Covid 19- Total lock down on Sundays-Standard Operating Protocol
G.O.(MS) 94/2020/GAD Dated 09/05/2020
Covid 19-Regulations to contain covid 19 Pandemic-Total lock down on Sundays-Order
G.O.(MS) 94/2020/GAD Dated 09/05/2020
Covid 19-Regulations to contain covid 19 Pandemic-Total lock down on Sundays-Order
|
സ.ഉ(ആര്‍.ടി) 849/2020/തസ്വഭവ തിയ്യതി 09/05/2020 കോവിഡ് 19 -വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന കേരളീയരുടെ ക്വാറന്റൈൻ സംവിധാനം - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നിർവഹിക്കേണ്ട ചുമതലകളും പ്രവർത്തനങ്ങളും നിശ്ചയിച്ച് ഉത്തരവ് |
സ.ഉ(ആര്‍.ടി) 820/2020/തസ്വഭവ Dated 04/05/2020
കോവിഡ് 19 സാഹചര്യം പരിഗണിച്ച് തദ്ദേശ സ്ഥാപനങ്ങളിൽ വസ്തു നികുതി പിഴ കൂടാതെ അടക്കുന്നതിനും ,വ്യാപാര ലൈസൻസ് ഉൾപ്പടെ വിവിധ ലൈസൻസുകൾ പുതുക്കുന്നതിനും വിനോദ നികുതി അടക്കുന്നതിനുമുള്ള അവസാന തിയതി 31.05.2020 വരെ ദീർഘിപ്പിച്ച ഉത്തരവ്
07/05/2020 തിയതി രാവിലെ 10 മണിക്ക് ബഹു മുഖ്യമന്ത്രി തദ്ദേശ സ്വയം ഭരണ സ്ഥാപന മേധാവികളുമായി നടത്തുന്ന വീഡിയോ കോൺഫറൻസ് - സൗകാര്യം ഏർപ്പെടുത്തുന്നത് - നിർദ്ദേശങ്ങൾ
സര്‍ക്കുലര്‍ ആര്‍സി2/100/2020/തസ്വഭവ തിയ്യതി 03/05/2020
വസ്തു നികുതിയും സേവന ഉപ നികുതിയും സര്‍ചാര്‍ജും-2011 ലെ കേരള മുനിസിപ്പാലിറ്റി ചട്ടങ്ങളിലെയും 2011 ലെ കേരള പഞ്ചായത്ത് രാജ് ചട്ടങ്ങളിലെയും ചട്ടം 24ല്‍ വ്യക്തത വരുത്തി നിര്‍ദേശം പുറപ്പെടുവിക്കുന്നു
സ.ഉ(ആര്‍.ടി) 828/2020/തസ്വഭവ Dated 05/05/2020
അയ്യങ്കാളി തൊഴിൽ ഉറപ്പു പദ്ധതി -കോവിഡ് 19 പകർച്ച വ്യാധിയുടെ പശ്ചാത്തലത്തിൽ പ്രവൃത്തികൾ ആരംഭിക്കുന്നതിനു മാർഗ നിർദേശങ്ങൾ
സ.ഉ(ആര്‍.ടി) 802/2020/തസ്വഭവ Dated 29/04/2020
കോവിഡ് 19-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ വാടക കുടിശ്ശിക പിഴയും പലിശയും ഒഴിവാക്കി ഒടുക്കുന്നതിനുള്ള സമയപരിധി 05.06.2020 വരെ ദീർഘിപ്പിച്ച ഉത്തരവ്
സര്‍ക്കുലര്‍ ജെ3 /5524/2020 Dated 26/04/2020
കോവിഡ് 19 വ്യാപനം തടയുന്നതിനുള്ള പ്രവർത്തനങ്ങൾ പഞ്ചായത്ത് വകുപ്പുമായി ബന്ധപ്പെട്ട ഓഫീസുകൾ പ്രവർത്തിക്കുന്നതിനുള്ള മാർഗ നിർദ്ദേശങ്ങൾ
'ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട്'-ചലഞ്ചുമായി ഹരിതകേരളം മിഷന്‍
ലോക്ഡൗണ്‍ കാലത്ത് ഗാര്‍ഹിക മാലിന്യ സംസ്‌കരണം മുന്‍നിര്‍ത്തി ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട് ചാലഞ്ചിലെ സമ്മാനര്‍ഹരെ നിര്‍ണ്ണയിക്കുന്ന മാനദണ്ഡങ്ങള്‍ പ്രസിദ്ധീകരിച്ചു. പകര്‍ച്ചവ്യാധികള്‍ തങ്ങളുടെ വീടുകളില്‍ നിന്നും പടരുവാനുള്ള സാഹചര്യം ഒഴിവാക്കുന്നതിന് ഓരോ വീട്ടുകാരും അനുവര്‍ത്തിക്കേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച ചാലഞ്ചിന് വന്‍ തോതിലുള്ള പ്രതികരണമാണ് ഫേസ്ബുക്കില്‍ ലഭിക്കുന്നത്.
ചാലഞ്ച് ഏറ്റെടുക്കുന്നവരുടെ വീടുകളില്‍ മാലിന്യ സംസ്‌കരണത്തിന്റെ മികവ് എത്രത്തോളമെന്ന് വിലയിരുത്തി ഗ്രേഡ് ചെയ്യാനുള്ള മാനദണ്ഡമാണ് ഹരിതകേരളം മിഷന്‍ ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ജൈവമാലിന്യം, അജൈവ മാലിന്യം, മലിന ജലം, മാലിന്യത്തിന്റെ അളവ് കുറയ്ക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്നിവയാണ് മുഖ്യമായും വിലയിരുത്തലിന് വിധേയമാക്കേണ്ടത്. മികവിന്റെ അടിസ്ഥാനത്തില്‍ അഞ്ച് സ്റ്റാറുകള്‍ വരെ ലഭിക്കും. ഏപ്രില്‍ 30 വരെയാണ് ചാലഞ്ച്. ഇന്നുമുതല്‍ ഒരാഴ്ച നിങ്ങളുടെ വീട് ഈ മാനദണ്ഡമനുസരിച്ച് എത്രസ്‌കോര്‍ നേടി എന്നു നോക്കി വീണ്ടും മെച്ചപ്പെടുത്താം. മേയ് ആദ്യവാരം ഫൈനല്‍ ഗ്രേഡിംഗ് നടത്താം. ലഭിച്ച സ്റ്റാറുകള്‍ ഹരിതകേരളം മിഷനെ അറിയിക്കാം. ഇതില്‍ നിന്നും നറുക്കെടുപ്പിലൂടെ വിജയികളാവുന്നവര്‍ക്ക് സമ്മാനം നല്‍കും. വീട്ടിലുള്ള മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍, തരംതിരിക്കുന്ന രീതികള്‍, ഫോട്ടോകള്‍, സെല്‍ഫികള്‍ തുടങ്ങിയവയും ഇതോടൊപ്പം പങ്കുവയ്ക്കാം. അവരവരുടെ ഫേസ്ബുക് പേജില്‍ #MyHomeCleanHome എന്ന ഹാഷ് ടാഗോടു കൂടി ചിത്രങ്ങള്‍/ വിവരണങ്ങള്‍/വീഡിയോ എന്നിവ പോസ്റ്റ് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ ഹരിതകേരളം മിഷന്‍ ഔദ്യോഗിക ഫേസ് ബുക് പേജില്‍ ലഭിക്കും.
'ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട്'-ചാലഞ്ചുമായി ഹരിതകേരളം മിഷന്‍
ലോക്ഡൗണ്‍ കാലത്ത് മാലിന്യസംസ്‌കരണ ചാലഞ്ചുമായി ഹരിതകേരളം മിഷന്‍. പകര്‍ച്ച വ്യാധികള്‍ തങ്ങളുടെ വീട്ടില്‍ നിന്നും പടരുവാനുള്ള സാഹചര്യം ഒഴിവാക്കുന്നതിന് ഓരോ വീട്ടുകാരും അനുവര്‍ത്തിക്കേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട് എന്നതാണ് മുദ്രാവാക്യവുമായാണ് ചലഞ്ച്.
കോവിഡിനൊപ്പം മറ്റ് പകര്‍ച്ച വ്യാധികളെയും തുരത്താന്‍ സഹായിക്കുന്നവയാണ് ഇത്. മാലിന്യങ്ങളുടെ അളവ് പരമാവധി കുറയ്ക്കുക, ഉള്ള മാലിന്യങ്ങള്‍ തരംതിരിക്കുക, അഴുകുന്ന മാലിന്യങ്ങള്‍ വീട്ടില്‍ തന്നെ കമ്പോസ്റ്റ് ആക്കിയോ മറ്റു വിധത്തിലോ സംസ്‌കരിക്കുക, അഴുകാത്ത മാലിന്യങ്ങള്‍ തരംതിരിച്ച് പ്രത്യേകം സൂക്ഷിക്കുക, അവ തദ്ദേശ ഭരണ സ്ഥാപനം ഏര്‍പ്പാടാക്കിയിട്ടുള്ള ശേഖരണ കേന്ദ്രങ്ങളില്‍ എത്തിക്കുകയോ ഹരിതകര്‍മ്മസേനയ്ക്കു കൈമാറുകയോ ചെയ്യുക, കൊതുകു നശീകരണം ലക്ഷ്യമിട്ട് വീട്ടിലെയും പരിസര പ്രദേശങ്ങളിലേയും വെള്ളം കെട്ടി നില്‍ക്കുന്നത് ഒഴിവാക്കുക, എലികളെ നശിപ്പിക്കുക, എലികള്‍ പെരുകുന്ന സാഹചര്യം ഒഴിവാക്കുക തുടങ്ങിയവയാണ് ചാലഞ്ചില്‍ മുഖ്യമായും ഏറ്റെടുക്കേണ്ടത്. ചാലഞ്ച് ഏറ്റെടുക്കുന്നവരുടെ വീടുകളില്‍ മാലിന്യ സംസ്‌കരണത്തിന്റെ മികവ് എത്രത്തോളമാണെന്ന് സ്വയം വിലയിരുത്തി ഗ്രേഡ് ചെയ്യാം. മികവിന്റെ അടിസ്ഥാനത്തില്‍ ഫൈവ് സ്റ്റാര്‍ വരെ ലഭിക്കാം.
ഏപ്രില്‍ 30 വരെ നീണ്ടുനില്‍ക്കുന്ന ചാലഞ്ചില്‍ ഇന്നു മുതല്‍ പങ്കാളികളായി വീടുകളിലെ മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാം. ഏപ്രില്‍ 25 ന് ഗ്രേഡ് ചെയ്യേണ്ട മാനദണ്ഡങ്ങള്‍ ഹരിതകേരളം മിഷന്‍ പ്രഖ്യാപിക്കും. തുടര്‍ന്ന് ഒരാഴ്ച നിങ്ങളുടെ വീട് ഈ മാനദണ്ഡങ്ങളനുസരിച്ച് എത്ര സ്‌കോര്‍ നേടി എന്നു നോക്കി വീണ്ടും മെച്ചപ്പെടുത്താം. മേയ് ആദ്യവാരം ഫൈനല്‍ ഗ്രേഡിങ് നടത്താം. ലഭിച്ച സ്റ്റാറുകള്‍ ഹരിതകേരളം മിഷനെ അറിയിക്കാം. ഇതില്‍ നിന്നും നറുക്കെടുപ്പിലൂടെ വിജയികളാവുന്നവര്‍ക്ക് സമ്മാനം നല്‍കും. വീട്ടിലുള്ള മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍, തരംതിരിക്കുന്ന രീതികള്‍, സെല്‍ഫികള്‍ തുടങ്ങിയവയും ഇതോടൊപ്പം പങ്കുവയ്ക്കാം.
ഏപ്രില്‍ 25 നു പ്രസിദ്ധീകരിക്കുന്ന മാനദണ്ഡങ്ങളോടൊപ്പം സ്‌കോറും ചിത്രങ്ങളും അയയ്ക്കാനുള്ള ഇ-മെയില്‍ വിലാസം അറിയിക്കുമെന്ന് ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍. സീമ അറിയിച്ചു.
സ.ഉ(എം.എസ്) 62/2020/തസ്വഭവ Dated 11/04/2020
തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2020-21 വാര്‍ഷിക പദ്ധതി -അംഗീകാര നടപടികൾ പൂർത്തിയാക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ അംഗീകരിച്ച ഉത്തരവ്