ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ഹരിത ടൂറിസത്തിന് വാഗമണ്‍ ഒരുങ്ങുന്നു.
സംസ്ഥാനത്ത് ഹരിത ടൂറിസത്തിന് തുടക്കമിട്ട് ഹരിതകേരളം മിഷന്റെ നേതൃത്വത്തിലുള്ള വഴികാട്ടാന്‍ വാഗമണ്‍ പദ്ധതിയുടെ ഭാഗമായുള്ള ഏകദിന മെഗാ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ 02.10.2019 നടക്കും. പദ്ധതിയുടെ ഭാഗമായി വാഗമണ്ണിലേയ്ക്കുള്ള നാല് റൂട്ടുകളും ഹരിത ഇടനാഴികളായി മാറും. ഉപ്പുതറ, ഏലപ്പാറ, തീക്കോയി, പുള്ളിക്കാനം എന്നിവിടങ്ങളില്‍ ഹരിത ചെക്ക് പോസ്റ്റുകളും തുറക്കും. ഇതിനു പുറമേ വഴിക്കടവിലെ വനം വകുപ്പ് ചെക്ക് പോസ്റ്റും ഹരിതചെക്ക് പോസ്റ്റാക്കും. ഡിടിപിസി, ശുചിത്വമിഷന്, കുടുംബശ്രീ, ഏലപ്പാറ, അറക്കുളം, കൂട്ടിക്കല്‍, തീക്കോയി ഗ്രാമപ്പഞ്ചായത്തുകള്‍ കൂട്ടുചേര്‍ന്നാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്.
Content highlight
- 253 views



