം ഭക്ഷണം ലഭ്യമാവാത്തവർക്കും സൗജന്യ ഭക്ഷണം ഹോം ഡെലിവറി ചെയ്യുമെന്ന് മേയർ കെ.ശ്രീകുമാർ അറിയിച്ചു.

ഒറ്റക്ക് താമസിക്കുന്ന പ്രായമായവർക്ക് ഭക്ഷണം ലഭ്യമാവുന്നുണ്ടോയെന്ന് വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ രൂപീകരിച്ച വോളന്റിയർ സംഘങ്ങൾ വഴി ഉറപ്പ് വരുത്തും.

ഭക്ഷണം ആവശ്യമുള്ളവർക്ക് നഗരസഭയുടെ സ്മാർട്ട് ട്രിവാൻഡ്രം എന്ന മൊബൈൽ ആപ്പിലെ covid 19 എന്ന ലിങ്കിലോ,www.covid19tvm.com എന്ന വെബ് പേജ് വഴി രജിസ്റ്റർ ചെയ്യുകയോ 9496434448, 9496434449, 9496434450 എന്നീ നമ്പറുകളിൽ വിളിച്ചറിയുകയോ ചെയ്യാം.

ദിവസവും ആവശ്യമുള്ള ഭക്ഷണം ആവശ്യമുള്ളതിന്റെ തലേദിവസം തന്നെ അറിയിക്കണമെന്ന് മേയർ  അഭ്യർത്ഥിച്ചു. വിതരണ സൗകര്യത്തിന് വേണ്ടിയാണിത്.രജിസ്റ്റർ ചെയ്യുന്നവർക്കും,വിളിച്ചറിയിക്കുന്നവർക്കും ഭക്ഷണം സൗജന്യമായി നഗരസഭയുടെ വോളന്റിയർമാർ ഹോം ഡെലിവറി ചെയ്യും.ഇതിനായി ആവശ്യാനുസരണം ഹെൽത്ത് സർക്കിളുകളിൽ കമ്യൂണിറ്റി കിച്ചണുകൾ ആരംഭിക്കാനുള്ള നടപടികൾ പൂർത്തിയായി.മൂന്ന് നേരവും ഈ സംവിധാനങ്ങൾ വഴി സൗജന്യമായി  നഗരസഭ ഭക്ഷണം വിതരണം ചെയ്യും.